ഒരു കുഴപ്പവുമില്ലാത്തപ്പോഴാണ് അച്ഛന്റെ മരണം! അതിന് ശേഷമുള്ള അമ്മയുടെ ജീവിതത്തെ കുറിച്ച് നടന്‍ പൃഥ്വിരാജ്
നടന്‍ സുകുമാരന്റെ മരണത്തെ കുറിച്ച് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രതീക്ഷിക്കാത്തൊരു സമയത്താണ് സുകുവേട്ടന്‍ വിട്ട് പോയതെന്നും അവിടെ നിന്നും മക്കളെ വളര്‍ത്തിയത് ഏറെ ബുദ്ധിമുട്ടിയാണെന്നും മല്ലിക പറഞ്ഞതൊക്കെ വീണ്ടും വൈറലായിരുന്നു. ഇപ്പോഴിതാ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.
ഒരു അസുഖം പോലുമില്ലാതിരുന്ന അച്ഛന്റെ വിയോഗം ഉള്‍കൊള്ളാന്‍ പോലും സാധിച്ചിരുന്നില്ല. ഇന്ന് അച്ഛനുണ്ട്, നാളെ ഇല്ലെന്ന അവസ്ഥയെ എങ്ങനെയാണ് തരണം ചെയ്തതെന്നും പിന്നീട് അമ്മ തങ്ങളെ വളര്‍ത്തിയത് എങ്ങനെയാണെന്നും മുന്‍പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അഭിമുഖത്തിലെ ചെറിയൊരു ഭാഗം വീണ്ടും വൈറലാവുകയാണ്.

'എന്റെ അച്ഛന്റെ മരണം വളരെ പെട്ടെന്നായിരുന്നു. ഒരാള്‍ സുഖമില്ലാതെ കിടക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ വീട്ടുകാര്‍ അയാളുടെ അഭാവം ഉണ്ടായാല്‍ എങ്ങനെയാവുമെന്ന് ചിന്തിക്കും. മാത്രമല്ല അറിയാതെയാണെങ്കില്‍ പോലും അതിനുള്ള തയ്യാറെടുപ്പുകള്‍ എടുത്ത് പോകും. പക്ഷേ എന്റെ അച്ഛന്റെ കാര്യത്തില്‍ ഒരു കുഴപ്പവുമില്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഒരു ദിവസം നമ്മളെ വിട്ട് പിരിയുകയായിരുന്നു.
അത് ശരിക്കും തകര്‍ന്ന് പോകുന്നൊരു അവസ്ഥയാണ്. ഇന്ന് അച്ഛനുണ്ട്, നാളെ അച്ഛനില്ലെന്ന അവസ്ഥയിലായിരുന്നു. അവിടുന്ന് ഇരുപത്തിയഞ്ച് വര്‍ഷത്തോളം വീട്ടമ്മ മാത്രമായിരുന്ന ഒരു സ്ത്രീ രണ്ട് മക്കളുടെയും ചുമതല ഏറ്റെടുത്തു. അന്ന് എന്റെ ചേട്ടന്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് കോളേജില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. ഞാന്‍ പത്താം ക്ലാസിലേക്ക് ജോയിന്‍ ചെയ്തു.
വളരെ നിര്‍ണായകമായ ഘട്ടത്തില്‍ നില്‍ക്കുന്ന രണ്ട് മക്കളുടെയും ചുമതല ഏറ്റെടുത്ത് നമ്മളെ നല്ല രീതിയില്‍ വളര്‍ത്തി, ഇതുവരെ എത്തിക്കാന്‍ ആ സ്ത്രീയ്ക്ക് സാധിച്ചു എന്ന് പറയുന്നത് അവരുടെ അതിരില്ലാത്ത ശക്തിയൊന്ന് കൊണ്ട് മാത്രമാണ്. ഒരു അമ്മ എന്ന നിലയില്‍ മല്ലിക സുകുമാരന്‍ എന്ന സ്ത്രീ നൂറ് ശതമാനം വിജയിച്ചയാളാണെന്നും', വീഡിയോയില്‍ പൃഥ്വിരാജ് പറയുന്നു.

മല്ലിക സുകുമാരന്‍ ശരിക്കും ശക്തയായ സ്ത്രീയാണ്. ഇന്നും അതേ ചുറുചുറുക്കും നടിയ്ക്കുണ്ട്. പൃഥ്വിരാജിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. അവര്‍ നൂറ് ശതമാനം വിജയം മാത്രമല്ല ഭാഗ്യവതി കൂടി ആണ്. അമ്മയെ മനസ്സിലാക്കുന്ന മക്കളാണ് അമ്മയുടെ ഭാഗ്യവും ശക്തിയും. ഈശ്വരന്‍ എന്നും അവര്‍ക്കത് നിലനിര്‍ത്തി കൊടുക്കട്ടെ. സ്വന്തം മകന്റെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ ഇടയായ മല്ലിക സുകുമാരന്‍ എത്ര ഭാഗ്യവതി ആണ്.
പൃഥ്വിരാജ് പറഞ്ഞത് അവരുടെ അനുഭവം ആണ്. അത് മറ്റുള്ളവരുമായി താരതമ്യം ചെയ്യേണ്ട കാര്യം ഇല്ല. ചെറുപ്പത്തില്‍ അമ്മയുടെ മാനസിക അവസ്ഥ ആ കുട്ടികള്‍ക്ക് നന്നായി മനസിലായി. അതാണ് അവരുടെ ജീവിത വിജയം. ഒരു നല്ല മകനാണ് രാജു, ആ അമ്മയെ പൂര്‍ണ്ണമായും മനസിലാക്കി, ഇതാണല്ലോ ഒരമ്മയുടെ വിജയം. ഇന്നത്തെ തലമുറക്കും ഇതുപോലെ ആവാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
സിനിമയില്‍ നായകനായും വില്ലനായിട്ടുമൊക്കെ തിളങ്ങി നിന്ന കാലത്തായിരുന്നു സുകുമാരന്റെ വേര്‍പാട്. 1997 ല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നിട്ടാണ് നടന്‍ മരിക്കുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന മല്ലിക സുകുമാരന്റെ വേര്‍പാടിന് ശേഷമാണ് വീണ്ടും അഭിനയത്തില്‍ സജീവമായത്.
മക്കളെ രണ്ട് പേരെയും വളര്‍ത്തി. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം ഇരുവരും സിനിമ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര താരങ്ങളായി ഇന്ദ്രജിത്തും പൃഥ്വിരാജും വളര്‍ന്നു.


Click it and Unblock the Notifications











