ആ കുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു, അതീവ സുന്ദരിയും ഇന്റലിജന്റുമായിരുന്നു പക്ഷെ ലെസ്ബിയനായിപ്പോയി; പൃഥ്വിരാജ്

വ്യക്ത്വത്തിലെ പ്രത്യേകത കൊണ്ട് ഒട്ടേറെ ആരാധകരെ സമ്പാദിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെ സമീപിക്കുകയും തീരുമാനങ്ങൾ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന ചുരുക്കം ചില യുവപ്രതിഭകളിൽ ഒരാൾ. പാൻ ഇന്ത്യൻ തലത്തിൽ മലയാള സിനിമ ആഘോഷിക്കപ്പെടാൻ ഒരു കാരണം താരം കൂടിയാണ്. ഒരു സമയത്ത് ഏറെ പെൺകുട്ടികൾ നടന്റെ ആരാധക വൃന്ദത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുപത്തിയഞ്ച് വയസിൽ നടൻ നൽകിയൊരു അഭിമുഖം വീണ്ടും വൈറലാകുന്നു.

പ്രണയം പൂവണിയാൻ പോകുന്നു; വേടൻ വിവാഹിതനാകുന്നു, ആഢംബരമില്ലാതെ 24ന് രജിസ്റ്റർ മാരേജ്, വധു യുവ എഴുത്തുകാരി!
പ്രണയം പൂവണിയാൻ പോകുന്നു; വേടൻ വിവാഹിതനാകുന്നു, ആഢംബരമില്ലാതെ 24ന് രജിസ്റ്റർ മാരേജ്, വധു യുവ എഴുത്തുകാരി!

സ്കൂൾ-കോളേജ് ജീവിതം, പ്രണയം, ആരാധികമാർ എന്നിവയെ കുറിച്ചെല്ലാം താരം വളരെ പക്വതയോടെയാണ് വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്. സ്കൂൾ ലൈഫും കോളേജും ലൈഫും തമ്മിൽ കംപാരിസൺ നടത്താൻ പോലും എനിക്ക് അർഹതയില്ല.

Prithviraj Sukumaran

കാരണം ഒരു ശരാശരി ചെറുപ്പക്കാരന്റെ കാമ്പസ് ജീവിതം എനിക്ക് ലഭിച്ചിട്ടില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ തുടർ പഠനത്തിനായി ഞാൻ ഓസ്ട്രേലിയയ്ക്ക് പോയി. അവിടുത്തെ കാമ്പസ് ലൈഫ് വളരെ വ്യത്യസ്തമാണ്. ഏതാണ്ട് ഓഫീസിൽ പോകുന്ന പ്രതീതിയാണ്. അതുകൊണ്ട് തന്നെ സ്കൂൾ ഓർമകൾ മാത്രമെ എനിക്കുള്ളു. ഒരു സാധാരണ കാമ്പസ് ജീവിതം മിസ് ചെയ്തതിന്റെ കുഴപ്പങ്ങളാകും എന്റെ പേഴ്സണാലിറ്റിയിലുള്ളത്.

ഞാൻ വളരെ നേരത്തെ വളർന്ന് പോയൊരു കുട്ടിയാണ്. പിന്നെ നമ്മൾ വ്യക്തമായി മനസിലാക്കേണ്ട ഒരു കാര്യം ഫാൻസ് എന്ന് പറഞ്ഞാൽ അവർ എന്റെ ഫാൻസ് അല്ല. അവരൊക്കെ മനസിൽ കൊണ്ട് നടക്കുന്നത് അവരുടെ സങ്കൽപ്പത്തിലെ ഒരു പൃഥ്വിരാജുണ്ട്. അവർ ​കണ്ട കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും അവർ സൃഷ്ടിച്ചിരിക്കുന്ന ഒരു പൃഥ്വിരാജ്.

അംജുക്ക മോളെ കാണാന്‍ വന്നില്ല! സങ്കടമുണ്ട്! ഡിവോഴ്‌സായോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അസ്ല മാര്‍ലി
അംജുക്ക മോളെ കാണാന്‍ വന്നില്ല! സങ്കടമുണ്ട്! ഡിവോഴ്‌സായോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അസ്ല മാര്‍ലി

യഥാർത്ഥ പൃഥ്വിരാജിനെ പരിചയപ്പെടുമ്പോൾ അവരെല്ലാം നിരാശരാകും. കാരണം അവരുടെ മനസിലെ കാരിക്കേച്ചറിന്റെ അത്രയും ഇന്ററസ്റ്റിങ് ആയിരിക്കില്ല ഞാൻ. ഞാൻ ഒരു സാധാരണ ഇരുപത്തിയഞ്ച് വയസുകാരനാണ്. ഒരു ഇരുപത്തിയഞ്ചുകാരനായ വ്യക്തിക്ക് എന്തൊക്കെ ​ഗു‌ണങ്ങളും ചാപല്യങ്ങളുമുണ്ടോ അതെല്ലാം എനിക്കുമുണ്ട് പൃഥ്വിരാജ് സംസാരിച്ച് തുടങ്ങി.

വിദേശ പഠനകാലത്ത് മനസിൽ ഇടംപിടിച്ച പെൺകുട്ടിയെ കുറിച്ചും ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ കുറിച്ചും നടൻ മനസ് തുറന്നു. ഓസ്ട്രേലിയയിൽ വെച്ച് ജൂൺ എന്നൊരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ആ കുട്ടി ലെസ്ബിയനായിരുന്നു. അവൾ ലെസ്ബിയൻ അല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ പ്രണയിക്കുമായിരുന്നു. അതിന് ഒന്നാമത്തെ കാരണം അവൾ അതീവ സുന്ദരിയായിരുന്നു എന്നതാണ്. രണ്ടാമത്തെ കാര്യം അവൾ വളരെ ഇന്റലിജന്റായിരുന്നു.

Prithviraj Sukumaran

ആ സമയത്ത് ഞാൻ വീട്ടിൽ നിന്നെല്ലാം വിട്ട് നിൽക്കുന്നത് കൊണ്ട് വളരെ ദുർബലനായിരുന്നു. ദൂരെ വന്ന് ജീവിക്കുകയല്ലേ. ആരും ഒപ്പമില്ല. അവളാണ് എന്നെ ടെയ്ക്ക് കെയർ ചെയ്തിരുന്നത്. ഭക്ഷണമൊക്കെ ഉണ്ടാക്കി തരുമായിരുന്നു. ചില ഡിഷ് ഉണ്ടാക്കാൻ പഠിപ്പിച്ചും തന്നു. അവളെ നല്ല കുട്ടിയായിരുന്നു. വിവാഹം എന്നുണ്ടാകും എന്നതിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല. ഫാമിലിയിൽ പലരും ചോദിച്ച് തുടങ്ങി. ഇരുപത്തിയഞ്ച് വയസായല്ലോ.

ചേട്ടന്റെ കല്യാണവും കഴിഞ്ഞു. എന്റെ കസിൻസിൽ വിവാ​ഹം കഴിക്കാത്തത് ഞാൻ മാത്രമാണ്. പക്ഷെ അറേഞ്ച്ഡ് മാരേഡ് എനിക്ക് സാധിക്കില്ല. വിവാഹം ഒരുപാട് വൈകുമോ എന്നൊരു സംശയം എനിക്കുണ്ട്. ഒരു പെൺകുട്ടിയെ ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിലേക്ക് വിളിച്ച് കൊണ്ടുവന്നാൽ അത് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും. ഭാര്യയെന്ന് പറയുമ്പോൾ അവൾ എന്തെങ്കിലുമൊക്കെ ​ആ​ഗ്രഹിക്കില്ലേ?. സമയം എങ്കിലും.

അതൊക്കെ മണ്ണിട്ട് മൂടിയതാണ്! ഇനി അവരെ വേദനിപ്പിക്കരുത്! രേഖയെ പിന്തുണച്ച് ദിവ്യ
അതൊക്കെ മണ്ണിട്ട് മൂടിയതാണ്! ഇനി അവരെ വേദനിപ്പിക്കരുത്! രേഖയെ പിന്തുണച്ച് ദിവ്യ

അതൊന്നും കൊടുക്കാൻ എന്റെ കയ്യിൽ ഇല്ല. ഒരുപാട് പെൺകുട്ടികളോട് എനിക്ക് ഇൻഫാക്ച്വേഷൻ തോന്നിയിട്ടുണ്ട്. എന്റെ കൂടെ അഭിനയിച്ച എല്ലാ നായികമാരും ഭയങ്കര സുന്ദരികളാണ്. സൗന്ദര്യം മാത്രം പോര വ്യക്തിത്വത്തിൽ ചില പ്രത്യേകതകൾ വേണം. അല്ലെങ്കിൽ എനിക്ക് ബോറടിക്കും എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ആ​ഗ്രഹിച്ചതുപോലെ ഒരു പെൺകുട്ടിയെ പിന്നീട് നടന് പങ്കാളിയായി ലഭിക്കു‌കയും ചെയ്തു.

More from Filmibeat

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X