For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നെ വല്ലാത്ത വിഷമിപ്പിച്ച ഗോസിപ്പുകളെ കുറിച്ച് പൃഥ്വിരാജ്, വീണ്ടും വൈറലായി വീഡിയോ

  |

  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി വിജയ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. താരകുടുംബത്തില്‍ നിന്നും വന്നതാണെങ്കിലും കഴിവുകൊണ്ടാണ് നടന്‍ മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ പൃഥ്വി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ കഴിഞ്ഞ വര്‍ഷമാണ് നടന്‍ സംവിധായകനായും അരങ്ങേറിയത്. ലൂസിഫര്‍ എന്ന നടന്റെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച വരവേല്‍പ്പാണ് സിനിമാപ്രേമികള്‍ നല്‍കിയത്.

  രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിയുടെ തുടക്കം. പിന്നീട് മലയാളസിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി പൃഥ്വിരാജ് മാറിയിരുന്നു. അതേസമയം കരിയറിന്റെ തുടക്കത്തില്‍ അഹങ്കാരി എന്ന വിളിപ്പേര് ലഭിച്ച താരം കൂടിയാണ് പൃഥ്വി. നടന്റെ സംസാരവും നിലപാടുകളുമെല്ലാം ചിലര്‍ക്ക് ഇഷ്ടമായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ നടനെ വിഷമിപ്പിച്ച നിരവധി ഗോസിപ്പുകളും സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതേ കുറിച്ച് കൈരളി ടിവിയുടെ ഒരു പരിപാടിയില്‍ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വെെറലായിരിക്കുന്നത്.

  ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ എന്നെ കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ വന്നിട്ടുണ്ടായിരുന്നു എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ഞാന്‍ ഒളിച്ചോടി പോയി കല്യാണം കഴിച്ചു, പ്രേമിച്ചു അങ്ങനെയൊക്കെ പറഞ്ഞ് ഗോസിപ്പുകളുണ്ടായിരുന്നു. അതെല്ലാം സഹിക്കാം. അങ്ങനെയുളള ഗോസിപ്പുകളെല്ലാം എഴുതിക്കോളൂ. അതെല്ലാം തമാശയാണ്. ഞാനും കൂടി വായിച്ച് ചിരിക്കുന്നവയാണ് അതെല്ലാം. അതൊന്നും ആരെയും വിഷമിപ്പിക്കില്ല.

  പക്ഷേ ചിലതൊക്ക നമുക്ക് വായിച്ചിട്ട് വിഷമം വരും. ഞാന്‍ ഈ സിനിയില്‍ നിന്ന് ഇത്ര ലക്ഷം പ്രതിഫലം ചോദിച്ചുകൊണ്ട് പിന്മാറി, ഞാന്‍ ആ പ്രൊഡ്യൂസറോട് പകുതി അഭിനയിച്ചിട്ടു പറഞ്ഞു ഇനി കൂടുതല് കാശ് തന്നാലെ ഞാനഭിനയിക്കൂ, ഇത്തരത്തിലുളള ഗോസിപ്പുകളും വന്നു. ഒരു നടനെന്ന നിലയില്‍ എന്റെ എറ്റവും വലിയ കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് എന്നെ വെച്ച് സിനിമ എടുത്തിട്ടുളള എല്ലാ സംവിധായകരും രണ്ടാമത് ഒരു സിനിമ എന്നെ നായകനാക്കി എടുക്കണം എന്ന് ആവശ്യപ്പെട്ടു എന്നതാണ്.

  അതാണ് ഒരു നടനെന്ന നിലയില്‍ എന്റെ എറ്റവും വലിയ സെര്‍ട്ടിഫിക്കറ്റ് ഓഫ് കോണ്‍ഫിഡന്‍സ്. ഞാനത്രയ്ക്ക് ഒരു പ്രശ്‌നക്കാരന്‍ ആണെങ്കില്‍ അവര്‍ക്കാര്‍ക്കും ഞാനില്ലാതെ സിനിമ എടുക്കാന്‍ പറ്റില്ലെന്നുളള അവസ്ഥയുളള സംവിധായകര്‍ ഒന്നുമല്ല. ഞാനത്ര പ്രശ്‌നക്കാരന്‍ ആണെങ്കില്‍ അവര്‍ക്ക് എന്നെ ഒഴിവാക്കാവുന്നതേ ഉളളൂ. അപ്പോ എനിക്കൊരു പങ്കാളിത്തവും ഇല്ലാത്തൊരു പ്രശ്‌നം വല്ലാത്തൊരു കഥയൊക്കെ ഉണ്ടാക്കി പറയുന്നത് ഒഴിവാക്കണം. അതൊക്കെ ഓരോരുത്തരെയും വിഷമിപ്പിക്കുന്നതാണ്.

  ഈ പ്രേമിച്ചു, ഒളിച്ചോടി കല്യാണം കഴിച്ചു, രാജസ്ഥാനില്‍ ഹണിമൂണിന് പോയി എന്നൊക്കെയുളളത് എഴുതിക്കോളൂ. കാരണം അതൊക്കെ എഴുതിക്കൊണ്ട് കഞ്ഞിക്കുടി നടക്കുന്ന ഓരോരുത്തരുണ്ട്. അതൊക്കെ നടന്നോട്ടെ കുഴപ്പമില്ല. എനിക്ക് മാനസികമായിട്ടൊരു സ്വസ്ഥതയില്ലായ്മ ഈ ഗോസിപ്പുകളില്‍ നിന്നും വന്നിട്ടില്ല. എന്നാല്‍

  ഞാന്‍ കുറച്ച് വിഷമിച്ച സംഭവം വൊറോന്നുമല്ല, ഈ അമ്മയുടെയും ചേംബറിന്റെയുമൊക്കെ യോഗം കഴിഞ്ഞ് ഞാന്‍ എന്റെതായ ഒരു തീരുമാനമെടുത്തു.

  അത് കഴിഞ്ഞ് എല്ലാം ഒത്തുതീര്‍പ്പായി മലയാള സിനിമ എന്നത്തേക്കാളും സജീവമായി മുന്നോട്ടുപോയികൊണ്ടിരിക്കുന്നു. പക്ഷേ അപ്പോഴും പ്രത്യക്ഷമായിട്ടൊന്നും ഇല്ലെങ്കിലും പരോക്ഷമായി ചിലര്‍ക്ക് എന്നോട് വല്ലാത്ത വൈരാഗ്യവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നു. അവര് അത് ഉപയോഗിക്കുന്നത് ഓരോ സംവിധായകരെ വിളിച്ച് എന്നെ കുറിച്ച് പറയുക. ഞാന്‍ ചെയ്യാനിരുന്ന ക്യാരക്ടേഴ്‌സ് എങ്ങനെയെങ്കിലും വിളിച്ച് ബ്ലോക്ക് ചെയ്യുക. എന്റെ പ്രോജ്ക്ടസുകളൊക്കെയും എങ്ങനെയെങ്കിലും വിളിച്ച് ബ്ലോക്ക് ചെയ്യിക്കാന്‍ ശ്രമിക്കുക.

  എനിക്ക് ചോദിക്കാനുളളത് വേറൊന്നുമല്ല. ഇങ്ങനയൊക്കെ ചെയ്യേണ്ടത് വലിയ വലിയ ആള്‍ക്കാര്‍ക്കെതിരെയാണ്. ഞാനിവിടെ ആര്‍ക്കും ഭീഷണി ഒന്നും അല്ല. ഞാനൊരു തുടക്കകാരനാണ് ഞാന്‍ പത്തോ പന്ത്രണ്ടോ സിനിമകളില്‍ അഭിനയിച്ച ഒരു പുതുമുഖമാണ്. ഞാന്‍ മലയാള സിനിമയ്ക്ക് ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമൊന്നും അല്ല. നാളെ പൃഥ്വിരാജ് സുകുമാരന്‍ മലയാള സിനിമയില്‍ ഇല്ലെങ്കില്‍ അതൊരു തീരാനഷ്ടമൊന്നും അല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. അപ്പോ എന്നെ പോലൊരു ചെറിയ നടനെതിരെ ഇത്രയും ഭയങ്കരമായ എതിര്‍പ്പുകളും എനിക്കെതിരെയുളള പ്രവര്‍ത്തനങ്ങളും എന്തിനാണ്. പൃഥ്വിരാജ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

  Shaji Kailas Movie Kaduva Rolling Soon

  വീഡിയോ കാണാം

  Read more about: prithviraj
  English summary
  When Prithviraj Sukumaran Opens Up About Gossips And Incidents That Upset Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X