എന്റെ വിജയത്തിന് കാരണം ലിസ്സി; ഭാഗ്യമായി വന്ന മുൻഭാര്യയെ കുറിച്ച് പ്രിയദർശൻ പറഞ്ഞത്
മലയാളത്തിന്റെ പ്രശസ്ത താര ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും, സീനിയർ നടി ലിസ്സിയും വേർപിരിഞ്ഞിട്ട് പത്ത് വർഷത്തിലേറെയായി. എന്നാൽ ഇപ്പോഴും മക്കളായ കല്യാണിയുടെയും സിദ്ധാർത്ഥിന്റെയും കാര്യങ്ങൾക്ക് ഇരുവരും ഒന്നിച്ച് എത്താറുണ്ട്. മാത്രവുമല്ല, ഇന്നും അഭിമുഖങ്ങളിൽ ഒക്കെ എത്തുമ്പോൾ, തന്റെ 'ഭാര്യ' എന്ന് തന്നെ അഭിസംബോധന ചെയ്തു കൊണ്ട്, വളരെ സ്നേഹത്തോടെയാണ് സംവിധായകൻ ഇന്നും തന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായിരുന്ന ലിസ്സിയെ പറ്റി സംസാരിക്കാറുള്ളത്. പിരിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പരസ്പര ബഹുമാനവും ഇന്ന് ആരാധകർക്ക് വലിയ കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്.
വളരെ വർഷങ്ങൾക്ക് മുൻപ്, കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന, ജേർണലിസ്റ്റും എം.പി.യുമായ ജോൺ ബ്രിട്ടാസ് അവതരിപ്പിച്ചിരുന്ന, ജെ.ബി. ജംഗ്ഷൻ എന്ന പരിപാടിയിൽ പ്രിയദർശൻ അതിഥിയായി എത്തിയിരുന്നു. അന്ന്, തന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും ഒരു വലിയ ശതമാനം വരെ കാരണം തന്റെ ഭാര്യയെ ലിസ്സിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു കുടുംബനാഥൻ എന്ന നിലയിലുള്ള തന്റെ ജീവിതത്തെ പറ്റി സംസാരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നു പറച്ചിൽ.

മഞ്ജുവുമായി ശത്രുതയില്ല, ഒപ്പം അഭിനയിക്കാൻ തയ്യാറെന്ന് ദിലീപ്; എന്നാൽ താരം പറഞ്ഞ മറുപടി ഇതാണ്
പ്രിയദർശന് സർപ്രൈസുമായി ലിസ്സി എത്തിയപ്പോൾ അവർ "ഒരു സംവിധായകൻ എന്ന നിലയിലും, വ്യക്തി എന്ന നിലയിലും, മകനെന്ന നിലയിലും, ഭർത്താവ് എന്ന നിലയിലും, ഒരു അച്ഛൻ എന്ന നിലയിലും, സ്വയം എത്ര മാർക്ക് കൊടുക്കും?" എന്നാണ് ചോദിച്ചത്. അതിന് മറുപടി പറഞ്ഞു തുടങ്ങിയ മലയാളത്തിന്റെ പ്രിയ സംവിധായകൻ പക്ഷെ, തന്റെ ഭാര്യ എന്ന വ്യക്തിയെ കുറിച്ചും, തന്റെ ജീവിതത്തിൽ അവർ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും വാചാലനായി. "എന്റെ വിജയത്തിന്റെ ഏറ്റവും വലിയൊരു കാരണം എന്ന് പറയുന്നത് എന്റെ ഭാര്യ തന്നെയാണ്," അദ്ദേഹം പറഞ്ഞു.

"നമ്മുടെ ഈ ജോലി എന്ന് പറയുന്നതിന് അവധി ഇല്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിന് നേരമില്ല, ഒരുപാട് പ്രശ്നങ്ങൾ ഒരുമിച്ചു നേരിടുന്ന ഒരു കപ്പലിന്റെ കപ്പിത്താനെ പോലെയാണ്. അതിന്റെ ഒക്കെ പുറത്ത് ഞാൻ നോക്കുമ്പോൾ, തോറ്റു പോയിട്ടുള്ള എല്ലാ വലിയ സംവിധായകരും ആ അവസ്ഥയിൽ ആകാനുള്ള ഒരു പ്രധാന കാരണം അവരുടെ കുടുംബമാണ്. വീടിന്റെ അടിത്തറ തെറ്റിയാലുണ്ടല്ലോ, കലാപരമായി ജോലി ചെയ്യുന്ന ഒരാൾക്കും പിന്നീട് നേരെ ചൊവ്വേ നിൽക്കാൻ പറ്റില്ല. അതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്," പ്രിയദർശൻ വിശദീകരിച്ചു.
"വീട്ടിൽ ഉണ്ടാകുന്ന തകർച്ച അവരുടെയൊക്കെ ക്രിയേറ്റിവിറ്റിയെ ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. ഇത് ഞാൻ ലിസ്സിയെ സന്തോഷിപ്പിക്കാൻ വേണ്ടി പറയുകയല്ല, സത്യമായ കാര്യമാണ്. ഞാൻ ഇന്ന് എന്തൊക്കെ ആയി തീർന്നിട്ടുണ്ടെങ്കിലും, അത് അവൾ കാരണമാണ്. എനിക്ക് കിട്ടിയിട്ടുള്ള ഒരു വലിയ ഭാഗ്യമാണ് എന്റെ ഭാര്യ എന്ന് പറയുന്ന ആൾ. തീർച്ചയായും എല്ലാ വീട്ടിലെയും പോലെ ഞങ്ങൾ തമ്മിലും വഴക്കുകൾ ഉണ്ടാവാറുണ്ട്. പിണക്കമില്ലാത്ത ഭാര്യാഭർത്താക്കന്മാർ ഇല്ലല്ലോ. പക്ഷെ എന്റെ ശക്തി എന്നും എന്റെ ഭാര്യ തന്നെയാണ്," അദ്ദേഹം കൂട്ടി ചേർത്തു.
പിന്നീട്, ഒരു അച്ഛൻ എന്ന നിലയിൽ പത്തിൽ എട്ട് മാർക്കും, മകനെന്ന നിലയിൽ പത്തിൽ രണ്ട് മാർക്കും, ഒരു ഭർത്താവ് എന്ന നിലയിൽ പത്തിൽ അഞ്ച് മാർക്ക് തനിക്ക് കൊടുക്കുമെന്നാണ് പ്രിയദർശൻ പറഞ്ഞത്. തന്റെ അച്ഛനോട് നീതി പുലർത്താൻ പല കാര്യങ്ങളിലും കഴിഞ്ഞിട്ടില്ല എന്ന് തുറന്ന് പറഞ്ഞ സംവിധായകൻ, ഒരു ഭർത്താവ് എന്ന നിലയിൽ താൻ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞു നിർത്തി.


Click it and Unblock the Notifications











