For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോൺ കൈക്കലാക്കി നമ്പർ കണ്ടെത്തി; ആ കരച്ചിലിൽ ഞാൻ പേടിച്ചു; പ്രിയാമണിയുടെ പ്രൊപ്പോസലിനെക്കുറിച്ച് മുസ്തഫ

  |

  മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് പ്രിയാമണി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച പ്രിയാമണി മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്തു. തിരക്കഥ, ​ഗ്രാന്റ്മാസ്റ്റർ, പ്രാഞ്ചിയേട്ടൻ, പുതിയ മുഖം തുടങ്ങിയ മലയാള സിനിമകളിൽ പ്രിയാമണി തിളങ്ങി. മലയാളത്തിൽ നടി ഒരു സിനിമയിൽ അഭിനയിച്ചിട്ട് വർഷങ്ങളായി.

  അതേസമയം ഹിന്ദി, കന്നഡ ഭാഷകളിൽ നടി ഇപ്പോൾ സജീവമാണ്. ഫാമിലി മാൻ എന്ന സീരീസ് ആണ് ഹിന്ദിയിൽ പ്രിയാമണിക്ക് സ്വീകാര്യത നൽകിയത്. തമിഴ് സിനിമകളിൽ വലിയ തോതിൽ പ്രിയാമണിയെ ഇപ്പോൾ കാണാറില്ല. പരുത്തിവീരൻ എന്ന തമിഴ് സിനിമയുടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് പ്രിയാമണി.

  Also Read: അജിത് സിനിമയ്ക്ക് ഒപ്പമിറങ്ങിയ വിജയ് പടത്തിന് ആളില്ല; കലിപ്പായ നടൻ, പിന്നീട് സംഭവിച്ചത്!, നിർമ്മാതാവ് പറയുന്നു

  2017 ലാണ് പ്രിയാമണി വിവാഹം കഴിക്കുന്നത്. ഇവന്റ് മാനേജർ ആയ മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. സിസിഎൽ മാച്ചിനിടെ ഉടലെടുത്ത പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പ്രിയാമണി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  Also Read: ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; അവിനാഷുമായി ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് നേഹ അയ്യര്‍

  ഞങ്ങൾ ഒരു ഇവന്റിൽ വെച്ചാണ് കണ്ടത്. ഇവൾ സെലിബ്രറ്റി ആയിരുന്നു. ഞാൻ ഇവന്റ് ഓർ​ഗനൈസ് ചെയ്ത ആളും. ഞങ്ങൾ പരസ്പരം നമ്പറുകൾ കൈമാറി. ഞങ്ങളുടെ രണ്ട് പേരുടെയും ബ്ലാക്ക് ബെറി ഫോൺ ആയിരുന്നു. അവൾ എന്റെ ഫോണെടുത്ത് ബിബി പിൻ‌ എടുത്തു. അതിന് ശേഷം ചാറ്റ് തുടങ്ങി. പിന്നീട് ഞാൻ നമ്പർ നൽകിയതെന്ന് മുസ്തഫ വ്യക്തമാക്കി.

  മുസ്തഫയുമായി പരിചയപ്പെട്ടതിനെക്കുറിച്ച് പ്രിയാമണിയും സംസാരിച്ചു. 'ആ ഇവന്റിൽ ആഫ്റ്റർ പാർട്ടിക്ക് എനിക്ക് കുറച്ച് ഒറ്റപ്പെടൽ അനുഭവിച്ചു. അപ്പോൾ ഇദ്ദേഹത്തെ കണ്ടു. ഒരു കമ്പനിയായി സംസാരിച്ചു. ഞാനാണ് ഫോണിൽ ആദ്യം ചാറ്റ് തുടങ്ങിയത്,' പ്രിയാമണി പറഞ്ഞു.

  പ്രിയാമണി തന്നോട് പ്രണയം തുറന്ന് പറഞ്ഞതിനെ പറ്റി മുസ്തഫ അന്ന് ഓർത്തു. 'അവൾ കൊച്ചിയിൽ ഷൂട്ടിലായിരുന്നു. ഞാൻ ബാം​ഗ്ലൂരും ഒരു ദിവസം ഇവൾ എനിക്ക് മെസേജ് അയച്ചു, മുസ്തു ഐ ലവ് യൂ എന്ന്. ഞാൻ സാധാരണ പോലെ തിരിച്ചും ലവ് യൂ അയച്ചു'

  'ആ ലൗ അല്ല ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോവുന്നതിനെ പറ്റി നമുക്ക് ആലോചിക്കണം എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു ഇവൾ പ്രാങ്ക് ചെയ്യുകയാണെന്ന്. രണ്ടര മാസത്തോളം ഞാനത് സീരിയസ് ആയി എടുത്തില്ല'

  പിന്നീട് ഒരു റെസ്റ്റോറന്റിൽ ഞങ്ങൾ കണ്ടു. അവിടെ വെച്ച് നിങ്ങളുടെ കാര്യത്തിൽ ഞാൻ സീരിയസ് ആണെന്ന് പറഞ്ഞ് കരഞ്ഞു. ഞാൻ പേടിച്ചു. റെസ്റ്റോറന്റിൽ ഇരുന്ന് കരയുമ്പോൾ ആളുകൾ എന്ത് കരുതുമെന്ന് കരുതി.

  പിന്നീട് താൻ സമ്മതിക്കുകയായിരുന്നെന്നും പ്രിയാമണിയുടെ ഭർത്താവ് പറഞ്ഞു. അതേസമയം തനിക്ക് പ്രിയാമണിയോട് ആദ്യമേ നല്ല അടുപ്പം ഉണ്ടായിരുന്നു. അവളുടെ കാര്യത്തിൽ വളരെ പ്രൊട്ടക്ടീവ് ആയിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.

  പാർട്ടിയിൽ ബോഡി ​ഗാർഡ് പോലെ ആയിരുന്നു. ആര് അടുത്ത് വന്നാലും എക്സ്ക്യൂസ് മി നോ എന്ന് മുസ്തഫ പറയുമായിരുന്നെന്ന് പ്രിയാമണിയും കൂട്ടിച്ചേർത്തു.

  'കല്യാണക്കാര്യം ആദ്യം പറഞ്ഞത് ഞാനാണ്. എനിക്കിവളെ വിട്ട് കൊടുക്കാൻ താൽപര്യമില്ലായിരുന്നു. ഒരാൾ വളരെ വേണ്ടപ്പെട്ടയാളാണെങ്കിൽ അവരെ ജീവിതത്തിൽ നില നിർത്തണം. ഇവളോടൊപ്പം ജീവിത കാലം മുഴുവൻ ജീവിക്കാൻ തീരുമാനിച്ചു,' മുസ്തഫ പറഞ്ഞു.

  Read more about: priyamani
  English summary
  When Priyamani And Husband Mustafa Raj Opened Up About Their Love Story; Couple's Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X