For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോട്ടലിൽ മുഴുവൻ ഞാൻ തിരഞ്ഞു, ആ പ്രമുഖ താരം ചെയ്തത് ശരിയായില്ല; തല്ലിയെന്ന ​ഗോസിപ്പുകളെക്കുറിച്ച് പ്രിയാമണി

  |

  മലയാളികൾക്ക് സുപരിചിത ആയ നടിയാണ് പ്രിയാമണി. തെന്നിന്ത്യൻ സിനിമകളില്ലാം അഭിനയിച്ച പ്രിയാമണിക്ക് മലയാളത്തിൽ നിന്ന് ലഭിച്ചതിൽ ഭൂരിഭാ​ഗവും ശ്രദ്ധേയ വേഷങ്ങളാണ്. തിരക്കഥ, പ്രാ‍ഞ്ചിയേട്ടൻ, ​ഗ്രാന്റ് മാസ്റ്റർ തുടങ്ങി കരിയറിൽ പ്രിയാമണിക്ക് എടുത്ത് പറയാൻ പറ്റുന്ന സിനിമകൾ മലയാളത്തിൽ നിന്ന് ലഭിച്ചു. ഇതിൽ തിരക്കഥയിലാണ് പ്രിയാമണി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്.

  സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയാമണി അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റി. തമിഴിൽ ചെയ്ത പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചു. കന്നഡയിലും തെലുങ്കിലും പ്രിയാമണി സജീവമാണ്.

  Also Read: ഭാര്യയെ കാണാന്‍ ചെന്നപ്പോള്‍ ഗെറ്റ് ഔട്ട് അടിച്ചു! കുടുംബം നഷ്ടപ്പെടുത്തിയതില്‍ കുറ്റബോധം: ടിപി മാധവന്‍

  ഫാമിലി മാൻ എന്ന സീരീസിലൂടെ ഹിന്ദിയിലും പ്രിയാമണി ശ്രദ്ധിക്കപ്പെട്ടു. ഇന്ന് എല്ലാ ഭാഷകളിലും തന്റേതായ ഇടം നേടിയെടുത്തിരിക്കുന്ന പ്രിയാമണിക്ക് കൈ നിറയെ അവസരങ്ങൾ ആണ്.

  അതേസമയം മലയാളത്തിൽ ഏറെ നാളുകളായി പ്രിയാമണിയുടെ സിനിമ ഇറങ്ങിയിട്ട്.
  കരിയറിൽ പ്രിയാമണിക്ക് നേരെ നിരന്തരം ​ഗോസിപ്പുകൾ വന്നിരുന്നു. മുമ്പൊരിക്കൽ സിസിഎൽ മത്സരത്തിനിടെ ഒരു പ്രമുഖ താരത്തോട് ദേഷ്യപ്പെട്ടതിനെക്കുറിച്ച് പ്രിയാമണി സംസാരിച്ചിരുന്നു.

  Also Read: ഇനി മകൾക്കായി, വിഷമങ്ങൾ മാറ്റി വെച്ച് മീന; വീണ്ടും ‌അഭിനയത്തിലേക്ക്; ആശംസകളുമായി ആരാധകർ

  കെെരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ അതിഥി ആയെത്തിയപ്പോഴാണ് പ്രിയാമണി ഇതേക്കുറിച്ച് സംസാരിച്ചത്. പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

  സെലിബ്രറ്റി ക്രിക്കറ്റ് മാച്ചിനിടെ പ്രിയാമണി ഒരു താരത്തെ അടിച്ചെന്ന് ​ഗോസിപ്പ് വന്നിരുന്നല്ലോ എന്നായിരുന്നു ജെബി ജം​ഗ്ഷനിൽ വന്ന ചോദ്യം. ഇതിൽ പ്രിയാമണി വ്യക്തത വരുത്തി. താനയാളെ അടിച്ചിട്ടില്ലെന്നും പക്ഷെ ദേഷ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി.

  'അത് വലിയ റൂമറൊന്നും ആയില്ല. എന്റെ ഫോൺ ജീൻസിന്റെ പോക്കറ്റിൽ ആയിരുന്നു. അത് ആരോ അടിച്ച് മാറ്റി വെച്ചു. ഒരു പ്രാങ്കിന് വേണ്ടി. അത് എന്റെ ഫോൺ ആയിരുന്നില്ല. ചേട്ടന്റെ ഫോൺ ആയിരുന്നു. ഞാൻ ഫോൺ പോയെന്ന് പറഞ്ഞ് പരതി. ഹോട്ടലിലുള്ള സ്റ്റാഫുകളോടും പറഞ്ഞു'

  'അവസാനം ആ നടൻ ഫോൺ എന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് വന്നു. ഞാൻ ചോദിച്ചു അയ്യോ എന്താണിത്. എന്റെ ഫോണല്ല, ചേട്ടന്റെ ഫോൺ ആണ്. ഇത് ശരിയാലില്ലെന്ന് പറഞ്ഞു. ഞാൻ അത്യാവശ്യം പരുക്കമായാണ് പറഞ്ഞത്. പക്ഷെ അടിക്കുകയൊന്നും ചെയ്തിട്ടില്ല'

  'തന്നിലിഷ്ടമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ പെട്ടെന്ന് വിശ്വസിക്കും. ഒരുപാട് പേർ പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. വ്യക്തിപരമായല്ല, പ്രൊഫഷണലായി. ഇൻഡസ്ട്രി എങ്ങനെയാണ് വർക്ക് ചെയ്യുന്നതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി,' പ്രിയാമണി പറഞ്ഞതിങ്ങനെ.

  സെലിബ്രറ്റി ക്രിക്കറ്റ് മാച്ചിനിടെ ആണ് പ്രിയാമണി ഭർത്താവ് മുസ്തഫ രാജിനെ പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാവുകയും 2017 ൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷമാണ് പ്രിയാമണിക്ക് കരിയറിൽ തിരക്കുകൾ ഏറിയത്.

  ഫാമിലിമാൻ എന്ന ആമസോൺ പ്രെെം സീരീസ് ​ഹിറ്റായതോടെ പ്രിയാമണിയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർന്നു. സുചിത്ര എന്ന കഥാപാത്രത്തെ ആണ് സീരീസിൽ പ്രിയാമണി അവതരിപ്പിച്ചത്. നടൻ മനോജ് ബാജ്പേയ്ക്കൊപ്പമാണ് പ്രിയാമണി ഇതിൽ അഭിനയിച്ചത്. സീരീസിന്റെ രണ്ട് സീസണുകൾ ആണ് ഇതുവരെ പുറത്തിറങ്ങിയത്.

  Read more about: priyamani
  English summary
  When Priyamani Open Up About An Incident She Got Furious During The CCL Match; Actress Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X