For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ നായികയായാൽ എന്താണ് കുഴപ്പമെന്ന് ടിനി ടോം; ഉടനടി മറുപടി നൽകി പ്രിയാമണി

  |

  ഇന്ത്യയിൽ അഞ്ച് ഭാഷകളിലും അഭിനയിക്കുന്ന നടിയാണ് പ്രിയാമണി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്.

  തമിഴ് ചിത്രം പരുത്തിവീരനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചു. മലയാളത്തിൽ മുൻനിര നായക നടൻമാരോടൊപ്പമാണ് പ്രിയാമണി ഇതുവരെ അഭിനയിച്ചത്. മുമ്പൊരിക്കൽ പ്രിയാമണിയോട് ഇതേപറ്റി നടൻ ടിനി ടോം ചോദിച്ചിരുന്നു. ജെബി ജം​ഗ്ഷൻ എന്ന പരിപാടിയിലായിരുന്നു സംഭവം.

  ഓടും രാജ ആടും റാണി എന്ന ചിത്രത്തിൽ യഥാർത്ഥത്തിൽ നായികയായി തീരുമാനിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു. എന്നാൽ അവസാന നിമിഷം പ്രിയാമണി ഈ സിനിമയിൽ നിന്ന് പിൻമാറി. പകരം അഭിനയിച്ചത് ജ​ഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയാണ്. ഇതേപറ്റിയായിരുന്നു ടിനിയുടെ ചോദ്യം.

  ഈ സിനിമയുടെ കഥ പ്രിയാമണിക്ക് ഇഷ്ടപ്പെട്ടിരുന്നു. പ്രിയാമണി ആവശ്യപ്പെട്ട പ്രതിഫലത്തിന്റെ അഡ്വാൻസ് തുകയുമായി അവർ ബാം​ഗ്ലൂരിൽ വന്നിരുന്നു. രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു. രണ്ട് മണിക്കൂർ കഴി‍ഞ്ഞ് ഐ ഡോണ്ട് ലൈക് ടു വർക് വിത്ത് ടിനി എന്ന മെസേജാണ് സംവിധായകന്റെ ഫോണിലേക്ക് വന്നത്. ഒരു സിനിമ തെരഞ്ഞെടുക്കുന്നതിൽ പ്രിയാമണിയുടെ മാനദണ്ഡം എന്താണ് എന്നറിയാൻ താൽപര്യമുണ്ട് എന്നായിരുന്നു ടിനി ടോം ചോദിച്ചത്. പ്രിയാമണി മടിക്കാതെ ഉത്തരവും നൽകി.

  Also Read: പിണക്കത്തിന് ശേഷം ഇണക്കം, ശിവന് ആത്മവിശ്വാസമേകി അഞ്ജലി, കണ്ണന് ഇതിൻ്റെ വല്ലകാര്യമുണ്ടോയെന്ന് ആരാധകർ

  ടിനിയാണ് ഹീറോ എന്ന് പറഞ്ഞു. ഞാൻ അമ്മയും അച്ഛനും മാനേജരും ഒക്കെയായി ഇക്കാര്യം ചർച്ച ചെയ്തു. ഇപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോൾ അദ്ദേഹം ആ ലെവലിൽ ഇല്ല. പ്രതിഫലത്തിന്റെ കാര്യത്തിലും ഒരുപാട് നെ​ഗോഷ്യേറ്റ് ചെയ്തിരുന്നു.

  ഇക്കാരണങ്ങളാൽ സിനിമ ചെയ്യാൻ പറ്റില്ലെന്ന് ഞാൻ മെസേജ് അയച്ചു. പക്ഷെ നിങ്ങൾ ഈ കഥാപാത്രം ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞ് അവർ വീണ്ടും വിളിച്ചു. അപ്പോൾ ഞാൻ തുറന്നു പറഞ്ഞു. ടിനിയുമായി ഇപ്പോൾ സിനിമ ചെയ്താൽ നാളെ വിമർശനങ്ങൾ വരിക എനിക്കാണ്.

  Also Read: ഇരട്ടക്കുട്ടികളുടെ അമ്മയായി നമിത; അനുഗ്രഹങ്ങളും സ്‌നേഹവും ഒപ്പമുണ്ടാകണമെന്ന് താരസുന്ദരി

  മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ഇപ്പോൾ ആ ലീ​ഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തിൽ മാധ്യമങ്ങൾ സംസാരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ സാഹചര്യത്തിൽ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്നെനിക്ക് തോന്നി. എനിക്ക് എന്റെ കരിയറും നോക്കേണ്ടേ. സിനിമ ഹിറ്റായൽ എല്ലാവരും നല്ലത് പറയും. പക്ഷെ സിനിമ ഹിറ്റായില്ലെങ്കിൽ എനിക്കാണ് തിരിച്ചടി വരുന്നത്.

  Also Read: ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹം, ബ്ലെസ്ലിയോട് മാർ​ഗം തിരക്കി സന്തോഷ് വർക്കി, വീഡിയോ വൈറൽ!

  Recommended Video

  പ്രിയാമണിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം | FilmiBeat Malayalamk

  ഒരു സിനിമ ഹിറ്റായില്ലെങ്കിൽ ഹീറോയിനാണ് കാരണമെന്ന് പറയും. ഹീറോയെ ആരും ഒന്നും പറയില്ല. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സിനിമ പരാജയപ്പെട്ടാൽ പത്ത് പേരുണ്ടല്ലോ ഇരുവരെയും വെച്ച് വീണ്ടും സിനിമയെടുക്കാൻ. ആ പരാജയ സിനിമയുടെ നായികയെ വെച്ച് സിനിമയെടുക്കാൻ പത്ത് പ്രൊഡ്യൂസർമാരുണ്ടോ. പത്ത് ഡയരക്ടർമാരുണ്ടോ. വേദനയല്ല ഞാൻ ചോദിക്കുകയാണ്. ഇൻഡ്സ്ട്രിയിൽ കുറേക്കാലമായി ഞാനുമുണ്ട്. കുറച്ചൊക്കെ ഞാനും കണ്ടിട്ടുണ്ട്- പ്രിയാമണി നൽകിയ ഉത്തരമിങ്ങനെ

  Read more about: priyamani
  English summary
  when priyamani respond on why she rejected a movie opposite tini tom; actress said my career is my concern
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X