പേരക്കുട്ടി എന്നെ മുത്തശ്ശി എന്ന് വിളിക്കില്ല, സ്ട്രിക്റ്റ് ഓർഡറാണ്; ശരത്കുമാറിനെ വിളിക്കും; രാധിക

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കേറിയ നായിക നടിയായിരുന്നു രാധിക. ശ്രദ്ധേയമായ നിരവധി സിനിമകൾ രാധികയ്ക്ക് ലഭിച്ചു. വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന രാധിക ഇന്ന് അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. തമിഴിലെ മിക്ക സൂപ്പർതാരങ്ങളുടെയും അമ്മയായി രാധിക അഭിനയിച്ചു. കരിയറിനപ്പുറം ജീവിതത്തിലും രാധിക പല ഘട്ടങ്ങൾ കണ്ടതാണ്. മൂന്ന് വിവാ​ഹങ്ങളാണ് രാധികയുടെ ജീവിതത്തിലുണ്ടായത്. അന്തരിച്ച നടൻ പ്രതാപ് പോത്തനാണ് രാധികയുടെ മുൻ ഭർത്താവ്.

1985 ലായിരുന്നു വിവാഹം. ഒരു വർഷം മാത്രമേ ഈ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. പ്രതാപ് പോത്തനുമായി വേർപിരിഞ്ഞ ശേഷം വിദേശ പൗരനായ റിച്ചാർഡ് ഹാരിയുമായി രാധിക പ്രണയത്തിലായി. 1990 ൽ വിവാഹിതരായ ഇരുവരും പക്ഷെ 1992 ൽ വേർപിരിഞ്ഞു. റയാൻ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. റിച്ചാർഡ് ഹാരിയുമായി പിരിഞ്ഞ ശേഷമാണ് ശരത് കുമാർ രാധികയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. 2001 ലാണ് ഇവർ വിവാഹിതരായത്. രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു.

Radhika Sarathkumar

രണ്ട് പതിറ്റാണ്ടിലേറെയായി സന്തോഷകരമായ കു‌ടുംബ ജീവിതം നയിക്കുകയാണ് രാധികയും ശരത് കുമാറും. അമ്മ എന്നതിനൊപ്പം മുത്തശ്ശിയും കൂടിയാണ് രാധികയിന്ന്. റിച്ചാർഡ് ഹാരിയിൽ പിറന്ന മകൾ റയാൻ ഇന്നൊരമ്മയാണ്. രണ്ട് മക്കളാണ് റയാനുള്ളത്. 2016 ലാണ് റയാൻ ക്രിക്കറ്റർ അഭിമന്യു മിഥുനെ വിവാഹം ചെയ്തത്. അമ്മൂമ്മയായതിനെക്കുറിച്ച് രാധിക മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പേരക്കുട്ടി തന്നെ മുത്തശ്ശി എന്ന് വിളിക്കാറില്ലെന്ന് രാധിക അന്ന് തുറന്ന് പറഞ്ഞു.

ശരത് കുമാറിനെ അപ്പൂപ്പൻ എന്ന് വിളിക്കും. സ്ട്രിക്റ്റ് ഓർഡറാണ്. മമ്മ എന്നാണ് പേരക്കുട്ടി തന്നെ വിളിക്കാറെന്നും രാധിക വ്യക്തമാക്കി. മകൾ അമ്മയായതിനെക്കുറിച്ചും രാധിക അന്ന് സംസാരിച്ചു. ജീവിതമെന്നാൽ എന്താണെന്നൊക്കെ ഒരുപാട് പേർ കൺഫ്യൂസായി സംസാരിക്കും. ഇതൊന്നും ഒന്നുമല്ല. ഇത്തരം സന്തോഷങ്ങളാണ് ജീവിതമെന്നും രാധിക വ്യക്തമാക്കി.

Radhika Sarathkumar

റയാന്റെ അച്ഛൻ ശരത് കുമാർ അല്ലെങ്കിലും പിതാവിന്റെ സ്ഥാനത്ത് നിന്ന് റയാന്റെ വിവാഹം നടത്തിക്കൊടുത്തത് ശരക് കുമാറാണ്. ശരത് കുമാറിന്റെയും ആദ്യ വിവാഹ​ബന്ധം പരാജയപ്പെട്ടതാണ്. ഛായ ദേവി എന്നാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്.

വരലക്ഷ്മി, പൂജ എന്നിവരാണ് ശരത് കുമാറിനും ഛായ ദേവിക്കും പിറന്ന പെൺമക്കൾ. അച്ഛൻ പാത പിന്തുടർന്ന് സിനിമാ രം​ഗത്തെത്തിയ വരലക്ഷ്മി ഇന്ന് കരിയറിലെ തിരക്കുകളിലാണ്. വേർപിരിഞ്ഞെങ്കിലും ഛായ ദേവിയുമായി ശരത് കുമാറിന് ഇപ്പോഴും സൗഹൃദമുണ്ട്.

ഛായ ദേവിയുമായി രാധികയ്ക്കും സൗഹൃദമുണ്ട്. ഇവരെല്ലാം വീട്ടിലെ ആഘോഷങ്ങൾക്ക് ഒരുമിച്ച് കൂടാറുമുണ്ട്. ഇതേക്കുറിച്ച് അടുത്തിടെ ശരത് കുമാർ സംസാരിക്കുകയുണ്ടായി. പിരിഞ്ഞെങ്കിലും എന്നോട് സംസാരിക്കരുതെന്ന് മക്കളോട് ആദ്യ ഭാര്യ പറഞ്ഞിട്ടില്ല.

ചില കാരണങ്ങളാൽ പിരിഞ്ഞു. എന്നാൽ സുഹൃത്തുക്കളായി മുന്നോട്ട് പോകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വരലക്ഷ്മിയും രാധികയും തമ്മിൽ വളരെയധികം അടുപ്പമുണ്ടെന്നും ശരത് കുമാർ വ്യക്തമാക്കി. കുടുംബം ഒന്നിച്ച് നിൽക്കാൻ വേണ്ടി പ്രയത്നിച്ചത് രാധികയാണെന്നും ആദ്യം ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെന്നും ശരത് കുമാർ തുറന്ന് പറഞ്ഞു. അഭിനയ രം​ഗത്ത് ശരത് കുമാറും രാധികയും ഇപ്പോഴും സജീവമാണ്.

Read more about: radhika sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X