'വിഘ്നേശ് പ്രഭുദേവയെ പോലെയുണ്ട്'; അതോടെ നയൻതാര ശ്രദ്ധിച്ചു; ആരും പറയാൻ ധൈര്യപ്പെടാത്ത കാര്യം നടൻ പറഞ്ഞോ?
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. കുടുംബ ജീവിതം ആസ്വദിക്കുന്ന നയൻതാര സോഷ്യൽ മീഡിയയിൽ മക്കൾക്കും ഒപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. പ്രശ്നകലുഷിതമായ മുൻ പ്രണയങ്ങൾ അവസാനിച്ച ശേഷം യാദൃശ്ചികമായാണ് നയൻതാരയുടെ ജീവിതത്തിലേക്ക് വിഘ്നേശ് ശിവൻ കടന്ന് വരുന്നത്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രഭുദേവയുമായുള്ള പ്രണയ ബന്ധം അവസാനിച്ചത് നയൻതാരയെ മാനസികമായി തകർത്തിരുന്നു.
ഇതിനെ മറി കടന്ന് കരിയറിൽ വീണ്ടും ശക്തമായ സാന്നിധ്യമാകവെയാണ് നയൻതാര വിഘ്നേശ് ശിവനെ പരിചയപ്പെടുന്നത്. നാനും റൗഡി താൻ ഷൂട്ട് തുടങ്ങി കുറച്ച് മാസങ്ങൾക്കുള്ളിൽ ഇവർ പ്രണയത്തിലായി. സെറ്റിൽ ഇതേക്കുറിച്ച് അധികമാർക്കും അറിയില്ലായിരുന്നു. നാനും റൗഡി താനിൽ അഭിനയിച്ച നടനാണ് രാഹുൽ താത്ത. വയോധികനായ രാഹുൽ താത്ത നയൻതാരയെയും വിഘ്നേശിനെയും കുറിച്ച് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഷൂട്ടിംഗിനിടെ വിഘ്നേശിനെക്കുറിച്ച് താൻ നയൻതാരയോട് സംസാരിച്ചിരുന്നെന്ന് രാഹുൽ താത്ത തുറന്ന് പറഞ്ഞു. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെ തോന്നുന്നല്ലോയെന്ന് താൻ പറഞ്ഞു. ഇതിന് ശേഷമാണ് നയൻതാര വിഘ്നേശ് ശിവനെ ശ്രദ്ധിച്ച് തുടങ്ങിയത്. തന്റെ വാക്കുകൾ കേട്ട ശേഷമാണ് നയൻതാര വിഘ്നേശ് ശിവനുമായി പ്രണയത്തിലാകുന്നതെന്നും രാഹുൽ താത്ത വാദിച്ചു.
അതേസമയം ഇതേക്കുറിച്ച് വിഘ്നേശോ നയൻതാരയോ പ്രതികരിച്ചില്ല. പ്രഭുദേവയുമായി കടുത്ത പ്രണയത്തിലായ നയൻതാര ഇദ്ദേഹത്തിന്റെ പേര് കൈയിൽ ടാറ്റൂ ചെയ്തിരുന്നു. വിഘ്നേശുമായി പ്രണയത്തിലായ ശേഷവും കുറച്ച് കാലം പ്രഭു എന്ന ഈ ടാറ്റൂ നടിയുടെ കൈയിലുണ്ടായിരുന്നു. പിന്നീടിത് മറ്റൊരു വാക്കായി മാറ്റി. പിരിഞ്ഞ ശേഷം പ്രഭുദേവയെക്കുറിച്ച് നയൻതാര പൊതുവിടങ്ങളിൽ സംസാരിച്ചിട്ടേയില്ല. പ്രഭുദേവയും മൗനം പാലിച്ചു.

വർഷങ്ങൾക്കിപ്പുറവും നയൻതാരയുടെ ജീവിതത്തിലെ ഈ അധ്യായം ഇടയ്ക്ക് ചർച്ചയാകുന്നു. പ്രഭുദേവയുടെ അന്നത്തെ ഭാര്യയുൾപ്പെടെ നയൻതാരയ്ക്കെതിരെ അന്ന് രംഗത്ത് വന്നിരുന്നു. റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി മതം മാറിയിരുന്നു. ഈ ബന്ധത്തിൽ മൂന്ന് ആൺ മക്കളും പിറന്നു. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു.
റിപ്പോർട്ടുകൾ പ്രകാരം റംലത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷവും മക്കൾ പ്രഭുദേവയുടെ ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. ഇതാണ് നയൻതാരയുമായുള്ള ബന്ധത്തിൽ പ്രശ്നമായത്. പ്രഭുദവേയ്ക്കൊപ്പം വിവാഹ ജീവിതം നയിക്കാൻ വേണ്ടി കരിയറിൽ നിന്ന് വരെ മാറി നിൽക്കാൻ തീരുമാനിച്ചതായിരുന്നു നയൻതാര. എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല. കരിയറും തന്റെ പ്രതിച്ഛായയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ബന്ധം ഉപേക്ഷിച്ച സമയത്ത് നയൻതാര. ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്ന പിന്നീട് സിനിമാ രംഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തി.


Click it and Unblock the Notifications