ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ ന‌ടിയാണ് ദേവയാനി. മുംബൈക്കാരിയായ ദേവയാനിയെ താരമാക്കി മാറ്റിയത് തെന്നിന്ത്യൻ സിനിമാ ലോകമാണ്. മികച്ച നടിക്കുള്ള തമിഴ്നാ‌ട് സർക്കാരിന്റെ പുരസ്കാരം മൂന്ന് തവണയാണ് ദേവയാനിക്ക് ലഭിച്ചത്. നടി അഭിനയിച്ച ആനന്ദം, കാതൽ കോട്ടെ, തെന്നാലി തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ദേവിയാനിയുടെ വ്യക്തി ജീവിതം അക്കാലത്ത് വലിയ ചർച്ചയായി.

കരിയറിൽ തിരക്കേറിയ സമയത്താണ് ദേവയാനി വിവാഹിതയാകുന്നത്. സംവിധായകൻ രാജകുമാരനാണ് ഭർത്താവ്. വീട്ടുകാരുടെ എതിർപ്പ് മൂലം രാജകുമാരനോടൊപ്പം ഒളിച്ചോടി പോകുകയായിരുന്നു ദേവയാനി. 2001 ൽ വിവാഹം നടന്നു. ഇനിയ, പ്രിയങ്ക എന്നീ രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു. വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾക്കിപ്പുറവും ദേവയാനിയും കുടുംബവും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ട്.

Rajakumaran  Nakkhul

മറ്റ് കുടുംബാം​ഗങ്ങളുമായി രമ്യതയിലെത്തിയെങ്കിലും സഹോദരൻ നകുലുമായി ദേവയാനിയും രാജകുമാരനും സ്വര ചേർച്ചയിൽ അല്ല. ദേവയാനി ഒളിച്ചോടിപ്പോയതും രാജകുമാരനെ വിവാഹം ചെയ്തതും നകുലിന് ഇന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നാണ് സൂചന. ഇതേക്കുറിച്ച് മുമ്പൊരിക്കൽ രാജകുമാരൻ സംസാരിച്ചിട്ടുണ്ട്. നകുൽ ഇന്നും തന്നെ വലിയ കുറ്റക്കാരനായാണ് കാണുന്നതെന്ന് രാജകുമാരൻ തുറന്ന് പറഞ്ഞു. അവൻ ഇന്നേക്ക് വരെയും വലിയ ദേശ ദ്രോഹമായാണ് ഇത് കാണുന്നത്.

ദേവയാനിയുമായും നകുൽ വലിയ ‌ടച്ചിൽ ഇല്ല. പൂനെയിലുള്ള മറ്റൊരു സഹോദരൻ വിളിക്കാറുണ്ട്. ദേവയാനിയുടെ ബന്ധുക്കൾ അവരുടേതായ ജീവിതത്തിലേക്ക് കടന്നെന്നും ദേവയാനി തമിഴ്നാട്ടിൽ തന്നോടൊപ്പം ജീവിതം നയിക്കുകയാണെന്നും രാജകുമാരൻ വ്യക്തമാക്കി. തന്റെ ഭാര്യയായതിലൂടെ നല്ല ജീവിതമാണ് ദേവയാനിക്ക് ലഭിച്ചതെന്നും രാജകുമാരൻ വ്യക്തമാക്കി.

Rajakumaran  Nakkhul

സാധാരണ പോലെ ചെന്നെെയിലേക്ക് അഭിനയിക്കാൻ വന്ന ഒരു പെൺകുട്ടി തമിഴ്നാടിന്റെ മരുമകളായി. അത് വലിയ പെരുമതയാണ്. നല്ല ജീവിതമാണ് ദേവയാനിക്ക് ലഭിച്ചത്. എല്ലാവർക്കും അത് ലഭിക്കില്ല. പണം സമ്പാദിക്കാം, കുറച്ച് കാലം ലൈം ലെെറ്റിൽ നിൽക്കാം. അതിന് ശേഷം ഒന്നുമില്ലാതെ പോകാം. പക്ഷെ ഖുശ്ബു മാഡം, ദേവയാനി, ജ്യോതിക മാഡം തുടങ്ങിയവർക്ക് നല്ല ജീവിതം ലഭിച്ചു. തമിഴ്നാട്ടിലെ ഭർത്താക്കൻമാർ ഒരു തീരുമാനമെടുത്താൽ എടുത്തതാണ്.

ഞങ്ങൾ ഒളിച്ചോടി പോയപ്പോൾ എന്റെ വീട്ടിലേക്ക് പൊലീസ് വന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ദേഷ്യപ്പെട്ടു. എന്റെ മകൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് പറഞ്ഞു. അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നാട്ടിലേക്ക് പോയതെന്നും രാജകുമാരൻ വ്യക്തമാക്കി. അതേസമയം രാജകുമനാെപ്പം നകുലിനെ കാണാറില്ലെങ്കിലും നകുലും ദേവയാനിയും ഒരുമിച്ചുള്ള ഫോട്ടോകൾ അടുത്തിടെ പോലും പുറത്ത് വന്നിട്ടുണ്ട്.

ദേവയാനിക്ക് പിന്നാലെ സഹോദരൻ നകുലും അഭിനയ രം​ഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബോയ്സ് എന്ന സിനിമയിലൂടെയാണ് നകുൽ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. ഇപ്പോൾ ന‌കുൽ സിനിമകളിൽ സജീവമല്ല. ശ്രുതി ഭാസ്കർ എന്നാണ് നകുലിന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്.

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X