For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപിനെ കണ്ടാണ് മമ്മൂട്ടിയും മോഹൻലാലും മാർക്കറ്റിങ് പഠിച്ചത്, പക്ഷെ ജയറാമിന് മാത്രം അബദ്ധം പറ്റി'; രാജസേനൻ

  |

  കുടുംബ ചിത്രങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. ജയറാമിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

  ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായക കഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് ചെയ്തതോടെയാണ് രാജസേനൻ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കുപ്പെട്ട് തുടങ്ങിയത്.

  Also Read: ഒരിക്കൽ അപമാനിച്ചു വിട്ട സംവിധായകൻ പിന്നീട് ഡേറ്റ് ചോദിച്ചു വന്നു; കാലം കണക്ക് തീർത്തപ്പോൾ!, ശ്രീവിദ്യ പറഞ്ഞത്

  പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. അതിൽ മിക്കവയിലും ജയറാമായിരുന്നു നായകൻ.

  പി.കെ ജോസഫിന്റെ സഹായിയായി സിനിമാ ലോകത്തെത്തിയ രാജസേനൻ 1984ൽ സ്വതന്ത്ര സംവിധായകനായി. ദേവൻ, മേനക എന്നിവർ നായകനും നായികയുമായി അഭിനയിച്ച ആഗ്രഹമായിരുന്നു ആദ്യ ചിത്രം. സിനിമാ ലോകത്തെ കഥകളെല്ലാം രാജസേനന് നന്നായി അറിയാം.

  അ​ദ്ദേഹം മുമ്പൊരിക്കൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് അടക്കമുള്ള താരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ദിലീപിന്റെ സെൽഫ് മാർക്കറ്റിങാണ് മോഹൻലാലും മമ്മൂട്ടിയും പോലും കണ്ട് പഠിച്ചതെന്നാണ് രാജസേനൻ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

  'മമ്മൂക്കയും മോഹൻലാലും ഒക്കെ നിന്നപോലെ നാൽപ്പതോളം വർഷത്തോളം ഇനി ഒരു നടൻ സിനിമയിൽ തുടരുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ സംഭവിക്കില്ല.'

  'അ‍ഞ്ച് വർഷം അതൊക്കെയാണ് മാക്സിമം. കാരണം അതിനുള്ള ടാലന്റെ അവരിൽ കാണുന്നുള്ളൂ. ഇപ്പോഴത്തെ നടന്മാർക്കും അത് അറിയാം. അതുകൊണ്ടാണ് അവർ ഒരുപാട് സെലക്ടീവാകുന്നതും. അവർക്ക് ടെൻഷനാണ്. ലാലിനും മമ്മൂട്ടിക്കുമൊന്നും അങ്ങനെ വലിയൊരു ടെൻഷനില്ല.'

  'കാരണം അവർ ശരിക്കും ടാലന്റഡാണ്. അത് കഴിഞ്ഞ് നോക്കിയാൽ ജയറാം ടാലന്റഡാണ്. ദിലീപ് വളരെ ടാലന്റഡാണ്. ജയറാമിനോ സുരേഷ് ​ഗോപിക്കോ ഇല്ലാത്ത മറ്റൊരു കാര്യം ദിലീപിനുണ്ട്.... മാർക്കറ്റിങ്. അത് ദിലീപിനോ‌ളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല.'

  Also Read: മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

  'എനിക്ക് തോന്നുന്നത് ദിലീപിനെ കണ്ടാണ് ലാലും മമ്മൂട്ടിയുമൊക്കെ പിൽക്കാലത്ത് സെൽഫ് മാർക്കറ്റിങ് പഠിച്ചത് തന്നെ. പലരും ദിലീപിനെ കണ്ടാണ് പഠിച്ചത്. പക്ഷെ അതിൽ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി.'

  'ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം വന്നത്. ദിലീപിന് സിനിമയുടെ മാർക്കറ്റിങിനെ കുറിച്ച് ശക്തമായ ഒരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നിൽക്കുന്നത്. നമുക്ക് നോക്കിയാൽ മനസിലാകും.'

  'ദിലീപിന്റെ ചില സിനിമകൾ വളരെ മോശമാണെങ്കിൽ പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും. പിന്നെ ഒരു ഓടുന്ന സിനിമയുടെ ഘടകങ്ങളെ കുറിച്ച് ദിലീപിന് നന്നായിട്ട് അറിയാം. ജയറാമിന് ഇതൊന്നും അറിയില്ല. ജയറാം മലയാളത്തിൽ തന്നെ നിരസിച്ചിട്ടുള്ള ചില സിനിമകൾ പിൽക്കാലത്ത് വലിയ ഹിറ്റായിരുന്നു.'

  'തമിഴിൽ ജയറാം നിരസിച്ച രണ്ട് സിനിമകളും വലിയ ഹിറ്റായിരുന്നു. ഇക്കാര്യങ്ങളെല്ലാം ജയറാം തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. കാതൽ കോട്ടൈ, ഭാരതി കണ്ണമ്മ എന്നീ സിനിമകളായിരുന്നു അത്. കഥ സെലക്ട് ചെയ്യുന്നതിൽ ജയറാമിന് പ്രശ്നമുണ്ട്.'

  'അതുകൊണ്ട് ആ കഥ സെലക്ഷൻ ഒരു കാലത്ത് ജയറാമിന് വേണ്ടി ചെയ്തിരുന്നയാൾ ഞാനാണ്. ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ‌ ജയറാം എന്നോട് ചോദിക്കും അടുത്ത പടത്തിന്റെ കഥ അങ്ങനെയായിരുന്നു. കഥ മുഴുവനല്ല ഔട്ട്ലൈൻ പറഞ്ഞ് കൊടുക്കും അങ്ങനെയായിരുന്നു.'

  'അന്ന് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ ജയറാം മനസിലാക്കുമായിരുന്നു. ഇന്ന് മനസിലാക്കുന്നില്ല. അതാണ് ജയറാം സിനിമകൾക്ക് വരുന്ന പരാജയം. അതിലൊക്കെ കയറി ജയറാം ഇടപെടും ആവശ്യമില്ലാതെ. അങ്ങനെ ഇടപെടരുത്' രാജസേനൻ പറഞ്ഞു.

  Read more about: dileep mohanlal mammootty jayaram
  English summary
  When Rajasenan Opens Up Mammootty And Mohanlal Learned Marketing From Dileep-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X