ശ്രീദേവിയുടെ തുടയെക്കുറിച്ച് രാം ഗോപാൽ വർമ്മയുടെ കമന്റ്; പ്രകോപിതനായ ഭർത്താവ് ബോണി കപൂർ!
ബോളിവുഡിലെ വിവാദ താരങ്ങളിൽ ഒരാളാണ് സംവിധായകൻ രാം ഗോപാൽ വർമ. രംഗീല, സത്യ, കമ്പനി തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ രാം ഗോപാൽ വർമ്മയ്ക്ക് പക്ഷെ കരിയറിലെ തിളക്കം അധിക നാൾ നീണ്ടു നിന്നില്ല. കരിയറിൽ വീഴ്ചകൾ സംഭവിച്ച രാം ഗോപാൽ വർമ്മ പിന്നീട് ഇറോട്ടിക്ക് സിനിമകളുടെ സംവിധായകനായി സിനിമാ ലോകത്ത് ലേബൽ ചെയ്യപ്പെട്ടു.
തുടരെ നിരവധി സിനിമകൾ പരാജയപ്പെടുകയും ചെയ്തു. സിനിമാ ലോകത്തെ പ്രശ്നങ്ങളിൽ അഭിപ്രായം പറയുന്ന രാം ഗോപാൽ വർമ്മ പിന്നീട് നിരവധി വിവാദങ്ങളിലും അകപ്പെട്ടു. താരങ്ങളെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ, സിനിമകളിലെ രംഗങ്ങൾ തുടങ്ങിയവ എല്ലാം രാം ഗോപാൽ വർമയുടെ കരിയറിൽ വിവാദങ്ങളുണ്ടാക്കി.

ഇപ്പോഴിതാ ഏറ്റവും ഒടുവിൽ നടി അഷു റെഡ്ഡിയുമായി ചേർത്താണ് രാം ഗോപാൽ വാർത്തകളിൽ നിറയുന്നത്. ആർജിവി ഒഫീഷ്യൽ എന്ന സംവിധായകന്റെ തന്നെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് ഇതിന് കാരണമായത്.
ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഡെയ്ഞ്ചറിന്റെ പ്രാെമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖമാണ് ഇത്. നടിയുടെ സൗന്ദര്യത്തെ വർണിച്ച രാം ഗോപാൽ വർമ്മ നടിയുടെ കാലിൽ പിടിക്കുകയും ചുംബിക്കുകയും ചെയ്തു.

അഷു റെഡ്ഡിയെ തന്നെ അമ്പരപ്പിച്ച പ്രവൃത്തി ആയിരുന്നു ഇത്. നിന്നെ പോലെ സുന്ദരി ആയ സ്ത്രീയെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് എന്നും രാം ഗോപാൽ വർമ്മ പറഞ്ഞു, മിനുട്ടുകൾക്കുള്ളിലാണ് ഈ വീഡിയോ വൈറലാവുകയും രാം ഗോപാൽ വർമ്മയ്ക്കെതിരെ ട്രോളുകളും വിമർശനങ്ങളും വരാനും തുടങ്ങിയത്. രാം ഗോപാൽ വർമ്മ മുമ്പും ഇത്തരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്.

മുമ്പൊരിക്കൽ നടി ശ്രീദേവിയെക്കുറിച്ച് പറഞ്ഞ വാക്കുകളായിരുന്നു രാം ഗോപാൽ വർമയെ വിവാദത്തിലാക്കിയത്. ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു രാം ഗോപാൽ വർമ്മ. ശ്രീദേവിയുടെ മരണ ശേഷം നടിയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് രാം ഗോപാൽ വർമ്മ ഒരു കത്തും എഴുതിയിരുന്നു. എന്നാൽ ശ്രീദേവിയെക്കുറിച്ച് ഇയാൾ നടത്തിയ പരാമർശം വിമർശനങ്ങൾ വിളിച്ചു വരുത്തി.

'ശ്രീദേവിയോട് എനിക്ക് ബഹുമാനം ആണ് അവരുടെ തുടയും പുഞ്ചിരിയും കാരണം. അവരുടെ സെൻസിറ്റിവിറ്റിയം വ്യക്തിത്വവും. അതിനുമപ്പുറം ബോണി കപൂറിനോട് അവർക്കുള്ള സ്നേഹത്താലും എനിക്കവരോട് ബഹുമാനമാണ്,' എന്നായിരുന്നു രാം ഗോപാൽ വർമ്മ പറഞ്ഞത്. രാം ഗോപാൽ വർമ്മയുടെ വാക്കുകളിൽ പ്രകോപിതനായ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ സംവിധായകനുമായ വാക്കേറ്റത്തിൽ ഏർപ്പെട്ടെന്നും അന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ നിന്നാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കും പറ്റിയിരുന്നു.
സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതിയും ശ്രീദേവിക്ക് ആണ്. തെന്നിന്ത്യൻ സിനിമകളിൽ നിന്നുമാണ് ശ്രീദേവി ബോളിവുഡിലേക്ക് കടക്കുന്നത്. മലയാള സിനിമയിലും ശ്രീദേവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications