രമ പ്രഭയെ എല്ലാവരും വെറുത്തു; ശരത് ബാബുവുമായുള്ള ബന്ധത്തിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് പേരെടുത്തവരാണ് നടി രമ പ്രഭയും അന്തരിച്ച നടൻ ശരത് ബാബുവും. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ശരത് ബാബു മരിച്ചത്. സിനിമാ ലോകത്തെ നിരവധി പേർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. രമ പ്രഭയുടെ മുൻ ഭർത്താവായിരുന്നു ശരത് ബാബു. 16 വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചതാണ്. ശരത് ബാബു കരിയറിലെ തുടക്കകാലത്തായിരുന്നു അന്ന്. രമ പ്രഭ അപ്പോഴേക്കും സിനിമാ ലോകത്ത് പ്രശസ്തയായി‌ട്ടുണ്ട്.

അതേസമയം ഇരുവരും വിവാഹം ചെയ്തിട്ടില്ലെന്നും ലിവിം​ഗ് ടു​ഗെ​ദറിൽ ആയിരുന്നെന്നും ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രമ പ്രഭയെക്കുറിച്ച് സുഹൃത്തായ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശരത് ബാബുവും രമ പ്രഭയും വിവാഹം ചെയ്തിട്ടുണ്ടെന്ന് കുട്ടി പത്മിനി പറയുന്നു.

Rama Prabha, Sarath Babu

ശരത് ബാബുവും രമപ്രഭ അക്കയും പ്രണയത്തിലായി. കല്യാണം കഴിക്കാൻ‌ ഇരുവരും തീരുമാനിച്ചു. ഞാനായിരുന്നു അവരുടെ തോഴി. നന്ദിഹിൽസിൽ വെച്ചാണ് വിവാഹം നടന്നത്. ഞാനുൾപ്പെടെ പതിനഞ്ച് പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ശരത് ബാബു രമ അക്കയേക്കാൾ ആറേഴ് വയസ് ചെറുപ്പമാണ്.

നല്ല രീതിയിൽ ജീവിക്കുകയായിരുന്നു. പതിനാറ് വർഷത്തോളം അവർ ഒരുമിച്ച് ജീവിച്ചു. അക്ക അവരെ പല പടങ്ങിളിലേക്ക് റെക്കമന്റ് ചെയ്തു. പിന്നീട് അദ്ദേഹം കരിയറിൽ സ്വന്തം കാലിൽ നിന്നു. പിന്നീട് ഇരുവരും പിരിഞ്ഞെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. രമ അക്ക മനസിലുള്ളത് അത് പോലെ തുറന്ന് പറയും. അതുകൊണ്ട് പല നടീനടൻമാർക്കും അവരെ ഇഷ്ട‌പ്പെട്ടില്ല. അവരുടെ അഭിനയത്തിൽ ആർക്കും പരാതിയില്ലായിരുന്നു.

Rama Prabha, Sarath Babu

പക്ഷെ ആളുകൾ അക്കയിൽ നിന്നും അകലം പാലിച്ചു. ആർട്ടിഫിഷ്യലായി സംസാരിക്കുന്നത് അവർക്ക് ഇഷ്ടമല്ല. സുഖമായിരിക്കുന്നോ എന്ന് ചോദിച്ചാൽ സുഖമാണെന്ന് കണ്ടിട്ട് മനസിലാകുന്നില്ലേ എന്ന് മുഖത്ത് നോക്കി ചോദിക്കും. അത് അപ്പുറത്തുള്ളവരു‌ടെ മനസ് വേദനിപ്പിക്കും. സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ അവർ ഒരു ഫാം ഹൗസ് വാങ്ങി അവിടെ സെറ്റിലായെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ഭർത്താവിന്റെ സാമീപ്യം രമ പ്രഭ അക്ക ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അതിനുള്ള യോ​ഗം അവർക്കുണ്ടായില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. രമ പ്രഭയുമായി അകന്ന ശേഷം ശരത് ബാബു സ്നേഹം നമ്പ്യാറെ വിവാഹം ചെയ്തു. 1990 ലായിരുന്നു വിവാഹം. എന്നാൽ 21 വർഷം ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും വേർപിരിഞ്ഞു. ശരത് ബാബുവിനെ വിവാ​ഹം ചെയ്തിരുന്നെന്ന് രമ പ്രഭ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം ശരത് ബാബു തന്നെ വഞ്ചിച്ചെന്നും സമ്പത്തുകൾക്കായി കബളിപ്പിക്കുകയായിരുന്നെന്നും നേരത്തെ രമ പ്രഭ ആരോപിച്ചിരുന്നു.

എന്നാൽ ആരോപണം ശരത് ബാബു നിഷേധിച്ചു. രമ പ്രഭയുമായി ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹം കഴിച്ചിട്ടില്ലെന്നും ശരത് ബാബു അന്ന് വാദിച്ചു. താൻ ധനിക കുടുംബത്തിലാണ് ജനിച്ചത്. രമ പ്രഭയു‌ടെ പണം ആവശ്യമില്ലെന്നും അന്ന് ശരത് ബാബു തുറന്നടിച്ചു. ചെറുപ്രായത്തിലാണ് രമയുമായി അടുത്തത്. തന്റെ ജീവിതത്തിൽ നാശം വിതച്ച ദുരന്തമായിരുന്നു ഈ ബന്ധമെന്നും ശരത് ബാബു പറഞ്ഞു. 77 കാരിയായ രമ പ്രഭ സിനിമാ രം​ഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ല.

More from Filmibeat

Read more about: sarath babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X