ആരോടും പറയാതെ പോയി മുകേഷ് കല്യാണം കഴിച്ചു, മേതിൽ ദേവികയുമായുള്ള വിവാഹം നടക്കുന്നത് ഇങ്ങനെയാണ്...
ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും വിവാഹമോചനത്തെ കുറിച്ചാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അകന്ന് താമസിക്കുന്ന ഇവർ വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മറുനാടൻ മലയാളിയാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം താരങ്ങൾ പുറത്ത് വന്ന വാർത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. 2013ൽ ആയിരുന്നു വിവാഹം. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വലിയ വാർത്തയായിരുന്നു. വേർപിരിയലിനെ കുറിച്ചുള്ള വാർത്ത പ്രചരിക്കുമ്പോൾ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വർത്തയും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.

മുകേഷിന്റെ സഹോദരി സന്ധ്യയാണ് വിവാഹാലോനയുമായി വീട്ടിൽ വരുന്നത്. എന്നാൽ പൂർണ്ണമായും പ്രണയവിവാഹമായിരുന്നില്ലെന്നും മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ദേവിക പറഞ്ഞിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. പിഷാരടി കാരണമാണ് ഇരുവരും പരിചയപ്പെടുന്നത്. മുകേഷുമായുള്ള വിവാഹത്തിന് മുൻപ് തന്നെ പിഷാരടിയ്ക്ക് ദേവികയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു

പിഷാരടിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. കലാമണ്ഡലത്തിൽ വിവാഹമാലോചിക്കാൻ പറ്റിയ പെൺകുട്ടികൾ ഉണ്ടോഎന്ന് പിഷാരടി ചോദിക്കുമായിരുന്നു. എന്നാൽ അലോചിക്കാമെന്ന് മാത്രമാണ് മറുപടി നൽകിയത്. ഒരു ഖത്തർ പരിപാടി കഴിഞ്ഞ് വരുമ്പോഴാണ് മുകേഷും ദേവികയും ആദ്യമായി കാണുന്നത്. പിഷാരടിയാണ് മുകേഷിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇതിനെ കുറിച്ച് പിഷാരടി ഒരിക്കൽ പറഞ്ഞിരുന്നു

അന്ന് പരിചയപ്പെട്ട് അഞ്ച് ആറ് വർഷങ്ങൾ ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തെ കുറിച്ച് ആരോടും പറഞ്ഞിരുന്നില്ല. ഒരു ടിവി ഷോയുടെ സെറ്റിൽ നിന്നാണ് ആരോടും പറയാതെ വിവാഹം കഴിക്കാനായി പോയത്. പിറ്റേന്ന് പത്രം കണ്ടാണ് പിഷാരടി പോലും വിവാഹത്തെ കുറിച്ച് അറിഞ്ഞത്. ഇതിനെ കുറിച്ച് പിഷാരടി മുൻപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹമോചനത്തിനെ കുറിച്ചള്ള വാർത്ത ചർച്ചയാകുമ്പോൾ താരങ്ങളുടെ കല്യാണത്തെ കുറിച്ചുളള വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.
Recommended Video

മുകേഷിനെ പോലെ ദേവികയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ വീട്ടിലാണ് ഇപ്പോഴുള്ളത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക. കൂടാതെ നൃത്ത റിയാലിറ്റി ഷോകളിലും വിധി കർത്തവായി എത്താറുണ്ട്. നിരവധി പുരസ്കാരങ്ങളും ദേവികയ്ക്ക് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications