ട്രീറ്റ്മെന്റ് കഴിഞ്ഞ് ഷൂട്ടിന് പോകും; 27 വയസിൽ സർജറിക്ക് താൽപര്യമില്ലായിരുന്നു; അപകടത്തെക്കുറിച്ച് രഞ്ജിനി
അവതാരകയെന്ന നിലയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് എന്നും രഞ്ജിനി ഹരിദാസ് തന്നെയാണ്. പലപ്പോഴും ഒരു സിനിമാ താരത്തിന് ലഭിക്കുന്ന ജനശ്രദ്ധ രഞ്ജിനിക്ക് ലഭിച്ചു. തുടരെ വിവാദങ്ങൾ വന്നപ്പോഴും ഇവയെ മറികടന്ന് മുന്നോട്ട് പോകാൻ രഞ്ജിനിക്ക് സാധിച്ചു. മുമ്പൊരിക്കൽ താൻ കടന്ന് വന്ന പാതകളെക്കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് ജീവിതത്തിൽ മുന്നോട്ട് നീങ്ങിയതിനെക്കുറിച്ച് രഞ്ജിനി അന്ന് തുറന്ന് സംസാരിച്ചു. രഞ്ജിനിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
വളരെ ചെറിയ പ്രായത്തിൽ തന്നെ എനിക്ക് ഞാൻ തന്നെയായി നിൽക്കാൻ പേടിയില്ലായിരുന്നു. അച്ഛൻ എന്റെ വളരെ ചെറിയ പ്രായത്തിൽ മരിച്ചു. അമ്മയും അനുജനും വീട്ടിലുണ്ട്. എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യണം. അമ്മയ്ക്ക് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യങ്ങൾ നോക്കണം. എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തന്നെ ചെയ്യണം. ആദ്യമായി പിരീഡ്സ് വന്നപ്പോൾ ഞാൻ തന്നെയാണ് എന്റെ പാഡ് വാങ്ങിക്കാൻ പോയത്. എത്ര പെൺകുട്ടികൾ ഏഴാം ക്ലാസിൽ അത് ചെയ്തിട്ടുണ്ടാകും.

2000 ൽ മിസ് കേരളയിൽ ഞാൻ പങ്കെടുത്തു. അവിടെ നിന്ന് കിട്ടിയ ട്രെയ്നിംഗ് എന്നെ നന്നായി സഹായിച്ചു. പന്ത്രണ്ടാം ക്ലാസ് വരെ സ്റ്റേജിൽ ഒറ്റയ്ക്ക് ഒരു പെർഫോമൻസ് ചെയ്തിട്ടില്ല. ആദ്യമായി സ്റ്റേജിൽ ഒറ്റയ്ക്ക് നിന്ന് എന്തെങ്കിലും നേടുന്നത് മിസ് കേരളയ്ക്കാണ്. ഭംഗി കാരണമല്ല, എന്റെ വാക് സാമർത്ഥ്യം കാരണമാണെന്നാണ് എന്റെയടുത്ത് പറഞ്ഞത്. അപ്പോഴാണ് തനിക്കും നന്നായി സംസാരിക്കാൻ പറ്റുമെന്ന് മനസിലാക്കിയതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
സൗന്ദര്യ മത്സരത്തിൽ ജയിക്കാൻ വേണ്ടിയല്ല ഞാൻ മത്സരിച്ചത്. എൻജോയ് ചെയ്യാമെന്ന് പറഞ്ഞ് പോയതാണ്. പക്ഷെ അത് എന്റെ കോൺഫിഡൻസ് ലെവൽ ഭയങ്കരമായി മാറ്റി. ഞാനെന്ന 18 വയസുകാരി പെൺകുട്ടി മറ്റുള്ള പെൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ആത്മവിശ്വാസത്തിൽ എവിടെ നിൽക്കുന്നു എന്നെനിക്ക് മനസിലാക്കി തന്നത് മിസ് കേരളയാണ്.

താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും രഞ്ജിനി അന്ന് സംസാരിച്ചു. ജന്മനാ ഒരു നെർവ് സ്ട്രക്കാണ്. 2008 ൽ ഒരു കാർ ആക്സിഡന്റ് ഉണ്ടായി. രണ്ടാഴ്ചയോളം കിടപ്പിലായി. ആറ് ഡിസ്ക് തെറ്റിയിരുന്നു. ആയുർദേവത്തിന്റെ വലിയ ഫാനാണ്. രാവിലെ ആറ് മണിക്ക് ട്രീറ്റ്മെന്റ് ചെയ്തിട്ടായിരുന്നു ഷൂട്ടിന് പോയത്. ആ സമയത്ത് എനിക്ക് ഇംഗ്ലീഷ് മെഡിസിനോ സർജറിയോ ചെയ്യാൻ താൽപര്യം ഇല്ലായിരുന്നു. 26-27 വയസിൽ സർജറി ചെയ്ത് ഡിസ്ക് മാറ്റി മെറ്റൽ പീസ് വെക്കാൻ താൽപര്യമില്ലായിരുന്നു.
അത് നല്ല തീരുമാനമായിരുന്നു. ഇന്നും താൻ ആയുർവേദമാണ് ഫോളോ ചെയ്യുന്നതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. താൻ വളരെ ബോൾഡ് ആയതിന് കാരണം അച്ഛനില്ലാതെ വളർന്നതാണെന്നും രഞ്ജിനി പറഞ്ഞു. സമൂഹം അച്ഛന്റെ സംരക്ഷണയിൽ വളരാത്ത പെൺകുട്ടികൾ ബോൾഡായിപ്പോകും. സമൂഹം അങ്ങനെയാണെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. അമൃത ടിവിയിലെ ആനീസ് കിച്ചണിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications