സ്ത്രീ സൗഹൃദങ്ങൾ ഭാര്യ മനസിലാക്കി, സാമൂഹ്യ വിരുദ്ധമായ ബന്ധങ്ങളില്ല; രഞ്ജിത്ത് അന്ന് പറഞ്ഞത്
ലെെംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായതിന് പിന്നാലെ രഞ്ജിത്ത് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. പ്രണയത്തെക്കുറിച്ചുള്ള സങ്കൽപ്പം പ്രായം കൂടുന്തോറും മാറിക്കൊണ്ടിരിക്കുമെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പതിനെട്ട് വയസിൽ തോന്നുന്നതല്ലല്ലോ ഒരാൾക്ക് നാൽപത് വയസിൽ തോന്നുക. പതിനെട്ട് വയസിൽ പെൺകുട്ടി ഒരു അത്ഭുതമാണ്. നാൽപത് വയസിൽ പെൺകുട്ടി അത്ഭുതമോ കൗതുകമോ അല്ല.
രണ്ട് വ്യക്തികളാണ് സ്ത്രീയും പുരുഷനും എന്ന തിരിച്ചറിവിലേക്കാണ് എന്റെ പ്രായം എന്നെ എത്തിച്ചത്. ദേഹത്തുള്ള ബാഹ്യലക്ഷണങ്ങൾക്ക് മാറ്റമുണ്ടെന്നല്ലാതെ തന്നെപ്പോലെ തന്നെ തലച്ചോറുള്ള, ചിന്തിക്കാൻ കഴിവുള്ള മറ്റൊരു വ്യക്തി തന്നെയാണ്. ആ ലെവലിലേക്ക് എത്തുമ്പോൾ നല്ല സൗഹൃദമാണ്. കൂട്ടുകാരിയായി മാറും.

എന്റെ സൗഹൃദങ്ങളിലെ ലിംഗഭേദം അന്വേഷിക്കേണ്ട കാര്യം സമൂഹത്തിനില്ല. നിങ്ങളുടെ നാട്ടിൽ ഹോമോസെക്ഷ്വൽസ് ഒരുപാടുണ്ടല്ലോ എന്ന് ഒരിക്കൽ ഒരു വിദേശ സുഹൃത്ത് എന്നോട് ചോദിച്ചു. കാരണം ആണുങ്ങൾ എപ്പോഴും ഒരുമിച്ച് കറങ്ങുകയും ഒരുമിച്ചുറങ്ങുകയും ചെയ്യുന്നു. പെൺസൗഹൃദം തുറന്ന് പറയാൻ പേടിയാണ്.
ലിംഗവ്യതിയാനത്തിനപ്പുറം ഒരാളുടെ വ്യക്തിത്വം, അഭിരുചി എന്നിവയെല്ലാം ചേർന്നാണ് സൗഹൃദം ഉണ്ടാകുന്നത്. സാമൂഹ്യ വിരുദ്ധമായ ബന്ധങ്ങൾ, പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത, സദാചാര വിരുദ്ധമായ കാര്യങ്ങൾ ചെയ്യാത്തിടത്തോളം ഞാൻ പൊതുസമൂഹത്തെ ഭയക്കേണ്ട കാര്യമില്ല. ഭയം എന്നത് മലയാളികളുടെ കള്ളത്തരമാണ്. എനിക്ക് പെൺസുഹൃത്തുണ്ടെന്ന് പറയാൻ മലയാളിക്ക് മടി ഈ കള്ളം കാരണമാണെന്നും രഞ്ജിത്ത് പറഞ്ഞു. തന്റെ ഭാര്യ തന്നെ മനസിലാക്കുന്നയാളാണെന്നും തന്റെ യാത്രകളെക്കുറിച്ചോ സൗഹൃദങ്ങളെക്കുറിച്ചോ ചോദ്യങ്ങൾ ചോദിച്ചിട്ടില്ലെന്നും രഞ്ജിത്ത് അന്ന് പറഞ്ഞു.
രഞ്ജിത്തിനെതിരെ ഇപ്പോൾ വന്ന ആരോപണം.
രഞ്ജിത്തിനെതിരെ വന്ന പരാതി. ഉദയംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. ലൊക്കേഷനിൽ കാരവാനുള്ളിൽ വെച്ച് രഞ്ജിത്ത് തന്നെ കയറി പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. അതിക്രമം നടക്കുമ്പോൾ മറ്റാരും കാരവാനിലേക്ക് വരാതിരിക്കാൻ ഒരു യുവതിയെ പുറത്ത് നിർത്തിയെന്നും ഈ യുവതിക്കെതിരെയും കേസുണ്ടെന്നും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സുഹൃത്തായ നടന്റെ കാറിൽ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി. തൊടുപുഴയിൽ വെച്ചാണ് സംവിധായകൻ അറസ്റ്റിലായത്. 14 ദിവസം റിമാന്റിലാണ് നിലവിൽ രഞ്ജിത്ത്.
നേരത്തെ രണ്ട് തവണ രഞ്ജിത്തിനെതിരെ മോശമായി പെരുമാറിയെന്ന പരാതി വന്നിരുന്നു. എന്നാൽ ഈ കേസുകൾ കോടതി തള്ളി. മലയാളത്തിൽ ശ്രദ്ധേയമായ നിരവധി സിനിമകൾ ചെയ്ത സംവിധായകനാണ് രഞ്ജിത്ത്. അടുത്ത കാലത്തായി കരിയറിലും രഞ്ജിത്തിന് മോശം സമയമാണ്. തുടരെ വിവാദങ്ങളും കേസുകളും നേരിടുന്ന രഞ്ജിത്തിന്റെ പ്രതിച്ഛായ ഇന്ന് വളരെ മോശമാണ്.


Click it and Unblock the Notifications