twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കല്ലാതെ ആ കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല,തുറന്നുപറഞ്ഞ് രവീന്ദ്രന്‍ മാസ്റ്റര്‍

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് അമരം. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അച്ചൂട്ടി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മമ്മൂട്ടിക്കൊപ്പം മുരളി, അശോകന്‍, കെപിഎസി ലളിത, മാതു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു അമരം. 1991ലായിരുന്നു അമരം തിയ്യേറ്ററുകളിലേക്ക് എത്തിയത്. നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്.

    ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് രവീന്ദ്രനാണ് സംഗീതം നല്‍കിയത്. അമരത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് രവീന്ദ്രന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. മമ്മൂട്ടി അല്ലാതെ മറ്റാര്‍ക്കും അമരത്തിലെ ആ കഥാപാത്രം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു.

    നൂറ് പ്രാവശ്യം എങ്കിലും

    നൂറ് പ്രാവശ്യം എങ്കിലും ഞാന്‍ ആ പടം കണ്ടുകാണും. ഓരോ പ്രാവശ്യം കാണുമ്പോഴും ഒരു പുതിയ സിനിമ കാണുന്നു എന്നാണ് എനിക്ക് തോന്നാറുളളത്. അതില്‍ ഇപ്പോള്‍ ഞാന്‍ സംഗീതം ചെയ്തത് കൊണ്ട് പറയുകയല്ല. അമരത്തില്‍ മമ്മൂട്ടി ചെയ്ത ആ കഥാപാത്രം, അതുപോലെ മുരളി, എന്തൊരു കോമ്പിനേഷന്‍ ആണ്.

    അത് കാണുമ്പോള് മമ്മൂട്ടി

    അത് കാണുമ്പോള് മമ്മൂട്ടി, മുരളി, മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു എന്നൊക്കെ പറയുന്നത് എത്രയോ ഹിമാലയങ്ങളാണെന്ന് എനിക്ക് തോന്നിപ്പോകാറുണ്ട്. ഒരു കടലിലേക്ക് ഒരു തോണി പോകുമ്പോള്‍ അത് എങ്ങനെയായിരിക്കും അലകളിലൂടെ ഇങ്ങനെ ഒഴുകി ഒഴുകി. അലകളെ തഴുകി പോവുന്ന ഒരു തോണിയാണ് എന്റെ മനസിനകത്ത്.

    ആ ഒരു അവസ്ഥയാണ്

    ആ ഒരു അവസ്ഥയാണ് മമ്മൂട്ടിയുടെ ആ ക്യാരക്ടറിലുളളത്. അവിടെയും ഇവിടെയും അല്ലാതെ എന്ത് ചെയ്യണം, എന്തെന്നറിയാന്‍ പറ്റാത്ത അവസ്ഥ. അപ്പോ അങ്ങനെയുളള കാര്യങ്ങള് മമ്മൂട്ടിയെ കൊണ്ടല്ലാതെ മറ്റൊരാളെ കൊണ്ടും ചെയ്യാന്‍ കഴിയില്ല,. ലാല് ചെയ്യുമ്പോള്‍ വേറെയായിരിക്കും. അപ്പോ അമരം കണ്ട് കഴിഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ മമ്മൂട്ടിക്കല്ലാതെ വേറാര്‍ക്കും കഴിയില്ലെന്ന് തോന്നിപ്പോയി.

    രവീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

    രവീന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. അമരത്തിന് വേണ്ടി നാല് പാട്ടുകളാണ് രവീന്ദ്രന്‍ മാസ്റ്റര്‍ ഒരുക്കിയത്. ഇതില്‍ കെജെ യേശുദാസ് പാടിയ വികാര നൗകയുമായി എന്ന പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലതിക, കെഎസ് ചിത്ര തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പാട്ടുകള്‍ യേശുദാസിനൊപ്പം പാടിയത്. മമ്മൂട്ടി-ഭരതന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച ചിത്രമാണ് അമരം.

    Read more about: mammootty raveendran
    English summary
    When Raveendran Master Impressed With Mammootty's Achootty Character In Amaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X