ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ; വെയ്റ്റർ വരെ അത്ഭുതപ്പെട്ടു; അനുഭവം പങ്കുവെച്ച് രവീന്ദറും മഹാലക്ഷ്മിയും

എപ്പോഴും ​ഗോസിപ്പുകൾ പിന്തുടരുന്ന താര ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും. അടുത്തിടെയാണ് പണം തട്ടിപ്പ് കേസിൽ രവീന്ദർ അറസ്റ്റിലായത്. ജാമ്യം ലഭിച്ച പുറത്തിറങ്ങിയ രവീന്ദർ തന്റെ ജയിൽ അനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. കേസിൽ താൻ നിരപരാധിയാണെന്ന് രവീന്ദർ പറയുന്നു. വിവാദങ്ങളിലും രവീന്ദറിന് ആശ്വാസമായി ഭാര്യ മഹാലക്ഷ്മി ഒപ്പമുണ്ട്.

ജയിലിലായപ്പോൾ തന്നെ മുപ്പത് ദിവസം മിസ് ചെയ്യുമല്ലോ എന്നായിരുന്നു മഹാലക്ഷ്മിയുടെ ആശങ്കയെന്നും തനിക്കെതിരെ വന്ന ആക്ഷേപത്തെ മഹാലക്ഷ്മി കാര്യമാക്കിയിട്ടില്ലെന്നും രവീന്ദർ തുറന്ന് പറഞ്ഞു. തുടരെ ബോഡി ഷെയ്മിം​ഗ് നേരിടുന്ന വ്യക്തിയാണ് രവീന്ദർ. ശരീരഭാരത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ട്രോളുകളും വരാറുണ്ട്. മഹാലക്ഷമിയുമായുള്ള വിവാഹത്തിന്റെ സമയത്ത് രവീന്ദറിനെതിരെ പരിഹാസം കടുത്തു.

Ravindar Chandrasekaran, Mahalakshmi

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ബന്ധത്തിന് സമ്മതിച്ചെന്ന് വരെ ആക്ഷേപമുണ്ടായി. എന്നാൽ ഇതൊന്നും താര ദമ്പതികൾ കാര്യമാക്കിയില്ല. മാത്രമല്ല പരിഹാസങ്ങളെ ചിരിച്ച് തള്ളി. മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് കൊണ്ട് രവീന്ദർ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡയറ്റിം​ഗ് ഉണ്ടെങ്കിലും മഹാലക്ഷ്മി ഭക്ഷണം കഴിച്ച് തുടങ്ങിയാൽ പിന്നെ നിർത്തില്ലെന്ന് രവീന്ദർ പറയുന്നു.

ഒരിക്കൽ താജ് ഹോ‌ട്ടലിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോയി. ​ആദ്യം ​ഗ്രീൻ ടീ, ലൈം ജ്യൂസ് ഒക്കെയാണ് ചോദിച്ചത്. ഞാൻ ചിക്കൻ സോസേജും മസാല ഓംലറ്റും ഓർഡർ ചെയ്തു. എന്നാൽ മഹാലക്ഷ്മി പിന്നീട് കഴിച്ച ഭക്ഷണങ്ങൾ കണ്ട് താൻ അമ്പരന്ന് പോയെന്ന് രവീന്ദർ ഓർത്തു. ആദ്യം ബീഫ്, പോർക്ക്, ചിക്കൻ സോസേജ് തുടങ്ങിയവയെല്ലാം ഓർഡർ ചെയ്തു. അതിന് ശേഷം ഒരു മുന്തിരി ജ്യൂസ് കഴിച്ചു. പിന്നീട് മസാലദോശ പൊങ്കൽ, വ‌ട എന്നിവയെല്ലാം കഴിച്ചു. ഇത് കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും രവീന്ദർ തുറന്ന് പറഞ്ഞു.

Ravindar Chandrasekaran, Mahalakshmi

താൻ കഴിക്കുന്നത് കണ്ട് വെയ്റ്റർമാർ പോലും നോക്കുകയായിരുന്നെന്ന് അഭിമുഖത്തിൽ പങ്കെടുത്ത മഹാലക്ഷ്മിയും ചിരിച്ച് കൊണ്ട് പറഞ്ഞു. അഭിമുഖത്തിൽ മറ്റ് വിശേഷങ്ങളും മഹാലക്ഷ്മിയും രവീന്ദറും സംസാരിച്ചു. ബന്ധത്തിൽ താനാണ് പൊസസീവ് എന്ന് മഹാലക്ഷ്മി തുറന്ന് പറഞ്ഞു. ഒന്നര വർഷം ഡേറ്റിം​ഗിലായിരുന്ന കാലത്ത് ഇക്കാര്യം പുറത്താരും അറിയാതിരിക്കാൻ ശ്രദ്ധിച്ചതിനെക്കുറിച്ച് ​രവീന്ദറും സംസാരിച്ചു.

അക്കാലത്ത് ഒരുമിച്ച് പുറത്ത് പോകാറില്ലായിരുന്നു. ഒരു ഭയം ഉണ്ടായിരുന്നു. ഒരുപക്ഷെ വിവാഹം നടന്നില്ലെങ്കിൽ പുരുഷൻമാരേക്കാൾ ബുദ്ധിമുട്ട് സ്ത്രീകൾക്കാണ്. അവൾക്ക് ഒരു മകനും കുടുംബവുമുണ്ട്. വിവാഹത്തിന് ശേഷം എവിടെ വേണമെങ്കിലും പോകാമെന്ന് കരുതിയെന്നും രവീന്ദർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി മഹാലക്ഷ്മിയെക്കുറിച്ച് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

രവീന്ദർ ജയിലിലായ സംഭവത്തിൽ മ​ഹാലക്ഷ്മി ഞെട്ടിയെന്നും രവീന്ദർ തന്നെ വഞ്ചിച്ചെന്ന് മഹാലക്ഷ്മി പറഞ്ഞെന്നുമാണ് പുറത്ത് വന്ന ​ഗോസിപ്പുകൾ. എന്നാൽ യഥാർത്ഥത്തിൽ മഹാലക്ഷ്മി ഇങ്ങനെ പറഞ്ഞിട്ടില്ല. തെറ്റായ വാർത്തകളോട് പ്രതികരിക്കാൻ മഹാലക്ഷ്മി തയ്യാറായതുമില്ല. മഹാലക്ഷ്മിയുടെ ആദ്യം വിവാഹബന്ധം വേർപിരിഞ്ഞതാണ്.

ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. മറുവശത്ത് രവീന്ദറിന്റെയും ആദ്യ ബന്ധം വേർപിരിയലിൽ അവസാനിച്ചതാണ്. പരസ്പരം മനസ്സിലാക്കിയാണ് വിവാഹം ചെയ്തതെന്ന് മഹാലക്ഷ്മിയും രവീന്ദറും നേരത്തെ വ്യക്തമാക്കിയി‌ട്ടുണ്ട്. തമിഴ് സീരിയൽ രം​ഗത്ത് മഹാലക്ഷ്മി ഇപ്പോഴും സജീവമാണ്. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധക ശ്രദ്ധ നേടാറുണ്ട്.

More from Filmibeat

Read more about: couple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X