അമല പുറത്ത്, പകരം മോഹൻലാലിന്റെ നായികയായി രേവതിയെത്തി; പിറന്നത് ഈ ക്ലാസിക്

മലയാള സിനിമയിൽ അധികം അഭിനയിച്ചിട്ടില്ലെങ്കിലും, ഒരു വലിയ ആരാധക വൃന്ദമുള്ള നടിയാണ് അമല അക്കിനേനി. എന്റെ സൂര്യപുത്രിക്ക് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം, ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി. സൗന്ദര്യവും, സ്റ്റൈലിഷ് ലൂക്കും, അന്നത്തെ മറ്റ് താരങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ അഭിനയ ശൈലിയും, അമലയ്ക്ക് മലയാളത്തിൽ കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തു. പക്ഷെ ഉള്ളടക്കം എന്ന ഒരു സിനിമ കൂടി അഭിനയിച്ചതിന് ശേഷം അവർ ഒരിക്കലും മറ്റൊരു ചിത്രം ഏറ്റെടുത്തില്ല. അങ്ങനെ താരത്തിന് നഷ്‌ടമായ ചിത്രങ്ങളിൽ പ്രധാനപ്പെട്ട പ്രൊജക്റ്റാണ്, കിലുക്കം.

അടുത്തിടെ മോഹൻലാൽ ഫാൻസ് ക്ലബ്ബ് വഴി പുറത്തു വന്ന ഒരു പഴയ വെള്ളിനക്ഷത്രം സിനിമ വാരികയിലെ വാർത്ത അനുസരിച്ച്, കിലുക്കം എന്ന സിനിമയിൽ നായികയായി പ്രിയദർശൻ ആദ്യം മനസ്സിൽ കണ്ടത് അമല അക്കിനേനിയെയാണ്. ആ തീരുമാനം നടപ്പിലായെങ്കിൽ, മോഹൻലാലിന് ഒപ്പമുള്ള സീനിയർ നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയായി തീരുമായിരുന്നു ആ ക്ലാസിക് ചിത്രം. എന്നാൽ, അധികം വൈകാതെ അമല നായിക സ്ഥാനത്ത് നിന്ന് മാറുകയും, പകരക്കാരിയായി രേവതി എത്തുകയും ചെയ്തു.

Amala and Kilukkam official poster
Photo Credit: Filmibeat / IMDb

കിലുക്കം 1991 ഫെബ്രുവരി മുതൽക്കാണ് ചിത്രീകരണം ആരംഭിച്ചത്. ആദ്യം നായികയാകാമെന്ന് അമല അക്കിനേനി സമ്മതിച്ചുവെങ്കിലും, പ്രതീക്ഷിക്കാതെ ഷൂട്ടിങ് നീണ്ടു പോയത് കാര്യങ്ങൾ കുഴപ്പത്തിലാക്കി. പ്രതീക്ഷിക്കാതെ മറ്റൊരു തിരക്ക് കയറി വരിക കൂടി ചെയ്തപ്പോൾ, പ്രിയദർശൻ ചിത്രത്തിൽ നിന്ന് പിന്മാറാൻ അഗ്നി നക്ഷത്രം താരം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അന്ന് തമിഴിലും മലയാളത്തിലും ഏറെ തിരക്കുള്ള മറ്റൊരു നായികയായ രേവതി കിലുക്കത്തിലെ മോഹൻലാലിന്റെ നായികയായി എത്തുന്നത്. റിലീസായതോടെ ആ ചിത്രം ഒരു കൾട്ട് ക്ലാസിക് പദവി നേടുകയും ചെയ്തു.

Amala  Revathi and Mohanlal
Photo Credit: Reddit / Mohanlal Fans Club, X

അമല അക്കിനേനി മാത്രമല്ല, കിലുക്കം എന്ന സിനിമയിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം നിശ്ചൽ ആയി അഭിനയിക്കേണ്ടിയിരുന്നത് ആദ്യം ജഗതി ശ്രീകുമാർ ആയിരുന്നില്ല. പ്രശസ്ത നടനും എഴുത്തുകാരനുമായ ശ്രീനിവാസനെയാണ് ആദ്യം ആ വേഷം ചെയ്യാനായി പ്രിയദർശൻ സമീപിച്ചത്. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും സ്‌ക്രീനിൽ കൊണ്ട് വരണമെന്ന ഉദ്ദേശവും ആ തീരുമാനത്തിന് പിന്നിൽ ഉണ്ടായിരുന്നു. എന്നാൽ, മറ്റ് സിനിമകളുടെ തിരക്കിലായിരുന്ന സീനിയർ നടന് കിലുക്കം ഒഴിവാക്കേണ്ടി വന്നത്. പകരം എത്തിയത് ലെജൻഡറി നടൻ ജഗതിയും.

എന്തായാലും, കിലുക്കം ഇന്ന് കാണുന്ന ക്ലാസിക് ആയി മാറിയത് മോഹൻലാൽ അവതരിപ്പിച്ച ജോജിയും, രേവതിയുടെ 'നന്ദിനി തമ്പുരാട്ടി'യും തമ്മിൽ ഉണ്ടായിരുന്ന അപാര കെമിസ്ട്രിയും, ഇരുവരും ജഗതി ശ്രീകുമാറിനൊപ്പം എത്തുമ്പോഴുള്ള കോമെഡിയും കൊണ്ട് തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. ഇന്ന് അമലയെയോ, ശ്രീനിവാസനെയോ - അവർ എത്ര കഴിവുള്ള നടീ-നടന്മാരാണെങ്കിൽ പോലും, ആ റോളുകളിൽ സങ്കൽപ്പിക്കാൻ പോലും പറ്റില്ല എന്നാണ് റെഡിറ്റ് പ്രേക്ഷകർ പറയുന്നത്. അത് നൂറ് ശതമാനം സത്യവുമാണ്.

പ്രിയദർശൻ സംവിധാനം ചെയ്ത്, വേണു നാഗവള്ളി തിരക്കഥ ഒരുക്കിയ കിലുക്കം, പിന്നീട് പല ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനും, രേവതിയ്ക്കും ജഗതി ശ്രീകുമാറിനും ഒപ്പം, തിലകൻ, ഇന്നസെന്റ്, മുരളി, സുകുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ, കെ ബി ഗണേശ് കുമാർ, ദേവൻ, ശ്യാമ, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

More from Filmibeat

Read more about: mohanlal revathi amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X