അത്രയും ക്രൂരമായ തമാശ ഞാൻ പറയാറില്ല; ഷോയിൽ നിന്നും ഇറങ്ങിപ്പോയ റിമി; വേദനിച്ച സംഭവം; അന്ന് നടന്നത്

പിന്നണി ​ഗായിക, ടെലിവിഷൻ അവതാരക, ഷോകളിലെ ജഡ്ജ് തുടങ്ങിയ പല മേഖലകളിൽ സാന്നിധ്യമറിയിക്കുന്ന താരമാണ് റിമി ടോമി. സം​ഗീത ലോകത്ത് മാത്രം ഒതുങ്ങാതെ സിനിമാ ലോകത്തെ നിറ സാന്നിധ്യമായി മാറാൻ റിമി ടോമിക്ക് കഴിഞ്ഞു, കരിയറിൽ റിമി ഇന്ന് നേടിയെടുത്ത നേട്ടങ്ങൾ ഏവർക്കും പ്രചോദനമാണ്. എപ്പോഴും രസകരമായി സംസാരിക്കുന്നു റിമിയെ മാത്രമേ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. അപൂർവമായി മാത്രമേ റിമി ടോമി ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞിട്ടുള്ളൂ. മരിച്ച് പോയ പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി വികാരഭരിതയാകാറുള്ളത്.

ചില വിവാദങ്ങളും കരിയറിൽ റിമി നേരിട്ടുണ്ട്. ഒരു സം​ഗീത റിയാലിറ്റി ഷോയിൽ അതിഥിയായെത്തുകയും സം​ഗീത സംവിധായകൻ ശരത്തിന്റെ അതൃപ്തി കാരണം റിമി ഷോ വിടുകയും ചെയ്ത സാഹചര്യം ഒരിക്കലുണ്ടായിട്ടുണ്ട്. അന്ന് നടന്ന സംഭവത്തെക്കുറിച്ച് റിമി ഒരിക്കൽ മനോരമ ന്യൂസിൽ സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തനിക്ക് ഒത്തിരി വിഷമം ഉണ്ടായ സംഭവമായിരുന്നു അതെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു.

Rimi Tomy

പി ജയചന്ദ്രൻ സാറും ശരത് സാറുമെല്ലാമുണ്ടായിരുന്ന ഷോ. എന്നെ ആ ചാനലിൽ നിന്നും വിളിച്ചപ്പോൾ ഞാനും ജഡ്ജായി ഇരുന്നു. അന്നാണ് എനിക്ക് പുള്ളിയുടെ അടുത്ത് നിന്ന് ഒരു ബുദ്ധിമുട്ട് തോന്നിയത്. നാല് ദിവസത്തെ ഷൂട്ടിന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നെന്ന് റിമി ‌ടോമി തുറന്ന് പറഞ്ഞു. ശരത് തമാശയായി പറഞ്ഞതായിരിക്കാം തമാശ പറയുന്ന റിമിക്ക് അത് ആ തരത്തിൽ എടുത്താൽ പോരായിരുന്നോ എന്ന ചോദ്യത്തിനും റിമി ടോമി മറുപടി നൽകി.

ശരത്തേട്ടന്റെയും എന്റെയും തമാശ തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായി‌ട്ട് തമാശ പറയുമോയെന്ന് എനിക്ക് സംശയമുണ്ട്. എന്റെയടുത്താണെങ്കിലും പിള്ളേരുടെ അടുത്താണെങ്കിലും. ഒരുപക്ഷെ അവരുടെ സമപ്രായക്കാർ ഇരിക്കാത്തതിന്റെയോ അവരേക്കാൾ വിവരം കുറഞ്ഞ ഒരാൾ ഇരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കും. സം​ഗീതത്തെക്കുറിച്ച് അവരു‌ടെയത്ര തനിക്ക് അറിയില്ലെന്നും റിമി തുറന്ന് സമ്മതിച്ചു.

Rimi Tomy

അത്രയും ​ഗുരു തുല്യരായി ബഹുമാനിക്കുന്നവരാണ്. പക്ഷെ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി നമ്മളെ താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും. പക്ഷെ അവരുടെ പാട്ടിനെ നമ്മൾ സ്നേ​ഹിക്കും. ശരത്തേ‌ട്ടനെ മോശമായി പറഞ്ഞതല്ല. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ പറഞ്ഞെന്നേയുള്ളൂയെന്നും റിമി ടോമി വ്യക്തമാക്കി.

ഏത് നേരവും താൻ എന്റർടെയ്നർ ആണെന്ന ധാരണ പൊതുജനങ്ങൾക്കുണ്ട്. എന്നാൽ അങ്ങനെയല്ലെന്നും റിമി ടോമി തുറന്ന് പറഞ്ഞു. എത്ര വലിയ വിഷമം വന്നാലും അത് മനസിൽ തന്നെ വെക്കാറില്ല. മറവി ഒരു തരത്തിൽ അനു​ഗ്രഹമാണെന്ന് ചൂണ്ടിക്കാണിച്ച റിമി ഒരു അവാർഡ് ഷോയിൽ ഷാരൂഖ് ഖാൻ എടുത്ത് പൊക്കിയ സംഭവത്തെക്കുറിച്ചും സംസാരിച്ചു.

അത്രയും താരങ്ങൾ താഴെ ഇരിക്കെ എനിക്ക് ആ സമയത്ത് പോയി അറ്റാക്ക് ചെയ്ത് സംസാരിക്കാൻ തോന്നി. 'കോൻ ഹേ തൂ? ജാവോ' എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ഇതിൽ പരം നാണക്കേടില്ല. പക്ഷെ നാണം കെടുമോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാൻ നിന്നില്ലെന്ന് റിമി ടോമി ഓർത്തു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X