ഏതൊരു അമ്മായിയമ്മയും ആ​ഗ്രഹിക്കുന്നതാണ്; എനിക്കതിൽ വിഷമമുണ്ട്; വിവാഹജീവിതത്തെക്കുറിച്ച് റിമി പറഞ്ഞത്

മലയാളികൾ ആഘോഷിക്കുന്ന ​ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകൾ ആ​ഘോഷവേദിയാക്കി മാറ്റുന്ന റിമി ടോമി ഏവർക്കും പ്രിയങ്കരിയാണ്. പാലാക്കാരിയായ റിമി ടോമി കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണ്. ഇന്ന് കേരളത്തിൽ ഏറ്റവും വിലപിടിപ്പുള്ള സ്റ്റേജ് പെർഫോമറിൽ ഒരാളാണ് റിമി ടോമി. ഇക്കാലയളവിനിടെ റിമിയുടെ ജീവിതത്തിലും കരിയറിലും ഉണ്ടായ മാറ്റങ്ങൾ ചെറുതല്ല. ​ഗായിക എന്നതിനപ്പുറം അവതാരക, നടി തുടങ്ങിയ മേഖലകളിലും റിമി ടോമി സാന്നിധ്യം അറിയിച്ചു. ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്ന റിമിക്കുണ്ടായ മേക്കോവറും ചെറുതല്ല.

2008 ലായിരുന്നു റിമി ടോമിയും റോയ്സും തമ്മിലുള്ള വിവാഹം. വിവാഹം ജീവിതം മുന്നോട്ട് പോകവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും 2019 ൽ വേർപിരിയുകയും ചെയ്തു. വിവാഹമോചനം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. റോയ്സ് മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും റിമി പിന്നീടൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു എന്ന് ഒന്നിലേറെ തവണ ​ഗോസിപ്പുകൾ വന്നെങ്കിലും ഇതൊന്നും സത്യമായിരുന്നില്ല.

Rimi Tomy

റോയ്സിനെക്കുറിച്ചും തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും വിവാഹിതയായിരുന്ന കാലത്ത് റിമി ടോമി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിലെ ഒരു പ്രോ​ഗ്രാമിലാണ് റിമി ടോമി മനസ് തുറന്നത്. റിങ്കുവിനെയും റോയ്സിനെയും കണ്ടാൽ എല്ലാവർക്കും തെറ്റിപ്പോകും. ഒരു വ്യത്യാസമുള്ളത് റോയ്സിന് ഉയരമുണ്ട്. റിങ്കുവിനൊപ്പം പോകുമ്പോൾ റോയ്സെന്ന പോലെയാണ് എല്ലാവരും സംസാരിക്കുക. ചോദിക്കുക പോലുമില്ല. അനിയത്തിയുമായി എനിക്കൊരും സാദൃശ്യവും ഇല്ല. സ്വഭാവത്തിലും അങ്ങനെയാണ്.

ഈയടുത്താണ് ഞാനും ഭർത്താവും മാറി താമസിച്ചത്. ഇപ്പോഴാണ് ശരിക്കും ഒരു കുടുംബിനിയായത്. റോയ്സുണ്ടായിരുന്നെങ്കിൽ എന്റെ കൈപ്പുണ്യത്തിന്റെ കാര്യം പറഞ്ഞേനെ. സാധാരണ ബഹളം വെച്ച് നടക്കുന്നത് കൊണ്ട് ഒന്നും ഉണ്ടാക്കാൻ അറിയില്ലെന്ന് വിചാരിക്കും. പക്ഷെ കഴിച്ചവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവരെക്കൊണ്ട് പറയിപ്പിച്ചേനെയെന്നും റിമി ടോമി അന്ന് തമാശയോടെ പറഞ്ഞു.

Rimi Tomy

പുള്ളിയുടെ വീട്ടിൽ മൂന്ന് ആൺമക്കളാണ്. റോയ്സ് മൂത്തയാളും രണ്ട് അനിയൻമാരും. അവിടെ ആദ്യമായാണ് ഒരു ചേടത്തിയമ്മ ചെല്ലുന്നത്. ചേ‌ട്ടത്തിയമ്മയെ അവർക്ക് കാണാൻ കിട്ടാത്തത് കൊണ്ട് രണ്ടാമത്തെയാൾ ഉടനെ കല്യാണം കഴിക്കാൻ നോക്കുകയാണ്. അങ്ങനെയെങ്കിലും ആ വീട്ടിൽ ഒരു പെൺകുട്ടി ഓടി നടക്കട്ടെയെന്ന് അച്ഛനും അമ്മയും വിചാരിക്കുന്നുണ്ടാവും. എനിക്കെപ്പോഴും അവിടെ നിൽക്കാൻ പറ്റില്ലല്ലോ. ഏതൊരു കാര്യത്തിനും ഒപ്പം നിൽക്കുന്ന നല്ല മരുമകളെ ഏതൊരു അമ്മായിയമ്മയും ആ​ഗ്രഹിക്കും.

അങ്ങനെയൊരു നല്ല മരുമകളാകാൻ എനിക്ക് സാധിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ടെന്ന് റിമി ടോമി അന്ന് തുറന്ന് പറഞ്ഞു. പരിപാടിയിൽ റിമി ടോമിയുടെ അമ്മ റാണിയും എത്തിയിരുന്നു. ‌കുട്ടിക്കാലത്ത് റിമി ടോമിയെ പാട്ട് പാടിച്ചതിനെക്കുറിച്ച് അമ്മ സംസാരിച്ചു.

കൊച്ചിന് അന്ന് മൂന്ന് വയസാണ്. എൽകെജിയിൽ പാട്ട് പാടിക്കണം എന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹം. ഏത് പാട്ടാണ് കൊച്ചിനെ ഒന്ന് പഠിപ്പിക്കുകയെന്നോർത്ത് ഇരിക്കുമ്പോൾ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിലെ കണ്ണാംതുമ്പി എന്ന പാട്ട് വന്നു. ഇത് കൊച്ചിനെ പഠിപ്പിച്ചാൽ മതിയെന്ന് റിമിയുടെ പപ്പയും പറഞ്ഞു. അപ്പുറത്തെ വീട്ടിൽ ചെന്ന് ടേപ്പ് റെക്കോർഡറിൽ പാട്ട് റെക്കോഡ് ചെയ്ത് അതിൽ നിന്ന് റിമിയെ ടോമിയെ പാട്ട് പഠിപ്പിക്കുകയായിരുന്നെന്ന് റാണി ഓർത്തു.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X