റിമി ടോമി ആദ്യമായി സാരിയണിഞ്ഞ ദിനം അന്നായിരുന്നു, മനോഹരമായ കാലത്തെക്കുറിച്ച് പറഞ്ഞ് താരം

സ്വതസിദ്ധമായ ആലാപനശൈലിയുമായാണ് റിമി ടോമി എത്തിയത്. വിവിധ ചാനലുകളിലായി പരിപാടി അവസാനിപ്പിച്ചതിന് ശേഷമായാണ് പിന്നണി ഗാനരംഗത്തേക്ക് റിമി എത്തിയത്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അടിപൊളി മാത്രമല്ല മെലഡി ഗാനങ്ങളും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയായിരുന്നു പിന്നീട്. ആലാപനത്തിന് പുറമെ അഭിനയത്തിലും റിമി പരീക്ഷണം നടത്തിയിരുന്നു. സിനിമയിലെ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമായാണ് അഭിനയത്തിലും പരീക്ഷണം നടത്തിയത്.

ജയറാമിനൊപ്പമായിരുന്നു റിമിയുടെ അഭിനയ പരീക്ഷണം. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അഭിനയത്തില്‍ താരം അത്ര സജീവമായിരുന്നില്ല. സ്റ്റേജ് പരിപാടികളിലും മറ്റുമായി സജീവമാവുകയായിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു റിമിക്ക് ലഭിച്ചത്. അവതാരകയായും വിധികര്‍ത്താവായുമൊക്കെ റിമി എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

കുടുംബത്തിലേയും പ്രൊഫഷണലിലേയും വിശേഷങ്ങളെക്കുറിച്ച് വാചാലയായി റിമി എത്താറുണ്ട്. അനിയത്തി ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ വീട്ടിലേക്ക് കുഞ്ഞതിഥി എത്തുമെന്നും റിമി അടുത്തിടെ പറഞ്ഞിരുന്നു. ഓണാഘോഷ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. കണ്‍മണിക്കും കുട്ടാപ്പിക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും റിമി പോസ്റ്റ് ചെയ്യാറുണ്ട്. വാചകവും പാട്ടും മാത്രമല്ല മികച്ച കുക്ക് കൂടിയാണ് താനെന്നും റിമി തെളിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെയായിരുന്നു പാചകപരീക്ഷണത്തെക്കുറിച്ച് പറഞ്ഞത്.

Rimi Tomy

Recommended Video

നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

ജീവിതത്തില്‍ ആദ്യമായി സാരിയണിഞ്ഞതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് റിമി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. പാലാ അല്‍ഫോണ്‍സ കോളേജില്‍ പഠിച്ചിരുന്ന സമയത്തുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. അന്ന് താനായിരുന്നു ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയെന്നും ആര്‍ട്‌സ് ഡേയ്ക്ക് വേണ്ടിയായാണ് സാരി ഇട്ടതെന്നും താരം പറയുന്നു. കോളേജിലെ സുഹൃത്തുക്കളെക്കുറിച്ചും റിമി തുറന്നുപറഞ്ഞിട്ടുണ്ട്.

സൂപ്പറെന്ന കമന്റുമായി ആദ്യമെത്തിയത് ഷിയാസായിരുന്നു. അന്നത്തെ കാലം മിസ്സ് ചെയ്യുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഉണ്ടെന്നുള്ള മറുപടിയായിരുന്നു താരം നല്‍കിയത്. അന്നും ഇതേ പോലെ തന്നെയായിരുന്നു ചിരിയെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ഇതിനേക്കാളും ഗ്ലാമര്‍ അന്നായിരുന്നല്ലേയെന്നുള്ള കമന്റും പോസ്റ്റിന് കീഴിലുണ്ട്. കമന്റുമായെത്തിയവര്‍ക്കെല്ലാം താരം തന്നെ മറുപടി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X