മമ്മൂട്ടി 25 വയസോളം ചെറുപ്പമായി നില്‍ക്കുന്നതിന്റെ കാരണമിതാണ്! രഹസ്യം വെളിപ്പെടുത്തി നടന്‍ റിയാസ് ഖാന്‍

നടന്‍ റിയാസ് ഖാന്റെ സിനിമയും കഥാപാത്രങ്ങളും പറയുമ്പോള്‍ കൂടുതലും പോലീസ് ഓഫീസറുടെ വേഷമോ അല്ലെങ്കില്‍ വില്ലനോ ആയിരിക്കും. നൂറിലധികം സിനിമകളില്‍ പോലീസ് ഓഫീസറായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് റിയാസ് ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മാത്രമല്ല തന്റെ ബോഡി ഇതുപോലെ ആക്കി സിനിമയിലേക്ക് വരാന്‍ താന്‍ ആഗ്രഹിച്ചതാണെന്നും നടന്‍ പറഞ്ഞിരുന്നു.

മാത്രമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണെന്നും റിയാസ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. കാണുമ്പോള്‍ നിസാരമാണെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ല അതുപോലെയാവാനെന്നും മമ്മൂട്ടി സാര്‍ അത്രയധികം കഷ്ടപ്പാടുകളാണ് ശരീരം നിലനിര്‍ത്താന്‍ ചെയ്യുന്നതെന്നും നടന്‍ പറയുന്നു.

 riyaz-khan

ഞാനൊരു ഫിറ്റ്‌നെസ് ഫ്രീക്കാണ്. എന്നാല്‍ മമ്മൂക്ക ചെയ്യുന്നത് പോലെ പലര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നാണ് റിയാസ് ഖാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. അങ്ങനെ പറയാനുണ്ടായ കാരണമെന്താണെന്നാണ് സില്ലി മോങ്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ വീണ്ടും വെളിപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടി സാര്‍ അങ്ങനെയായത് കൊണ്ടാണ് ഇപ്പോഴും നമുക്ക് അത്ഭുതപ്പെട്ട് കൊണ്ട് അദ്ദേഹത്തെ നോക്കി നില്‍ക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് ഞാന്‍ പറഞ്ഞതൊക്കെ സത്യമാണെന്നും അത് സത്യമായേ പറ്റുകയുള്ളുവെന്നും റിയാസ് ഖാന്‍ പറയുന്നു.

ഒരു വ്യക്തിയ്ക്ക് അത്രയധികം തിളക്കം തോന്നുന്നതും അദ്ദേഹത്തിന്റെ പ്രായം മനസിലാക്കാന്‍ പറ്റാത്ത വിധത്തില്‍ സ്‌കിന്‍ പോലും നില്‍ക്കുന്നതും അതുകൊണ്ടാണ്. ഇപ്പോഴും പുള്ളിയുടെ വയസിനെക്കാളും ഇരുപത്തിയഞ്ച് വയസോളം കുറവ് തോന്നിക്കുകയും ചെയ്യുന്നത് പുള്ളിയുടെ ജീവിതരീതിയും അടക്കവും ചിട്ടയോടും കൂടി വെച്ചിരിക്കുന്ന കാര്യങ്ങളൊക്കെ കൊണ്ടാണ്.

 riyaz-khan

മമ്മൂക്ക കഴിക്കുന്ന ഭക്ഷണമടക്കം ഒത്തിരിയധികം ത്യാഗങ്ങള്‍ അദ്ദേഹം ഇതിന് വേണ്ടി സഹിക്കുന്നുണ്ട്. നമ്മളൊക്കെ മമ്മൂട്ടിയെ കാണാന്‍ എന്ത് രസമാണെന്ന് പറയും. എന്നാല്‍ അങ്ങനെ രസമുണ്ടെന്ന് മറ്റുള്ളവര്‍ പറയാന്‍ പാകത്തിന് എത്രയോ വര്‍ഷങ്ങളായി അദ്ദേഹം സഹിക്കുന്ന ത്യാഗങ്ങളുണ്ട്. എത്രമാത്രം സഹിച്ചാലാണ് ഇതുപോലെ നില്‍ക്കണണെന്നും അതെന്താണെന്ന് അറിയണമെങ്കില്‍ നമ്മളും ചെയ്ത് നോക്കണമെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ശരീരത്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ചും ഇങ്ങനെ ബോഡി ബില്‍ഡ് ചെയ്തതിനെ പറ്റിയും നടന്‍ സംസാരിച്ചിരുന്നു. 'താന്‍ സിനിമയിലേക്ക് വന്നത് സില്‍വര്‍ സ്റ്റാലോണിനെ കണ്ടിട്ടാണെന്നാണ് റിയാസ് ഖാന്‍ പറയുന്നത്. ഒരു നടന്‍ ഇങ്ങനെയിരിക്കണം, ഇദ്ദേഹത്തെ പോലെ എനിക്കും നടനാവണം എന്നൊക്കെ ആഗ്രഹിച്ചു. അങ്ങനെ വന്നിട്ടുള്ള താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ ഇല്ലായിരുന്നു. ആകെയുള്ളത് നടന്‍ സല്‍മാന്‍ ഖാനാണ്.

ഇന്ത്യയില്‍ അങ്ങനെ വന്നത് സല്‍മാന്‍ മാത്രമായിരുന്നു. അതിന് മുന്‍പ് സഞ്ജയ് ദത്ത് സാര്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഇങ്ങനെത്തെ ഫിസിക് അല്ലായിരുന്നു. ധര്‍മേന്ദ്ര സാറിനും സ്‌ട്രോങ് ഫിസിക് ഉണ്ടായിരുന്നു. പക്ഷേ ബോഡി ഷോ ആയിട്ട് കാണിച്ചിട്ടുള്ളത് സല്‍മാന്‍ ഖാനാണ്. അതുപോലെ വരാനാണ് ഞാനും ആഗ്രഹിച്ചത്.

നമ്മള്‍ സിനിമയ്ക്ക് വേണ്ടി ഒരു ഫിസിക് ആകുന്നുണ്ടെങ്കില്‍ അത് മാത്രമല്ല. സാധാരണയുള്ള ആളുകള്‍ അവരുടെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുകയാണ് വേണ്ടത്. ഹൃത്വിക് റോഷനാണ് ഏറ്റവും നല്ല ബോഡിയുള്ള നടന്‍. അങ്ങനെയുള്ളൊരു ബോഡിയാണ് താനുണ്ടാക്കിയതെന്നും റിയാസ് ഖാന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X