നൂറിനൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് റോഷൻ; പ്രിയയെ മതിയെന്നാണ് പറഞ്ഞത്, ആൽബത്തെ കുറിച്ച് ഒമർ ലുലു
സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള സംവിധായകനാണ് ഒമര്‍ ലുലു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒമറിന്റെ പുതിയ ആല്‍ബം ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയിരുന്നു. 'ജാനാ മേരെ ജാനാ' എന്ന പേരിലൊരുക്കിയ ആല്‍ബത്തില്‍ അജമല്‍, ജുമാന എന്നീ ദമ്പതികളാണ് അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
പീര്‍ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് 'മഹിയില്‍ മഹാ'യുടെ റിവിസിറ്റഡ് ഗാനമാണ് ജാനാ മേരെ ജാനാ. ഒമര്‍ സംവിധാനം ചെയ്ത മറ്റൊരു സിനിമയ്ക്ക് വേണ്ടിയാണ് ഈ ഗാനം ആദ്യമേ വാങ്ങിയത്. ഇതില്‍ അഭിനയിക്കുന്നതിനായി അഡാറ് ലവ് താരങ്ങളായ റോഷന്‍ അബ്ദുള്‍ റൗഫിനെയും നൂറിന്‍ ഷെരീഫിനെയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നൂറിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് റോഷന്‍ പറഞ്ഞതായി സംവിധായകന്‍ ഒമർ ലുലു റിപ്പോർട്ടർ ചാനലിന് നൽകിയ പ്രതികരണത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്.

ആദ്യം റോഷനേയും നൂറിനെയും വെച്ച് ആല്‍ബത്തില്‍ അഭിനയിക്കാനാണ് പ്ലാന്‍ ചെയ്തിരുന്നത്. ആ സമയത്ത് അഡാര്‍ ലൗവിലെ പാട്ട് ഹിറ്റായിരുന്നല്ലോ. അപ്പോ റോഷന് നൂറിനൊപ്പം അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അന്ന് പ്രിയയുമായുള്ള പാട്ടൊക്കെ ഹിറ്റായി നില്‍ക്കുകയാണല്ലോ. അപ്പോ റോഷന് പ്രിയയുമായി അഭിനയിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം.
ബൈക്കിന് മുകളിൽ നിന്നും ഗ്ലാമറായി ഫോട്ടോ എടുക്കാൻ പറ്റും, വേറിട്ട രീതി പരീക്ഷിച്ച് മൃദുല ഭാസ്കർ
പിന്നീട് അഡാര്‍ ലവിന് ശേഷം റോഷനെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ അത് നമ്മള്‍ വേറെ ഒരു ഹീറോയെ വെച്ച് പ്ലാന്‍ ചെയ്തു. അപ്പോഴേക്കും ആ നിര്‍മ്മാതാവ് പോയി. ഇതുമായി മുന്നോട്ട് പോയില്ല. അജ്മലും ജുമാനയുമായുള്ള ആദ്യ ആല്‍ബം ചെയ്യുന്ന സമയത്താണ് ഈ പാട്ട് കേള്‍പ്പിച്ച് കൊടുക്കുന്നത്. അവര്‍ക്ക് അത് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. തൂഹി ഹേ മേരി സിന്ദിഗി എന്ന ആല്‍ബത്തിന്റെ വിജയാഘോഷത്തിനിടെയാണ് ഈ ആല്‍ബം ചിത്രീകരിച്ചത്.


Click it and Unblock the Notifications











