ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ പ്രകാശ് പുതച്ച് മൂടി കിടന്നു; ഡോക്ടറെ കണ്ടപ്പോൾ; ഡിവോഴ്സിന് ശേഷം വൈറലായി വാക്കുകൾ
സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശിന്റെ വിവാഹ മോചനം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഭാര്യയായിരുന്ന സൈന്ധവിയുമായുള്ള നീണ്ട 11 വർഷത്ത വിവാഹ ജീവിതമാണ് ഇദ്ദേഹം അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയ പങ്കുവെച്ച പ്രസ്താവനയിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. മനസമാധാനത്തിനും പരസ്പരമുള്ള ബഹുമാനം കാത്ത് സൂക്ഷിക്കാനും വേണ്ടിയാണ് പിരിയുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
രണ്ട് പേരുടെയും നല്ലതിനായുള്ള മികച്ച തീരുമാനമാണിതെന്ന് കരുതുന്നെന്നും പ്രസ്താവനയിൽ പറയുന്നു. രണ്ട് പേർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കിയത് എന്തെന്ന് വ്യക്തമല്ല. സംഗീത സംവിധായകൻ എആർ റഹ്മാന്റെ സഹോദരിയുടെ മകനായ ജിവി പ്രകാശ് സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ ശ്രദ്ധ നൽകി. കരിയറിലെ തിരക്കുകളിലായിരുന്നു ജിവി പ്രകാശ്. കഴിഞ്ഞ വർഷം വിവാഹ വാർഷിക ദിനത്തിൽ ജിവി പ്രകാശിന് ആശംസകൾ നേർന്ന് കൊണ്ട് ഫോട്ടോ പങ്കുവെച്ചിരുന്നു.

ജിവി പ്രകാശ് നല്ല സുഹൃത്തും ഭർത്താവും അച്ഛനും ആണെന്ന് സൈന്ധവി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ എന്താണിവർക്കിടയിൽ സംഭവിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സൈന്ധവിയുടെ പഴയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുഞ്ഞ് പിറന്ന സന്തോഷത്തെക്കുറിച്ചാണ് സൈന്ധവി അന്ന് സംസാരിച്ചത്. 2013 ലാണ് സൈന്ധവിയും ജിവി പ്രകാശും വിവാഹിതരായത്. 2020 ൽ മകൾ പിറന്നു.
താൻ ഗർഭിണിയാണെന്ന കാര്യം ആദ്യം അറിയിച്ചപ്പോൾ ജിവി പ്രകാശ് കാര്യമാക്കിയില്ലെന്ന് സൈന്ധവി അന്ന് തുറന്ന് പറഞ്ഞു. രാവിലെ ഞാൻ പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു. ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു, ഇത് ഞാൻ പ്രകാശിനെ കാണിച്ചു. പ്രകാശ് ഉറങ്ങുകയായിരുന്നു. ഇതെന്താ തെർമോമീറ്ററാണോയെന്ന് പ്രകാശ് ചോദിച്ചു. ഇത് പ്രഗ്നെൻസി ടെസ്റ്റ് കിറ്റാണെന്ന് ഞാൻ പറഞ്ഞു. താൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ പുതപ്പ് മൂടി വീണ്ടും കിടന്നുറങ്ങുകയാണ് പ്രകാശ് ചെയ്തതെന്ന് സൈന്ധവി തുറന്ന് പറഞ്ഞു.

ശേഷം 11 മണിക്കാണ് പ്രകാശ് എഴുന്നേറ്റത്. നീ എന്തെങ്കിലും പറഞ്ഞിരുന്നോ. അല്ലെങ്കിൽ സ്വപ്നത്തിൽ എനിക്ക് തോന്നിയതാണോ എന്നെന്നോട് ചോദിച്ചു. ഞാൻ ഗർഭിണിയാണെന്ന് ആവർത്തിച്ചിട്ടും പ്രകാശ് വിശ്വസിച്ചില്ല. ഡോക്ടറെ കണ്ട് സ്കാൻ റിപ്പോർട്ട് വന്നപ്പോഴാണ് പ്രകാശ് വിശ്വസിച്ചത്. കുഞ്ഞ് പിറക്കാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ഏറെ സന്തോഷിച്ചെന്നും സൈന്ധവി അന്ന് അഭിമുഖത്തിൽ പറഞ്ഞു. മകളോട് വലിയ സ്നേഹം ജിവി പ്രകാശിനുണ്ടെന്നും സൈന്ധവി വ്യക്തമാക്കി.
പ്രണയിച്ച് വിവാഹം ചെയ്തവരാണ് സൈന്ധവിയും ജിവി പ്രകാശും. ഇരുവരും സ്കൂൾ പഠനകാലത്തെ സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് പേരും വേർപിരിഞ്ഞത് ആരാധകർക്കും നിരാശയായിട്ടുണ്ട്. ജി വെങ്കിടേശ്, എആർ രെെഹാന എന്നിവരാണ് ജിവി പ്രകാശിന്റെ മാതാപിതാക്കൾ. എആർ റഹ്മാന്റെ മൂത്ത സഹോദരിയാണ് റെെഹാന. റെെഹാനയും ഗായികയാണ്. ജിവി പ്രകാശിനെ സംഗീതത്തിലേക്ക് കൊണ്ട് വരുന്നതിൽ വലിയ പങ്കുവഹിച്ചത് അമ്മയാണ്. ഇതേക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുമുണ്ടായി.


Click it and Unblock the Notifications