ഹനീഫ്ക്ക മരിച്ചത് എനിക്കറിയില്ല, കാണാൻ പോയില്ല, അതുപോലൊരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല; സലിം കുമാർ പറഞ്ഞത്
പ്രിയ നടൻ സലിം കുമാറിന്റെ മരണത്തിൽ സിനിമാ ലോകത്തെ നിരവധി പേർ അനുശോചനമറിയിച്ചു. 56ാം വയസിലാണ് സലിം കുമാർ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അവസാന നാളുകളിൽ സലിം കുമാറിനെ അലട്ടിയിരുന്നു. ഈ വിട വാങ്ങൽ മലയാളികൾക്ക് വലിയ വേദനയാണ്. സലിം കുമാറിന്റെ സിനിമകളും കോമഡി രംഗങ്ങളും അത്രത്തോളം ജനം ഏറ്റെടുത്തിട്ടുണ്ട്. മലയാളികളിൽ ദെെനംദിന ജീവിതത്തിൽ പ്രയോഗിക്കുന്ന മിക്ക തമാശ വാചകങ്ങളും സലിം കുമാറിന്റെ ഡയലോഗുകളാണ്. ഒരു ഘട്ടത്തിൽ സീരിയസ് റോളുകളിലേക്ക് സലിം കുമാർ മാറി.
അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ തുടങ്ങിയ സിനിമകളിലെ സലിം കുമാറിന്റെ പ്രകടനം പ്രേക്ഷകരുടെ മനസിൽ തട്ടി. ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടി. സഹപ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു സലിം കുമാർ. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് ഒരിക്കൽ സലിം കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ആളുകളുടെ ഒപ്പവും അഭിനയിച്ചിട്ടുണ്ട്. പക്ഷെ കൊച്ചിൻ ഹനീഫയുടെ കൂടെ അഭിനയിക്കുമ്പോഴുള്ള സുഖമുണ്ട്. ഞങ്ങൾ രണ്ട് പേരും അഭിനയിക്കുമ്പോൾ ഞാനാണഅ ഷൈൻ ചെയ്യുന്നതെങ്കിൽ അയാൾക്ക് കുഴപ്പമില്ല. അത് സപ്പോർട്ട് ചെയ്യുകയേ ഉള്ളൂ. അതിന്റെ അസൂയ ഒന്നുമില്ല. അതേ പോലെ ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആർട്ടിസ്റ്റ് എന്ന നിലയിൽ അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ആളെ കണ്ടിട്ടില്ല.
ഹനീഫ്ക്ക മരിച്ചു എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല. ഞാൻ ഹനീഫ്ക്ക മരിച്ചപ്പോൾ കാണാൻ പോയില്ല. ടിവിയിൽ പോലും കണ്ടില്ല. കാരണം ഹനീഫ്ക്ക അങ്ങനെ മരിച്ച് കിടക്കുന്നത് എനിക്ക് കാണാൻ പറ്റില്ല. ഇപ്പോഴും ഹനീഫ്ക്കയുടെ സിനിമ കണ്ടാൽ ഞാൻ ചിരിക്കും. മരിച്ച് പോയെന്ന് എനിക്ക് അറിയില്ലെന്നതാണ് സത്യമെന്ന് അന്ന് സലിം കുമാർ പറഞ്ഞു. അവസാന കാലത്ത് സിനിമാ ലോകവുമായി വലിയ അടുപ്പം സലിം കുമാർ വെച്ചിരുന്നില്ല. സിനിമയിൽ നിന്ന് മാറുമ്പോൾ സൗഹൃദങ്ങളും ഇല്ലാതാകുമെന്ന് വിശ്വസിച്ചിരുന്നയാളാണ് സലിം കുമാർ.
കോമഡി വേഷങ്ങളിൽ നിന്നും നായക വേഷങ്ങൾ ചെയ്ത് ദേശീയ പുരസ്കാരം നേടിയ നടനാണ് സലിം കുമാർ. നടന്റെ കരിയറിലെ വളർച്ച സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. കരിയറിൽ നേട്ടങ്ങളുണ്ടായപ്പോൾ എതിരാളികളും സലിം കുമാറിനുണ്ടായിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നും സിനിമാ രംഗത്തേക്ക് വന്ന സലിം കുമാറിന് തുടക്ക കാലം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അവസരങ്ങൾ തേടി നടന്ന ഒരു കാലം സലിം കുമാറിനുണ്ട്. 1997 ൽ ഇഷ്ടമാണ് നൂറ് വട്ടം എന്ന സിനിമയിലാണ് സലിം കുമാർ ആദ്യമായി അഭിനയിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറേക്കാലമായി സലിം കുമാർ അഭിനയ രംഗത്ത് സജീവമായിരുന്നില്ല. സലിം കുമാറിന് പണ്ടുണ്ടായിരുന്ന ദുശീലമാണ് മദ്യപാനം. അതിന് പിന്നീട് കനത്ത വില നൽകേണ്ടി വന്നു എന്ന് ഈയടുത്ത് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.


Click it and Unblock the Notifications

