ചുംബനരം​ഗമെടുക്കുമ്പോൾ സമാന്തയുടെ വിവാഹക്കാര്യം ചിന്തിച്ചില്ല; രാം ചരണിനൊപ്പമുള്ള സീനിനെക്കുറിച്ച് സുകുമാർ

രാം ചരണും സമാന്തയും നായകനും നായികയുമായെത്തിയ സിനിമയാണ് രം​ഗസ്ഥലം. 2018 ൽ പുറത്തിറങ്ങിയ ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആണ്. സമാന്തയ്ക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ച് കൊണ്ട് സുകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സമാന്തയെ നായികയാക്കുന്നതിൽ തനിക്ക് ആദ്യം വലിയ താൽപര്യം ഉണ്ടായിരുന്നില്ലെന്ന് സുകുമാർ പറയുന്നു. സമാന്തയും രാം ചരണം വലിയ താരങ്ങളായതിനാൽ സെറ്റിൽ രണ്ട് പേരെയും ഒന്നിച്ച് കൊണ്ട് പോകാൻ പറ്റുമെന്ന് കരുതിയില്ല.

എന്നാൽ ചില കാരണങ്ങളാൽ സമാന്ത നായികയായി. സമാന്തയുടെ ഓരോ സീനിലെയും പെർഫോമൻസ് തനിക്ക് മുഖത്തടി പോലെയായിരുന്നെന്ന് സുകുമാർ പറയുന്നു. രം​ഗസ്ഥലം ഷൂട്ടിനിടെയാണ് സമാന്ത നടൻ നാ​ഗ ചെെതന്യയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം പുറത്ത് വരുന്ന ഈ സിനിമയിൽ സമാന്തയുടെ ചുംബന രം​ഗമുണ്ട്. ഇതേക്കുറിച്ചും സുകുമാർ സംസാരിച്ചു. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ സമാന്തയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. സ്നേഹ പ്രകടനം ആണ് ആ സീനിൽ. കലാരൂപമായി മാത്രം കാണണമെന്നും സുകുമാർ പറഞ്ഞു. 2021 ലാണ് സമാന്തയും നാ​ഗ ചെെതന്യയും വേർപിരിഞ്ഞത്.

Samantha  Ram Charan

സുകുമാറിന്റെ പുഷ്പ എന്ന സിനിമയിൽ പിന്നീട് സമാന്ത ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. നാ​ഗ ചെെതന്യയുമായുള്ള ബന്ധം പിരിഞ്ഞ ശേഷമായിരുന്നു ഇത്. സമാന്ത ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതാണ് വിവാഹബന്ധം തകരാൻ കാരണമെന്ന് വ്യാപകമായി ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കരിയറിൽ നാ​ഗ ചെെതന്യയേക്കാൾ താരമൂല്യം സമാന്തയ്ക്കുണ്ട്. വിവാഹ ശേഷമാണ് സമാന്തയുടെ പ്രശസ്തി പാൻ ഇന്ത്യൻ തലത്തിൽ വളർന്നത്. വിവാഹമോചനത്തിന് ശേഷം താൻ മാനസികമായി തളർന്നിരുന്നു എന്ന് സമാന്ത പറഞ്ഞിട്ടുണ്ട്.

വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നീ രണ്ട് വിഷമ ഘട്ടങ്ങൾ സമാന്ത അതിജീവിച്ചു. ജീവിതം കീഴ്മേൽ മറിഞ്ഞ നാളുകളായിരുന്നു സമാന്തയ്ക്കത്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു സമാന്തയും നാ​ഗ ചെെതന്യയും. യെ മായ ചെസവ, മനം, മജ് ലി എന്നിവയാണ് സമാന്തയും നാ​ഗ ചെെതന്യയും ഒന്നിച്ചെത്തിയ സിനിമകൾ.

മൂന്ന് സിനിമകളും ശ്ര​ദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴും ഇവരുടെ വിവാഹവും വേർപിരിയലും ആരാധകർക്കിടയിൽ ചർച്ചയാകുന്നതിന് പ്രധാന കാരണം താരങ്ങൾ മുമ്പ് ഒരുമിച്ച് ചെയ്ത സിനിമകളാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നടൻ നാ​ഗ ചെെതന്യക്കൊപ്പം സമാന്ത വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ വിവാഹ ശേഷം പ്രശ്നങ്ങൾ വന്നു. ഫിലിം മേക്കർ രാജ് നിദിമാെരുവിനെയാണ് സമാന്ത രണ്ടാമത് വിവാഹം ചെയ്തത്. നാ​ഗ ചെെതന്യ നടി ശോഭിത ധുലിപാലയെയും വിവാഹം ചെയ്തു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X