For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടി സാവിത്രിയുടെ ​ഗതിയാകുമായിരുന്നു എനിക്കും, കഷ്ടിച്ച് രക്ഷപ്പെട്ടു'; മുൻ കാമുകനെ കുറിച്ച് സാമന്ത!

  |

  ഏഴ് വർഷത്തോളം പ്രണയിച്ച ശേഷം ഒന്നായവരാണ് സാമന്ത റൂത്ത് പ്രഭുവും നാ​ഗചൈതന്യ അക്കിനേനിയും. ഇരുവരും ചായ്സാം എന്ന ഓമനപ്പേരിൽ തെന്നിന്ത്യയിലെ ബ്യൂട്ടിഫുൾ കപ്പിളായി ആരാധകർ കൊണ്ടാടിയിരുന്നു.

  2017 ഒക്ടോബർ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. ആഢംബരമായി ഇന്ത്യൻ സിനിമ മുഴുവൻ സാക്ഷ്യം വഹിച്ച വിവാഹമായിരുന്നു ഇവരുടേത്.

  നാല് വർഷത്തോളം താരങ്ങൾ മോനഹരമായ ദാമ്പത്യ ജീവിതം നയിച്ചു. ശേഷം 2021 ഒക്ടോബറിൽ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചു.

  Also Read: പരദൂഷണ വീഡിയോകൾ കുത്തിപ്പൊക്കി ബി​ഗ് ബോസ്, വീട്ടിൽ കൂട്ടയടി, ബ്ലെസ്ലിയെ വള‍ഞ്ഞിട്ട് ആക്രമിക്കുന്നു!

  2021 ജനുവരിയിൽ പുതുവർഷം വരെ ഒന്നായി ആഘോഷിച്ചവർ പെട്ടന്ന് വിവാഹമോചനം പ്രഖ്യാപിച്ചത് പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി. 'ഞങ്ങളുടെ എല്ലാ സുമനസുകൾക്കും... ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്.'

  'അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു' എന്നാണ് വിവാഹ മോചനം അറിയിച്ച് സാമന്തയും ​നാ​ഗചൈതന്യയും കുറിച്ചത്.

  Also Read: 'പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം, എന്റെ ഭാവി തകർന്ന് വീഴാനൊന്നും പോകുന്നില്ല'; ദിൽഷ

  വിവാഹ മോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ട്രോളുകൾക്ക് ഇരയായിരുന്നു സാമന്ത. സാമന്തയുടെ വസ്ത്ര ധാരണമാണ് വിവാഹ മോചനത്തിന് കാരണമായത്, സാമന്തയ്ക്ക് മറ്റ് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു, ഗർഭം ധരിക്കാൻ സാമന്ത തയ്യാറല്ലായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകൾ.

  ഇതിനെതിരെ പ്രതികരണവുമായി സാമന്ത രംഗത്തെത്തുകയും ചെയ്തിരുന്നു. യേ മായു ചേസാവെ എന്ന തെലുങ്ക് സിനിമയിൽഡ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് സാമന്തയും ​നാ​ഗചൈതന്യയും പ്രണയത്തിലായത്.

  ചായിക്ക് മുമ്പും സാമന്തയ്ക്ക് പ്രണയങ്ങളുണ്ടായിരുന്നു. അതിൽ ഏറെ ആഘോഷിക്കപ്പെട്ട മാധ്യമങ്ങൾ ചർച്ച ചെയ്ത പ്രണയം തമിഴ് നടൻ സിദ്ധാർഥുമായുള്ളതായിരുന്നു. ഒരു അഭിമുഖത്തിൽ വെച്ച് പിന്നീട് സാമന്ത ആ പ്രണയം എങ്ങനെയാണ് തകർന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

  അന്ന് ആ പ്രണയം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തിന് സമാനമാകുമായിരുന്നു തന്റെ ജീവിതമെന്നാണ് സാമന്ത പറഞ്ഞത്.

  'ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കിൽ അന്തരിച്ച പ്രശസ്ത നടി സാവിത്രിയെപ്പോലെ ഞാനും വ്യക്തിപരമായ ജീവിതത്തിൽ നിരവധി പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു. ഭാഗ്യവശാൽ തുടക്കത്തിൽ തന്നെ ഞാൻ അത് തിരിച്ചറിഞ്ഞു. ബന്ധം മോശമായി അവസാനിക്കുമെന്ന് തോന്നിയപ്പോൾ തന്നെ ആ ബന്ധത്തിൽ നിന്ന് ഞാൻ പിന്മാറി.'

  'ഞാൻ ഭാഗ്യവതിയാണ്. എനിക്ക് ജീവിതത്തിൽ നാഗചൈതന്യയെ പോലൊരു വ്യക്തിയെ കൂട്ടിന് കിട്ടിയല്ലോ... എല്ലാകൊണ്ടും വൈരത്തിന് സമമാണ് നാ​ഗചൈതന്യ' എന്നായിരുന്നു സാമന്ത പറഞ്ഞത്.

  അഭിനേത്രി, പിന്നണി ഗായിക, നർത്തകി, സംവിധായിക, നിർമാതാവ് എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച നടിയായിരുന്നു സാവിത്രി. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

  30-ാമത്തെ ഇന്റർ നാഷണൽ ഫിലിംഫെസറ്റിവലിൽ സിനിമയിലെ വനിത എന്നാണ് സാവിത്രി വിശേഷിപ്പിച്ചത്.

  കൂടാതെ മഹാനടി എന്നറിയപ്പെടുകയും ചെയ്തിരുന്നു. നടൻ ജെമിനി ​ഗണേശനെ വിവാഹം ചെയ്തശേഷം സാവിത്രയുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ആരോരും സഹായമില്ലാതെ അസുഖം ബാധിച്ചാണ് മരിച്ചത്.

  കീർത്തി സുരേഷ് കേന്ദ്രകഥാപാത്രമായി തെലുങ്കിൽ സാവിത്രയുടെ ജീവിതത്തെ ആസ്പദമാക്കി ബയോപിക്കും പുറത്തിറങ്ങിയിരുന്നു. മഹാനടി എന്ന് തന്നെയായിരുന്നു സിനിമയുടെ പേര്. ബോയ്സ് അടക്കമുള്ള തമിഴ് സിനിമകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള നടനാണ് സിദ്ധാർഥ്.

  Read more about: samantha
  English summary
  When Samantha Open Up About Her Past Relationship With Siddharth And How She Walked Out Of It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X