For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗ ചൈതന്യയെ കാണാന്‍ വേണ്ടി മാത്രം ജിമ്മില്‍ ജോയിന്‍ ചെയ്ത സാമന്ത, പ്രിയതമനെ കുറിച്ച് നടി പറഞ്ഞത്

  |

  സാമന്ത-നാഗ ചൈതന്യ വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ്. ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് സാമന്തയും നാഗചൈതന്യയും. ഗൗതം വാസുദവ മേനോന്റെ വിണ്ണൈത്താണ്ടി വരുവായ തെലുങ്ക് റീമേക്കിലൂടെയാണ് ഇരുവരും സിനിമയില്‍ തുടങ്ങിയത്. ആദ്യ സിനിമയുടെ സമയത്ത് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു സാമന്തയും നാഗ ചൈതന്യയും.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  പിന്നീട് തെലുങ്കിലെ മുന്‍നിര താരങ്ങളായി ഇരുവരും മാറി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സാമന്ത വിവാഹിതയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 2017ലാണ് താരജോഡിയുടെ വിവാഹം നടന്നത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു താരദമ്പതികളുടേത്.

  വിവാഹ ശേഷവും സാമന്ത സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിന് പിന്നാലെ മജിലി എന്ന തെലുങ്ക് ചിത്രത്തില്‍ സാമന്തയും നാഗ ചെെതന്യയും ഒരുമിച്ച് അഭിനയിച്ചു. അതേസമയം നാഗ ചൈതന്യയേക്കാള്‍ കൂടുതല്‍ സാമന്തയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളളത്. വ്യക്തി ജീവിതത്തിലെയും സിനിമാജീവിതത്തിലെയും എല്ലാം വിശേഷങ്ങള്‍ സാമന്ത സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ വ്യക്തിജീവിതത്തെ കുറിച്ച് നാഗചൈതന്യ അധികം സംസാരിക്കാറില്ല.

  എന്നാല്‍ ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവാറുളളത്. യെ മായ ചെസാവെ എന്നാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി അഭിനയിച്ച സിനിമയുടെ പേര്. ഗൗതം മേനോന്‍ സംവിധാന ചെയ്ത സിനിമ രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറി. സാമിന്‌റെയും ചൈതന്യയുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും ശ്രദ്ധേയമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി.

  സൗഹൃദത്തിലായ ശേഷമാണ് പരസ്പരം എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് ഇരുവരും മനസിലാക്കിയത്. തുടര്‍ന്ന സാമും ചെെതന്യയും ഡേറ്റിംഗ് ചെയ്തിരുന്നു. 2017 ഒക്ടോബര്‍ ആറിനാണ് താരദമ്പതികളുടെ വിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമുളള വിവാഹ ചടങ്ങുകളാണ് ദമ്പതികളുടെതായി നടന്നത്. അതേസമയം മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ആരാധകര്‍ ചോദിച്ച ഒരു ചോദ്യത്തിന് സാമന്ത നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എങ്ങനെയാണ് സാം ഇത്ര ഫിറ്റ്‌നെസ് നേടിയത് എന്നായിരുന്നു ഒരാള്‍ നടിയോട് ചോദിച്ചത്. ഇതിന് സത്യസന്ധമായൊരു മറുപടിയാണ് നടി നല്‍കിയത്.

  താന്‍ ആദ്യമായി ജിമ്മില്‍ ചേരുന്നത് ഫിറ്റ്‌നെസിന് വേണ്ടി ആയിരുന്നില്ലെന്നും, അത് നാഗചൈതന്യയ്ക്ക് വേണ്ടി ആയിരുന്നു എന്നാണ് സാമന്ത വെളിപ്പെടുത്തിയത്. 'ഞാന്‍ ഒരു വലിയ രഹസ്യം പറയാം. എന്തുകൊണ്ടാണ് ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങിയതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ചെയെ(നാഗ ചെെതന്യ) കാണാന്‍ വേണ്ടിയാണ്. കാരണം അവന്‍ ആ ജിമ്മില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു, അതുകൊണ്ട് ഞാനും അവിടെ ചേര്‍ന്നു, സാമന്ത പറഞ്ഞു.

  അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  നാഗചൈതന്യ എന്തുക്കൊണ്ടാണ് സമൂഹ മാധ്യമങ്ങളോട് അധികം താല്‍പര്യം കാണിക്കാത്തത് എന്നാണ് മറ്റൊരാള്‍ സാമന്തയോട് ചോദിച്ചത്. ഇതിന് മറുപടിയായി ഞാന്‍ അത് ചൈതന്യയോട് ചോദിക്കാമെന്ന് സാം പറഞ്ഞു. 'ചെയ് എന്താണ് ഇത്ര സാമൂഹ്യ വിരുദ്ധനെന്ന്' ചോദിക്കാമെന്ന് ചിരിച്ചുകൊണ്ട് സാമന്ത മറുപടി നല്‍കി. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സാമന്ത നല്‍കാറുളള മറുപടികളെല്ലാം ശ്രദ്ധേയമാകാറുണ്ട്. മുന്‍പ് ഫീലിംഗ് ഗുഡ് എന്ന ക്യാപ്ഷനില്‍ നടി പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

  ഈ ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ച കമന്റിന് നടി നല്‍കിയ മറുപടിയും വൈറലായി. നാഗചൈതന്യയെ ഡിവോഴ്‌സ് ചെയ്ത് തന്നെ വിവാഹം കഴിക്കാനാണ് ഒരാള്‍ നടിയോട് അന്ന് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി അത് ബുദ്ധിമുട്ടുളള കാര്യമാണ്, ചെയോട് ചോദിക്കൂ എന്ന് സാമന്ത കുറിച്ചു.

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  Read more about: samantha naga chaitanya
  English summary
  When Samantha Opens Up She Joined The Gym To Check Out Naga Chaitanya, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X