മക്കളുടെ കാര്യമാണ് കഷ്‌ടം; ഗോപി സുന്ദറിനെ നമ്മൾ ഉപദേശിക്കേണ്ട; കാശും അവസരവും കണ്ടമാനം; ശാന്തിവിള പറഞ്ഞത്
സംഗീത സംവിധായകൻ ഗോപി സുന്ദർ കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാലും വാർത്തകളിൽ നിറയാറുണ്ട്. സംഗീത ലോകത്ത് ഗോപി സുന്ദറിനെ പോലെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച മറ്റൊരു താരം മലയാളത്തിൽ ഇല്ല. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ, അഭയ ഹിരൺമയിയുമായുള്ള ലിവിംഗ് ടുഗെദർ ബന്ധം, അഭയയുമായി അകന്ന ശേഷം അമതൃ സുരേഷുമായുണ്ടായ ബന്ധം തുടങ്ങിയവയെല്ലാം വലിയ തോതിൽ ചർച്ചയായി. അമൃതയും ഗോപി സുന്ദറും രണ്ട് വഴിക്ക് പിരിഞ്ഞെന്നാണ് അടുത്തിടെ വന്ന അഭ്യൂഹങ്ങൾ.
മുമ്പ് സോഷ്യൽ മീഡിയയിൽ ഒരുമിച്ച് ഫോട്ടോകൾ പങ്കുവെച്ചിരുന്നെങ്കിലും അവരെ ഒരുമിച്ച് ആരാധകർ കണ്ടിട്ട് ഒരുപാട് നാളുകളായി. അമൃതയുടെ മുൻ ഭർത്താവ് ബാലയുൾപ്പെടെ അടുത്തിടെ ഗോപി സുന്ദറിനെതിരെ രംഗത്ത് വന്നു. ഗോപി സുന്ദർ മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്ന് അടുത്തിടെ ഗോസിപ്പുകളുണ്ടായിരുന്നു. സംഗീത സംവിധായകൻ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കെ സംവിധായകൻ ശാന്തിവിള ദിനേശ് മുമ്പൊരിക്കൽ ഇദ്ദേഹത്തെക്കുറിച്ച് നടത്തിയ പരാമർശം വീണ്ടും ശ്രദ്ധ നേടുകയാണ്.

പെട്ടെന്ന് ഒരു പാട് കാശ് ഉണ്ടാക്കിയ സംഗീത സംവിധായകനെ പറയാൻ പറഞ്ഞാൽ ഞാൻ ഗോപി സുന്ദറാണെന്ന് പറയും. ഗോപി സുന്ദർ അത്ഭുതങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും കാശും അവസരവും കണ്ടമാനം വന്ന് കയറിയ ആളാണ്. റീ റെക്കോഡിംഗിനും പാട്ടിനും ചേർത്ത് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് ഒരാൾ എന്നോട് സംസാരിച്ചപ്പോൾ ഞെട്ടിപ്പോയി. മലയാളത്തിലെ ഇരുത്തം വന്ന ഒരു സംഗീത സംവിധായകനും കിട്ടാത്ത വലിയ തുകയാണ് അദ്ദേഹം വാങ്ങുന്നതെന്ന് ശാന്തിവിള ചൂണ്ടിക്കാട്ടി.
ഒരുപാട് കാശ് വന്ന് കയറിയപ്പോൾ അദ്ദേഹത്തിന്റെ ജീവിത ശൈലി മാറി എന്നെനിക്ക് തോന്നുന്നു. 45 വയസ് പ്രായമുള്ള ഗോപി സുന്ദറിനെ നമ്മൾ ഉപദേശിക്കേണ്ട കാര്യമില്ല. അയാൾ അയാളുടെ വഴിക്ക് പോകുന്നു. പക്ഷെ 2001 ലാണ് പ്രിയയെ വിവാഹം ചെയ്തത്. രണ്ട് ആൺകുട്ടികളുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയറാണെന്ന് തോന്നുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. അതുകൊണ്ട് മക്കളെയൊക്കെ നന്നായി നോക്കും. മൂത്ത മകന് പതിനെട്ട് വയസായി. അറിവൊക്കെ വെച്ച കുട്ടിയുടെ അച്ഛനാണ്.

അവന് എട്ട് വയസുള്ളപ്പോൾ മുതൽ അച്ഛൻ താമസിക്കുന്നത് അഭയ ഹിരൺമയി എന്ന ആളോടൊപ്പം ലിവിംഗ് ടുഗെദറിലാണ്. പിന്നെ അത് കഴിഞ്ഞ് നടൻ ബാലയുടെ മുൻഭാര്യ അമൃത സുരേഷിനെ കല്യാണം കഴിച്ചു. അതൊക്കെ അവരുടെ സ്വാതന്ത്ര്യമായിരിക്കും. പക്ഷെ പൊതുവേദികളിൽ രണ്ട് പേരും യുവ മിഥുനങ്ങളെ പോലെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ എനിക്ക് അരോചകം തോന്നി. ഒന്നുമില്ലെങ്കിലും പതിനെട്ട് വയസായ ആൺകുട്ടി വളർന്ന് വരികയല്ലേ.
രണ്ട് കുട്ടികൾ സ്കൂളിലും കോളേജിലുമൊക്കെ പോകുമ്പോൾ നിന്റെ അച്ഛനല്ലേ മൂന്നാമത്തെ ഭാര്യയുമായി നിൽക്കുന്നതെന്ന് ചോദിക്കുന്നത് കഷ്ടമാണ്. പക്ഷെ പ്രിയ വളരെ ബോൾഡാണെന്ന് തോന്നുന്നു. പോണെങ്കിൽ പോട്ടെ, കഴിഞ്ഞ പത്ത് വർഷമായി വേറൊരുത്തിയുടെ പൊറുക്കുന്നത് കണ്ടതല്ലേ എന്ന രീതിയിലാണ് അവർ സംസാരിച്ചത്. അമൃതയ്ക്കുമുണ്ട് ഒരു കുട്ടി.
അമ്മയും പുതിയ അച്ഛനും ആ കുട്ടിയും ഒരുമിച്ചുള്ള ഫോട്ടോ ഞാൻ കണ്ടു. ആ കുട്ടി വലുതാകുമ്പോഴേ അത് എന്റെ അച്ഛനല്ല എന്നറിയൂ. വിവാഹമോചിതരാകുമ്പോൾ സെലിബ്രിറ്റികളുടെ കുട്ടികളുടെ കാര്യമാണ് കഷ്ടമെന്നും അന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Click it and Unblock the Notifications