പിന്നെ എന്തിന് ലിസിയെ മതം മാറ്റി ലക്ഷ്മിയാക്കി? പറഞ്ഞത് പോലെയല്ലല്ലോ താങ്കൾ ചെയ്തത്: ശാന്തിവിള ദിനേശ്

തനിക്ക് ജാതിയും മതവും ഇല്ലെന്ന് സംവിധായകൻ പ്രിയ​​ദർശൻ പത്രസമ്മേളനത്തിൽ പറഞ്ഞപ്പോൾ ശാന്തിവിള ദിനേശ് നടത്തിയ പ്രതികരണം വീണ്ടും ശ്രദ്ധ നേടുന്നു. പ്രിയദർശൻ പറഞ്ഞത് കള്ളമാണെന്നാണ് ശാന്തിവിള ദിനേശിന്റെ വാദം. ആവശ്യമില്ലാതെ പത്രസമ്മേളനത്തിൽ എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീമില്ല. എനിക്ക് മാത്രമല്ല, എന്റെ സിനിമകളിലും ഇല്ല എന്ന് പറഞ്ഞു. ഈ അരാഷ്ട്രീയ വാദം പറയുന്നവരെയാണ് നമ്മൾ സൂക്ഷിക്കേണ്ടത്.

പ്രിയദർശന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് മോഹൻലാലിനോടോ സുരേഷ് കുമാറിനോടോ ചോദിച്ചാൽ പറഞ്ഞ് തരും. അതുകൊണ്ട് അങ്ങനെയെന്ന് പറയാൻ പാടില്ല. അപ്പോൾ ഇടത് പക്ഷമോ കോൺ​ഗ്രസോ ഭരിച്ചപ്പോൾ അദ്ദേഹം ചലച്ചിത്ര അക്കാദ​മിയുടെ ചെയർമാനായില്ലേ എന്ന് ചോദിക്കും. അതൊക്കെ ആവും. അങ്ങനെ ഇവിടെ പലരുമായിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ പ്രിയദ​ർശനുണ്ട്.

Lissy  Priyadarshan

പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന്റെ രാഷ്ട്രീയം തുറന്ന് പറയാൻ ഒരു ബലക്കുറവ്. അതെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ദേഹത്തിന് ജാതിയൊക്കെയുണ്ട്. അദ്ദേഹം നല്ല ഒരു നായർ കുടുംബത്തിൽ ജനിച്ചയാളാണ്. ക്രിസ്ത്യാനി കുടുംബത്തിൽ ജനിച്ച ലിസിയെ വിവാഹം ചെയ്തപ്പോൾ അവരുടെ മതത്തിൽ ജീവിക്കാൻ അനുവദിച്ചേനെ. താങ്കൾ അതല്ലല്ലോ ചെയ്തത്.

താങ്കൾ അവരെ കൊണ്ട് പോയി ദാമോദരൻ മാഷിന്റെ കൂടെ വിട്ട്, മലപ്പുറത്ത് മതം മാറ്റുന്ന സ്ഥലത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. താങ്കൾക്ക് ജാതിയും മതവുമില്ലെങ്കിൽ എന്തിനാണ് ലിസിയെ ഹിന്ദുവാക്കി മാറ്റിയത്. ന്യായമായ ചോദ്യമാണ്. അതൊക്കെ നിങ്ങളുടെ സ്വകാര്യ കാര്യമാണ്. പക്ഷെ പത്രസമ്മേളനത്തിൽ ജാതിയും മതവുമില്ലെന്ന് പറയേണ്ട കാര്യമില്ല. അതൊന്നും മലയാളി വിശ്വസിക്കില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

More from Filmibeat

Read more about: santhivila dinesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X