രസതന്ത്രത്തിൽ ശ്രീനിവാസൻ അഭിനയിക്കാതിരുന്നതിന് കാരണം; ഇരുവരെക്കുറിച്ചും സത്യൻ‌ അന്തിക്കാട് പറഞ്ഞത്

മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മോഹൻലാലും ശ്രീനിവാസനും. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ഇവർ ഒരുമിച്ച് എത്തിയപ്പോഴെല്ലാം പ്രേക്ഷകർ ഇവ വൻ വിജയമാക്കി. സന്മമനസുള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. പ്രിയദർശൻ സിനിമകളിലും മോഹൻലാൽ-ശ്രീനിവാസൻ കോംബോ തുടരെ എത്തി. എന്നാൽ ഏറെക്കാലമായി ഇവർ ഒരുമിച്ച് സിനിമകൾ ചെയ്യാറില്ല. ഇതിന് കാരണം എന്തെന്ന ചോദ്യം പലപ്പോഴും വരാറുണ്ട്.

ഇടക്കാലത്ത് ഇവർ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. സരോജ് കുമാർ എന്ന സിനിമയിൽ മോഹൻലാലിനെ ശ്രീനിവാസൻ പരിഹസിച്ചു. ഇതിന് ശേഷമാണ് ഇവരെക്കുറിച്ച് അഭ്യൂഹങ്ങൾ വന്നത്. അടുത്തിടെ പോലും മോഹൻലാലിനെതിരെ ശ്രീനിവാസൻ സംസാരിക്കുകയുണ്ടായി. അതേസമയം പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പിന്നീട് ശ്രീനിവാസൻ വ്യക്തമാക്കുകയും ചെയ്തു.

Sathyan Anthikad  Sreenivasan

മോഹൻലാലിന്റെ ഹിറ്റ് സിനിമ രസതന്ത്രത്തിൽ ശ്രീനിവാസനെ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീനിവാസനെ രസതന്ത്രത്തിലേക്ക് കൊണ്ട് വരാതിരുന്നത് പ്രേക്ഷകരുടെ പ്രതീക്ഷ കൂടിപ്പോകും എന്നതിനാലാണെന്ന് സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി. ഈ കഥയിൽ ശ്രീനിവാസന് ചെയ്യാവുന്ന വേഷം ഇല്ല.

ഏത് വേഷം വേറെ ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും. ശ്രീനിവാസനെ വെച്ച് ഇനിയും സിനിമകൾ ചെയ്യാം. താനും ശ്രാനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയുമുണ്ടാകാമെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി. രസതന്ത്രം സിനിമയുണ്ടായതിന് പിന്നിലെ കഥയും അന്ന് സത്യൻ അന്തിക്കാട് പങ്കുവെച്ചു.

Sathyan Anthikad

നല്ല സിനിമകളുണ്ടാകുന്നത് ജീവിതത്തിലെ സത്യങ്ങളിൽ നിന്നാണ്. ഒരു കാർപെന്ററുടെ വേഷത്തിൽ മോഹൻലാൽ വന്നാൽ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ട് കുറേ കൊല്ലങ്ങളായി. മോഹൻലാലിനോട് പറഞ്ഞപ്പോൾ സുരേഷ് കുമാർ എന്ന് പേരിടാമെന്ന് പറഞ്ഞു. ആ സമയത്താണ് പത്രങ്ങളിൽ ബാല വേലയ്ക്ക് അന്യ നാട്ടിൽ നിന്നും കുട്ടികളെ വേലയ്ക്ക് കൊണ്ട് വരുന്ന വാർത്ത കണ്ടത്. ഇത് നമ്മളെ വേദനിപ്പിക്കും. ഈ ക്യാരക്ടർ കൂടി കിട്ടിയപ്പോഴാണ് രണ്ടും കൂടെ കണക്ട് ചെയ്യാൻ നമുക്ക് ഫീൽ ചെയ്യുന്നത്. സത്യമുള്ള സിനിമകൾ പരാജയപ്പെടാൻ വലിയ ബുദ്ധിമുട്ടാണെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.

രസതന്ത്രത്തെക്കുറിച്ച് അന്ന് മോ​ഹൻലാലും സംസാരിച്ചു. ഈ സിനിമയുടെ ആഴത്തിലേക്ക് പോയാൽ ഹ്യൂമറോ സീരിയസ് സിനിമയായോ ഞാൻ കാണുന്നില്ല. ഇതിന്റെ ഏറ്റവും വലിയ അംശം എന്നത് സ്നേഹം തന്നെയാണ്. സ്നേഹം അർഹിക്കുന്നവരും നിഷേധിക്കപ്പെട്ടവരുമുണ്ട്. അവർ കൂടിച്ചേരുന്ന സിനിമയാണ്. സ്നേഹം എന്നതിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതായിരിക്കാം ഈ സിനിമയുടെ വിജയമെന്ന് മോഹൻലാൽ വ്യക്തമാക്കി.

മുമ്പൊരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സത്യൻ അന്തിക്കാടും മോഹൻലാലും ഇക്കാര്യങ്ങൾ സംസാരിച്ചത്. ആരോ​ഗ്യപരമായ പ്രശ്നങ്ങളാൽ സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ് ശ്രീനിവാസൻ. ശ്രീനിവാസൻ വീണ്ടും സിനിമാ രം​ഗത്ത് സജീവമാകണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: sathyan anthikad sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X