'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'

കീർത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി അറിയപ്പെടുന്നത്. മഹാനടിക്ക് ശേഷം അതപോലെ അഭിനയ പ്രാധാന്യമുള്ള സിനിമ കീർത്തിക്ക് ലഭിച്ചിട്ടില്ലെന്ന് ആരാധകർ പറയുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ കീർത്തി നേടി. പഴയകാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്മപദമാക്കിയെടുത്ത സിനിമയാണ് സിനിമാ നടി. ഒരു കാലത്ത് തെലുങ്ക്. തമിഴ് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു സാവിത്രി.

അസാമാന്യ അഭിനയ പ്രതിഭയായിരുന്ന സാവിത്രി സിനിമാ ലോകവും ആരാധകരും വാഴ്ത്തി. സിനിമാ ലോകത്ത് ആഘോഷിക്കപ്പെട്ട സാവിത്രിക്ക് ജീവിതത്തൽ പക്ഷെ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. സാവിത്രിയുടെ സംഭവ ബഹുലമായ ജീവിതം സിനിമയാകുമ്പോൾ നായികയായി സാവിത്രി മതിയാകുമോ എന്ന ചോദ്യം ആരാധകർക്കുണ്ടായിരുന്നു.

Keerthy Suresh

കാരണം അതുവരെയും കീർത്തിയുടെ അഭിനയത്തെ പറ്റി വലിയ മതിപ്പ് ആർ‌ക്കും ഇല്ലായിരുന്നു. എന്നാൽ മഹാനടിയിൽ മികച്ച പ്രകടനം കീർത്തി കാഴ്ച വെച്ചു. കീർത്തിയെക്കുറിച്ച് സാവിത്രിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കീർത്തി ഒരു കളിമണ്ണ് പോലെയാണ്. അവളെ ഈ സിനിമയിലേക്ക് നന്നായി മോൾഡ് ചെയ്തു. അമ്മയിലൂടെ കീർത്തിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അമ്മയും ഇതിൽ അഭിമാനിച്ചേനെയെന്നും വിജയ ചാമുണ്ഡേശ്വരി വ്യക്തമാക്കി. മഹാനടിയിൽ നായികയായി ഒരുപാട് നടിമാരുടെ പേര് വന്നിട്ടുണ്ട്. പക്ഷെ അതൊന്നും നടന്നില്ല.

ഒടുവിൽ കീർത്തി എന്ന് പറഞ്ഞപ്പോൾ എനിക്ക് തുടരെ ഫോൺ കോളുകൾ വന്നു. ഈ പെൺകുട്ടി എന്ത് ചെയ്യാനാണ്, ചെറിയ കുട്ടിയാണ്, അമ്മ തടിച്ചി‌ട്ടാണല്ലോ കീർത്തി മെലിഞ്ഞിട്ടാണല്ലോ എന്നാെക്കെ പറഞ്ഞു. സംവിധായകന് കീർത്തി തന്നെ നായികയായി മതിയെന്ന് നിർബന്ധമായിരുന്നു. കീർത്തിയുടെ ചലനങ്ങളും മറ്റും അമ്മയുമായി സാമ്യമുണ്ടെന്നും വിജയ ചാമുണ്ഡേശ്വരി വ്യക്തമാക്കി.

Keerthy Suresh

സിനിമയ്ക്ക് വേണ്ടി കീർത്തി ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും സാവിത്രിയുടെ മകൾ പറഞ്ഞു. കീർത്തി ഷൂട്ടിം​ഗ് കഴിഞ്ഞ ശേഷം സെറ്റിലുള്ള എല്ലാവർക്കും ​ഗോൾഡ് കോയിൻ കൊടുത്തു. കീർത്തിയുടെ വളർത്ത് ​ഗുണവും അതിന് കാരണമാണെന്ന് വിജയ വ്യക്തമാക്കി. അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്ക് കൊടുക്കും. കീർത്തി എപ്പോൾ ഈ സിനിമയിൽ അഭിനയിക്കാൻ തു‌ടങ്ങിയോ അപ്പോൾ മുതൽ ഷൂട്ടിം​ഗിന് പൂജ ചെയ്ത് പോകാൻ പറയും.

അമ്മയുടെ സിനിമകൾ കാണിച്ചു. എനിക്ക് ആദ്യം കീർത്തിയെ പരിചയപ്പെടുത്തി തന്നത് മേനകയാണ്. ഞാൻ അവളോ‌ട് ഇടയ്ക്ക് നിങ്ങളെ വിളിക്കാൻ പറഞ്ഞിട്ടുണ്ട്, ഒന്നും വിചാരിക്കില്ലെങ്കിൽ കുറച്ച് നേരെ സംസാരിക്കെന്ന് പറഞ്ഞു. സന്തോഷത്തോടെ താൻ സമ്മതിച്ചെന്നും വിജയ ചാമുണ്ഡേശ്വരി വ്യക്തമാക്കി.

More from Filmibeat

Read more about: savitri keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X