അമ്മയുടെ മദ്യക്കുപ്പികൾ ഓരോന്നായി ഞാൻ തകർത്തു; ബെഡ് റൂമിൽ പണം നിറച്ച് വെച്ചിരുന്നു; മകൾ

സിനിമാ ലോകത്തെ പ്രശ്സതിയിൽ മതിമറക്കരുതെന്ന് പറയുന്ന മുതിർന്ന താരങ്ങൾ മിക്കപ്പോഴും ചൂണ്ടിക്കാട്ടുന്ന ഉദാഹരണമാണ് പഴയ കാല നടി സാവിത്രിയുടെ ജീവിതം. താരത്തിളക്കത്തിൽ നിന്നും സാവിത്രിക്ക് സംഭവിച്ച വീഴ്ച ആരാധകരെ ഏറെ വേദനിപ്പിച്ച സംഭവമാണ്. 60 കളിലെ താരറാണിക്ക് പിൽക്കാലത്ത് ജീവിതത്തിൽ നേരിടേണ്ടി വന്നത് കയ്പ്പേറിയ അനുഭവങ്ങളാണ്.

ജെമിനി ​ഗണേശനുമായുള്ള വിവാഹ ജീവിതത്തിൽ വന്ന താളപ്പിഴവുകളാണ് സാവിത്രിയെ മാനസികമായി തകർത്തത്. വാശിയും നിരാശയും നിറഞ്ഞ നാളുകളിൽ സാവിത്രി മദ്യത്തിൽ അഭയം തേടി. മദ്യപാനം കൂടിയതോടെ സാവിത്രിയുടെ സിനിമാ ലോകത്തെ പ്രതിച്ഛായ മങ്ങി. ഇതിനിടെ ശരീരഭാരവും കൂടി. പഴയ സൗന്ദര്യം നഷ്ടപ്പെട്ട സാവിത്രിക്ക് അവസരങ്ങൾ കുറഞ്ഞു. ഇതിനിടെ നടിയുടെ സമ്പാദ്യങ്ങളും ഇല്ലാതായി.

Savitri

സൂപ്പർഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ച, അസാമാന്യ പ്രതിഭയായ സാവിത്രിയുടെ വീഴ്ച ഏവരെയും വിഷമിപ്പിച്ചു. ആരോ​ഗ്യം മോശമായ സാവിത്രി 19 മാസം കോമയിൽ കിടന്ന ശേഷമാണ് ലോകത്തോട് വിട പറഞ്ഞത്. ജെമിനി ​ഗണേശനിൽ രണ്ട് മക്കളാണ് സാവിത്രിക്ക് ജനിച്ചത്. സതീഷ് കുമാർ ​ഗണേശൻ, വിജയ ചാമുണ്ഡേശ്വരി എന്നിവരാണ് മക്കൾ. സാവിത്രിയെക്കുറച്ച് മുമ്പൊരിക്കൽ മകൾ വിജയ ചാമുണ്ഡേശ്വരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മദ്യപാനം അമ്മയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നെന്ന് വിജയ ചാമുണ്ഡേശ്വരി തുറന്ന് സമ്മതിക്കുന്നുണ്ട്. എന്നാൽ അച്ഛൻ ജെമിനി ​ഗണേശനല്ല അമ്മയെ മദ്യപിക്കാൻ ശീലിപ്പിച്ചതെന്നും മകൾ വ്യക്തമാക്കി. രണ്ട് പേരും വലിയ താരങ്ങളാണ്. സിനിമാ രം​ഗത്ത് പാർട്ടികളൊക്കെ സാധാരണയാണ്. സോഷ്യൽ ഡ്രിങ്കിലൂടെയാണ് മദ്യപാനം ശീലമായത്.
അമ്മ അച്ഛന്റെ കാര്യത്തിൽ വളരെ പൊസസീവ് ആയിരുന്നെന്നും വിജയ തുറന്ന് പറഞ്ഞു. തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും വിജയ പങ്കുവെച്ചു.

Savitri

പതിമൂന്ന് വയസായിരുന്നു അന്നെനിക്ക്. വീട്ടിൽ ആരും ഉത്തരവാദിത്തം കാണിക്കുന്നില്ല. ആളുകൾ അവർക്ക് വേണ്ടത് എടുത്ത് പോകുന്നു. അമ്മ ഇങ്ങനെ കുടിച്ചിരുന്നാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് ഞാൻ വളരെ ഇമോഷണലായി. മദ്യപാനം നിർത്താൻ പറഞ്ഞിട്ട് നിർത്തിയില്ല. ഒരു പെട്ടിയിൽ മുഴുവനായി മദ്യക്കുപ്പികളുണ്ടായിരുന്നു. അവ ഓരോന്നായി തകർത്തു. അമ്മയിൽ നിന്നും നല്ല പോലെ കിട്ടി. മഹാനടി സിനിമയിൽ (സാവിത്രിയുടെ ബയോപിക്) കാണിച്ചത് പോലെ അന്ന് തീപിടിച്ചിട്ടില്ലെന്നും കഥാപാത്രത്തിന്റെ മാറ്റം കാണിക്കാൻ വേണ്ടി കുറച്ച് കൂടി അതിശയോക്തിയിലാണ് സിനിമയിൽ ഈ രം​ഗം കാണിച്ചതെന്നും വിജയ വ്യക്തമാക്കി.

നല്ല കാലത്ത് അമ്മ നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്നും വിജയ ഓർത്തു. ആഭരണങ്ങളും പണവും കൊടുക്കുന്നതൊക്കെ സാധാരണയായിരുന്നു. അമ്മയുടെ ബെഡ്റൂമിൽ ഒരു സേഫ് ഉണ്ടാകും. അതിൽ നിറയെ പണം ഉണ്ടാകും. പഴ്സിൽ ഈ പണം നിറച്ച് താഴേക്ക് പോയി സഹായമഭ്യർത്ഥിച്ച് നിൽക്കുന്നവർക്ക് അമ്മ കൊടുക്കുമായിരുന്നെന്നും വിജയ ചാമുണ്ഡേശ്വരി ഓർത്തു.

1981 ഡിസംബർ 26 നാണ് സാവിത്രി മരിച്ചത്. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. സാവിത്രിയെ അവതരിപ്പിച്ച കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. സാവിത്രിക്ക് ശേഷം തെലുങ്ക് സിനിമാ ലോകത്ത് അതേപോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടി ഉയർന്ന് വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. തമിഴിലും തെലുങ്കിലും സജീവമായിരുന്ന സാവിത്രി മലയാളത്തിൽ ചുഴി എന്ന സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

Read more about: savitri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X