നല്ല പൊസിഷനിലായിരുന്നു കുടുംബം, പക്ഷെ പിന്നീട് സംഭവിച്ചത്; അമ്മയെ നോക്കണമെന്ന് മാത്രമായിരുന്നു മനസിൽ
മലയാള സിനിമാ രംഗത്ത് ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് സീമ. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ സീമ ഇന്ന് അഭിനയ രംഗത്ത് സജീവമല്ല. 18ാം വയസിൽ ഡാൻസറായാണ് സീമ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. അവളുടെ രാവുകൾ എന്ന സിനിമയിൽ നായികയായി തുടക്കം കുറിച്ച സീമ വളരെ പെട്ടെന്ന് മുൻനിരയിലേക്ക് ഉയർന്നു. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സീമ നേടിയിട്ടുണ്ട്.
2011 ൽ വിശുദ്ധ ശാന്തി എന്ന പേരിൽ 2011 സീമയുടെ ബയോഗ്രഫിയും പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകൻ ഐവി ശശിയെയാണ് സീമ വിവാഹം ചെയ്തത്. 1980 ലായിരുന്നു വിവാഹം. രണ്ട് മക്കളും ഇരുവർക്കും പിറന്നു. അഭിനയ രംഗത്ത് സീമയിപ്പോൾ സജീവമല്ല. മുമ്പൊരിക്കൽ തന്റെ ജീവിതത്തെക്കുറിച്ച് സീമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കഷ്ടപ്പാടുകൾ നേരിട്ട ബാല്യകാലമായിരുന്നു തനിക്കെന്നും അമ്മയെ നല്ല രീതിയിൽ നോക്കണം എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് താൻ മുന്നോട്ട് നീങ്ങിയതെന്നും സീമ അന്ന് തുറന്ന് പറഞ്ഞു. അമ്മയെ നോക്കണം എന്ന ചിന്തയേ കുഞ്ഞിലേ തൊട്ടുള്ളൂ. ഒമ്പത് വയസിൽ എന്റെ മനസിൽ തോന്നിത്തുടങ്ങിയതാണ്. പക്ഷെ ഇപ്പോൾ എന്റെ കുട്ടികളുടെ കൂടെ കൂടി ഞാനും ഒരു കുട്ടിയാണ്. കുഞ്ഞിലേ താെട്ട് വേദനകളുണ്ടായിട്ടുണ്ട്. ജനിച്ചപ്പോൾ നല്ലൊരു പൊസിഷനിൽ ആയിരുന്നു. പിന്നെ അത് ഏഴ് വയസായപ്പോൾ ഇല്ലാതായി.
ഇപ്പോൾ അങ്ങനെയൊന്നും ഓർക്കാറില്ലെന്നും സീമ അന്ന് വ്യക്തമാക്കി. അമ്മ വളരെ ബോൾഡായി എന്നെ വളർത്തി. ഇപ്പോഴും ആ ബോൾഡ്നെസ് ഉണ്ട്. അത് എനിക്ക് പ്ലസ് പോയ്ന്റാണ്. അമ്മ ഒരു കാര്യം ചെയ്യേണ്ട എന്ന് പറഞ്ഞാൽ എത്ര വലിയ കാര്യമാണെങ്കിലും ചെയ്യില്ല.സിനിമയെന്നത് എന്റെ ചോറാണ്. അതിനെ ഞാൻ ബഹുമാനിക്കുന്നു. മറ്റൊന്നിലും കിട്ടാത്ത സന്തോഷം തനിക്ക് സിനിമയിൽ നിന്ന് കിട്ടിയെന്നും സീമ വ്യക്തമാക്കി.

ആദ്യ സിനിമ അവളുടെ രാവികളിൽ അഭിനയിച്ചതിനെക്കുറിച്ചും സീമ സംസാരിച്ചു. ഡാൻസ് ഉപേക്ഷിച്ചാണ് സിനിമയിലെത്തിയത്. പക്ഷെ അഭിനയം നന്നായില്ലെങ്കിൽ മാറ്റുമെന്ന് ശശിയേട്ടൻ പറഞ്ഞിരുന്നു. അതിന്റെ പേടിയുണ്ടായിരുന്നു. ഈ പെണ്ണിനെ നായികയാക്കിയ ഐവി ശശിക്ക് വട്ടാണെന്ന് അന്ന് എല്ലാവരും പറഞ്ഞു. പക്ഷെ സിനിമാ കരിയർ തന്റെ തലയിലെഴുത്താണ്. സിനിമയിൽ വന്ന ശേഷം വേദനിപ്പിച്ച വാക്കുകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതൊന്നും താൻ മനസിലേക്ക് എടുത്തിരുന്നില്ലെന്നും സീമ അന്ന് പറഞ്ഞു.
ഐവി ശശിയെക്കുറിച്ചും സീമ അന്ന് സംസാരിച്ചു. ഭർത്താവ് എന്ന സ്ഥാനത്തേക്കാളും അദ്ദേഹം തന്റെ ഗുരുസ്ഥാനീയനാണെന്നും സീമ വ്യക്തമാക്കി. മനസിൽ ഒന്നും വെക്കാത്തതാണ് തന്റെ രീതി. തുറന്നടിച്ച് പറയും. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് ആലോചിക്കും.
ഒരു കാര്യം കൊള്ളില്ലെങ്കിൽ അങ്ങനെത്തന്നെ പറയും. പറഞ്ഞത് മോശമായി എന്ന് തോന്നിയാൽ ക്ഷമ ചോദിക്കുമെന്നും സീമ വ്യക്തമാക്കി. സീമ ചെയ്ത കഥാപാത്രങ്ങളിൽ രലതും ഇന്നും സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ഏത് കഥാപാത്രവും മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള കഴിവാണ് സീമയെ വ്യത്യസ്തയാക്കിയത്.


Click it and Unblock the Notifications











