Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
പാർത്ഥിപൻ പറഞ്ഞതെല്ലാം കള്ളമാണ്; മൂന്ന് കുട്ടികളായ ശേഷം ബന്ധം വേർപിരിഞ്ഞ സീത
തെന്നിന്ത്യൻ സിനിമകളിൽ 80 കളിൽ നിറഞ്ഞ് നിന്ന നടിയാണ് സീത. രജിനികാന്ത് ഉൾപ്പെടയുള്ള താരങ്ങളോടൊപ്പം അഭിനയിച്ച സീത തമിഴിൽ അക്കാലത്ത് തരംഗം സൃഷ്ടിച്ചിരുന്നു. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സീത വിവാഹം കഴിക്കുന്നത്. നടനും സംവിധായകനുമായ പാർത്ഥിപൻ ആയിരുന്നു സീതയുടെ ഭർത്താവ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ പിന്നീടും സീത അവതരിപ്പിച്ചു.

പാർത്ഥിപനും അന്ന് നടനും സംവിധായകനുമായി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. 50 ഓളം സിനിമകളിൽ പാർത്ഥിപനും അഭിനയിച്ചിട്ടുണ്ട്. പാർത്ഥിപൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കവെ ആണ് സീതയും പാർത്ഥിപനും പ്രണയത്തിലാവുന്നത്.
പെട്ടെന്ന് തന്നെ ഇരുവരും വിവാഹം കഴിച്ചു. 1990 ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവർക്കും രണ്ട് പെൺകുട്ടികൾ ജനിച്ചു. ഒരു മകനെ ഇവർ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അധിക കാലം ഈ വിവാഹ ബന്ധം നിലനിന്നില്ല.
പരസ്പരം പ്രശ്നങ്ങൾ ഉടലെടുത്തതോടെ ഇരുവരും വേർപിരിഞ്ഞു. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പാർത്ഥിപൻ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും അവളുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകരാൻ കാരണമായതെന്ന് പാർത്ഥിപൻ പറഞ്ഞു.
പാർത്ഥിപന്റെ പരാമർശം സീതയെ ചൊടിപ്പിച്ചു. ഈ വാദത്തിനെതിരെ സീത രംഗത്ത് വന്നു. പാർത്ഥിപൻ പറഞ്ഞതെല്ലാം കള്ളമാണ്.
താനല്ല ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് സീത പറഞ്ഞു. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നതേ താനും ജീവിതത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ എന്നും സീത വ്യക്തമാക്കി.
എന്റെത് മാത്രമായ ഒരു ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ. അത് സാധാരണമല്ലേ എന്നും സീത അന്ന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.

ഞങ്ങൾ രണ്ട് പേരുടെയും മനസ്സിൽ പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഐ ലവ് യൂ എന്ന് എന്നെക്കാണ്ട് പറയിക്കുന്നത് പാർത്ഥിപൻ ആണ്. എപ്പോൾ വിളിച്ചാലും ഐ ലവ് യൂ എന്ന് പറയാൻ പറയാൻ പാർത്ഥിപൻ ആവശ്യപ്പെടും. എനിക്കെന്തോ ഉള്ളിൽ നിന്ന് അത് വന്നില്ല. മൂന്ന് നാല് ആഴ്ച കഴിഞ്ഞാണ് പറയുന്നത്.
ആദ്യമായി ഞാനങ്ങനെ പറയുന്നത് ലൈൻ ഫോണിലൂടെ അച്ഛൻ കേട്ടു. താനാണ് ആദ്യം സ്നേഹം പറഞ്ഞതെന്ന് പാർത്ഥിപൻ പലയിടത്തും പറയുന്നുണ്ടെന്നും സീത ആരോപിച്ചു.
2001 ലാണ് സീതയും പാർത്ഥിപനും വിവാഹ മോചനം നേടുന്നത്. പിന്നീട് 2010 ൽ സീത ടെലിവിഷൻ നടൻ സതീഷിനെ വിവാഹം കഴിച്ചു.

എന്നാൽ ഈ വിവാഹ ബന്ധവും നിലനിന്നില്ല. 2016 ൽ ഇരുവരും വിവാഹ മോചനം നേടി. വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മക്കളുടെ കല്യാണത്തിനും മറ്റും ഒരുമിച്ച് എത്തിയിട്ടുണ്ട്. നിലവിൽ സീതയും പാർത്ഥിപനും തങ്ങളുടേതായ കരിയർ തിരക്കുകളിൽ ആണ്.
ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയാണ് അടുത്ത കാലത്ത് പാർത്ഥിപന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. അടുത്തിടെ പൊന്നിയിൻ സെൽവം എന്ന സിനിമയിലും പാർത്ഥിപൻ അഭിനയിച്ചു.
മൈ ബോസ് ഉൾപ്പെടെ ഒരുപിടി മലയാള സിനിമകളിൽ സീതയും അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിലാണ് സീതയെ ഇപ്പോൾ കൂടുതലും കൂടുതലായും കാണാറ്.