മഞ്ജുവിനെ ആദ്യമായി കണ്ടപ്പോൾ ഞെട്ടി, വലിയൊരു നടിയായ ചെറിയ കുട്ടി; അന്നത്തെ പെരുമാറ്റം: സേതുലക്ഷ്മി
നീണ്ട 14 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി മഞ്ജു വാര്യർ സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത് ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ സിനിമ മികച്ച വിജയം നേടി. കുഞ്ചാക്കോ ബോബൻ ആണ് ചിത്രത്തിൽ നായക വേഷം ചെയ്തത്. നടി സേതുലക്ഷ്മിയും ഹൗ ഓൾഡ് ആർ യുവിൽ ഒരു വേഷം ചെയ്തിരുന്നു. മഞ്ജു വാര്യർക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് നടി സേതു ലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മഞ്ജുവിനെ ഞാൻ നേരിൽ കണ്ടിട്ടില്ലല്ലോ. കണ്ണെഴുതി പൊട്ടും തൊട്ട് പോലുള്ള സിനിമകൾ ടിവിയിൽ കണ്ടിട്ടേയുള്ളൂ. കൊച്ചുകുട്ടിയായ വലിയൊരു നടിയല്ലേ. എത്രയൊക്കെ പറഞ്ഞാലും അവരെ കണ്ടപ്പോൾ ഞാനൊന്ന് ഞെട്ടി. മഞ്ജുവിന്റെ തിരിച്ച് വരവ്, ഒപ്പം ഞാനും അഭിനയിക്കുന്നു എന്നെല്ലാമുള്ള സന്തോഷമുണ്ട്. ഇതൊക്കെ ആഗ്രഹിച്ച കാര്യങ്ങളാണ്. പക്ഷെ മഞ്ജുവിനെ കണ്ടപ്പോൾ ഞാനെങ്ങനെ അഭിനയിക്കും എന്ന് തോന്നി.

പക്ഷെ മഞ്ജുവിന്റെ എന്നോടുള്ള ആദ്യത്തെ ആ പെരുമാറ്റം... ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഇത്രയും നേരം ഇതെവിടെയാ ഒളിച്ചിരുന്നത്, ലെഫ്റ്റ് റെെറ്റ് ലെഫ്റ്റ് എന്ന സിനിമ ഞാൻ കണ്ടു. എന്തുവായിരുന്നു അത് ഇതിന് മുമ്പൊക്കെ ഇങ്ങോട്ട് ഇറങ്ങണ്ടേ എന്നൊക്കെ മഞ്ജു പറഞ്ഞു. നടിയുടെ പെരുമാറ്റം കൊണ്ട് തനിക്ക് മടിയില്ലാതെ ഒപ്പം അഭിനയിക്കാൻ പറ്റിയെന്നും സേതുലക്ഷ്മി അന്ന് പറഞ്ഞു. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.
ഹൗ ഓൾഡ് ആർ യുവിൽ ഒരു വേഷം ചെയ്ത നടി കനിഹയും ഒരിക്കൽ ചിത്രത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സർ ഹൗ ഓൾഡ് ആർ യുവിന് വേണ്ടി എന്നെ വിളിച്ചപ്പോൾ രണ്ടാമതൊരു ചിന്തയേ എനിക്കില്ലായിരുന്നു. ഒരു കാരണം ഞാൻ മഞ്ജു ചേച്ചിയുടെ വലിയ ആരാധികയാണ് എന്നതാണ്. മഞ്ജു ചേച്ചിയുടെ തിരിച്ച് വരവ് എന്ന് പറയുമ്പോൾ അത് വളരെ സ്പെഷ്യലായ സിനിമയായിരിക്കും. ഒപ്പം ആ ക്യാരക്ടറും തനിക്ക് ഇഷ്ടമായെന്നും കനിഹ അന്ന് പറഞ്ഞു. 2014 ലാണ് ഹൗ ഓൾഡ് ആർ യു റിലീസ് ചെയ്തത്. ഈ ചിത്രം പിന്നീട് 36 വയതിനിലേ എന്ന പേരിൽ തമിഴിലും റീമേക്ക് ചെയ്തു. ജ്യോതികയാണ് നായിക വേഷം ചെയ്തത്.


Click it and Unblock the Notifications
















