ഷാരൂഖ് ഖാന് തുടക്കകാലത്ത് തണലായ സൂപ്പർതാരം: സൗഹൃദത്തിനിടയിൽ പിണക്കവും

ബോളിവുഡിൽ ഏറ്റവും വിജയിച്ച 'ഔട്ട്‌സൈഡർ' ആരെന്ന് ചോദിച്ചാൽ, അതിനുള്ള ഒരേയൊരു ഉത്തരമാണ് ഷാരൂഖ് ഖാൻ. സിനിമയുമായി യാതൊരു ബന്ധവുമില്ലാതെ ബോംബയിൽ എത്തിയ നടൻ ഇന്ന് അദ്ദേഹം ബോളിവുഡിന്റെ രാജാവാണ്. എന്നാൽ ആദ്യകാലത്ത് ഷാരുഖിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. സിനിമയയുമായി യാതൊരു ബന്ധവും ഇല്ലാത്തതും, അന്നത്തെ ഹിന്ദി സിനിമ ആവശ്യപ്പെടുന്ന രൂപഭംഗിയുടെ അഭാവവും എല്ലാം ഷാരൂഖിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പക്ഷെ, ബോളിവുഡിലെ മറ്റൊരു സൂപ്പർസ്റ്റാറും കുടുംബവും, ഷാരുഖിന് എന്നും പിന്തുണച്ചു. ആ സൂപ്പർസ്റ്റാർ മറ്റാരുമല്ല, സൽമാൻ ഖാൻ ആണ്.

ഷാരുഖിന് താങ്ങായ സൽമാനും കുടുംബവും

ഡൽഹിയിലെ രജീന്ദർ നഗറിൽ നിന്ന് സ്വപ്നനഗരമായ മുംബൈയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് ഷാരൂഖ് ഖാൻ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഒരു നടനാകണമെന്ന സ്വപ്നങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്ന ഷാരൂഖ്, ഒരുപാട് പ്രതീക്ഷകളോടെയാണ് മുംബൈയിലേക്ക് താമസം മാറിയത്. എന്നാൽ പുറത്തു നിന്നെത്തിയ എല്ലാവരെയും പോലെ അദ്ദേഹവും ധാരാളം ബുദ്ധിമുട്ടുകൾ നേരിട്ടു.

Shah Rukh Khan then and now
Photo Credit: SRK Fans / Facebook

ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം ടെലിവിഷനിൽ നിന്നാണ് തുടങ്ങിയത്, പിന്നീട് സിനിമകളിൽ അഭിനയിക്കാൻ ശ്രമം തുടങ്ങിയ കിംഗ് ഖാൻ, നടി ഹേമ മാലിനി സംവിധാനം ചെയ്ത ദിൽ ആഷ്‌ന ഹെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ, കഷ്ടപ്പാടുകൾ അപ്പോഴും ബാക്കിയായി. പല ഇന്റർവ്യൂകളിലും, മുംബൈയിലെ തന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു സുഹൃത്തായും സഹോദരനായും നിന്ന് തുണച്ച ഒരു സൂപ്പർ താരത്തെക്കുറിച്ച് ഷാരൂഖ് ഖാൻ പരാമർശിച്ചിട്ടുണ്ട്. മറ്റാരുമല്ല, സൽമാൻ ഖാൻ ആണ് ആ നടൻ.

2018ൽ സൽമാൻ അവതരിപ്പിച്ചിരുന്ന ഷോ ആയ ദസ് കാ ദമ്മിൽ പ്രത്യക്ഷപ്പെട്ട ഷാരൂഖ്, ദബാംഗ്ഗ് താരവും അദ്ധേഹത്തിന്റെ കുടുംബവുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഷോയിൽ അതിഥിയായി എത്തിയ ഷാരൂഖ്, സിക്കന്ദർ നടനും കുടുംബവും തന്നെ പരിപാലിച്ച കാലത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചു. സൽമാൻ തന്നെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പലപ്പോഴും ഭക്ഷണം കഴിക്കാൻ തന്റെ വീട്ടിൽ വരുമായിരുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.

Salman and Shahrukh in Karan Arjun
Photo Credit: SRK Fans / Facebook

"സൽമാൻ എന്നെക്കാൾ 1.5 മാസം ഇളയതാണ്. പക്ഷെ ഒരു മുതിർന്ന സഹോദരനെ പോലെയാണ് ഇദ്ദേഹവും കുടുംബവും എന്നെ പരിപാലിച്ചിരുന്നത്. ഇവരുടെ വീട്ടിൽ നിന്നും ഞാൻ ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്," ഷാരുഖ് ഓർത്തെടുത്തു. സൽമാൻ ഖാന്റെ ഇളയ സഹോദരിയായ അൽവിറ ഖാനുമായും വളരെ വർഷങ്ങളായി അടുത്ത സൗഹൃദത്തിലാണ് ഷാരൂഖും, ഭാര്യ ഗൗരി ഖാനും. എല്ലാ ഈദ് ആഘോഷത്തിനും ഇരു കുടുംബങ്ങളും ഒത്തു കൂടാറുണ്ട്.

സൽമാൻ-ഷാരൂഖ് ബന്ധം ഉലഞ്ഞപ്പോൾ

കരൺ അർജുൻ, കുച്ച് കുച്ച് ഹോത്താ ഹേ, പത്താൻ തുടങ്ങിയ സിനിമകളിൽ നിന്ന് സ്‌ക്രീനിലെ അവരുടെ സഹകരണത്തിനും തിരിച്ചടി നേരിട്ടു. ഇടയ്ക്ക് കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ നടന്ന ഒരു വഴക്കിനെ തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വലിയ വിള്ളൽ വീണിരുന്നു. അപ്പോഴും, ഷാരൂഖിനെ പറ്റി കുറ്റം പറയുന്നവരെ താൻ അടുപ്പിക്കില്ല എന്ന നയമായിരുന്നു സൽമാൻ ഖാൻ എടുത്തത്. പിന്നീട്, ഒരുപാട് അനുരഞ്ജന ശ്രമങ്ങൾക്കൊടുവിൽ ഇരുവരും പഴയതിനേക്കാൾ ദൃഢ സൗഹൃദത്തിലായി. അധികം വൈകാതെ ഒരു ചിത്രത്തിൽ ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും ഇപ്പോൾ.

More from Filmibeat

Read more about: shah rukh khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X