ആമിറിന് വാർത്തയുണ്ടാക്കാൻ എന്റെ പേര് വേണം; ഷാരുഖിന്റെ വാക്കുകൾ വീണ്ടും വൈറൽ

By Desk

ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ആമിർ ഖാനും തമ്മിലുള്ള ശീതസമരം വളരെക്കാലം ബോളിവുഡ് മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു. ഏതാണ്ട് ഒരേ സമയത്ത് തങ്ങളുടെ സിനിമ കരിയറുകൾ ആരംഭിച്ച കിംഗ് ഖാനും മിസ്റ്റർ പെർഫെക്ഷനിസ്റ്റും ഒരിക്കലും സുഹൃത്തുക്കളായിരുന്നില്ല. പക്ഷെ ഇരുവരും തമ്മിൽ ആദ്യ കാലത്ത് വളരെ തുറന്ന യുദ്ധങ്ങൾ തന്നെയായിരുന്നു നടന്നിരുന്നത്. ഷാരൂഖിനെ വിമർശിക്കാൻ എല്ലാ അഭിമുഖങ്ങളിലും ആമിർ കാരണങ്ങൾ കണ്ടെത്തിയിരുന്നു. കിംഗ് ഖാൻ ആവട്ടെ, തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ പരിഹാസങ്ങളാണ് ആമിറിന് മറുപടിയായി നൽകിയിരുന്നത്.

ആമിറിന് വർത്തയുണ്ടാക്കാൻ ഞാൻ വേണം; ഷാരൂഖ് പറഞ്ഞത്

എല്ലാ അഭിമുഖങ്ങളിലും ആമിർ ഖാൻ തന്നെ കാരണങ്ങൾ ഉണ്ടാക്കി വിമർശിക്കുന്നതിൽ സ്വാഭാവികമായും അസ്വസ്ഥനായിരുന്നു ഷാരൂഖ് ഖാൻ. ഒരിക്കൽ, തന്റെ വളർത്തു നായയുടെ പേര് ഷാരൂഖ് എന്നാണെന്ന് പറഞ്ഞ് ദംഗൽ നടൻ ബോളിവുഡ് പ്രേക്ഷകരെയും മാധ്യമങ്ങളെയും ഞെട്ടിച്ചു. മിസ്റ്റർ പെർഫെക്ഷനിസ്റ്റിന് തുടർച്ചയായി ബോക്സ് ഓഫീസിൽ വിജയം നേടിയ എസ്.ആർ.കെ.യോട് കടുത്ത അസൂയയാണെന്നാണ് നടന്റെ ആരാധകർ മറുപടി നൽകിയത്.

Shah Rukh Khan and Aamir Khan
Photo Credit: Filmibeat

പിന്നീടൊരിക്കൽ, തന്റെ സ്വതസിദ്ധമായ രീതിയിൽ നർമ്മത്തിൽ പൊതിഞ്ഞ് ആമിർ ഖാന്റെ ആക്രമണത്തിന് ഷാരൂഖ് ഖാൻ മറുപടി നൽകി. "ഞാൻ ഇന്നൊരു ബ്രാൻഡ് ആണ്. ചിലപ്പോൾ ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ ബ്രാൻഡ് തന്നെയാണ് എന്നും പറയാം. ആമിറിനെ പോലെയുള്ളവർ എല്ലായ്പ്പോഴും എന്റെ പേര് ഉപയോഗിക്കുന്നത് വാർത്തകൾ ഉണ്ടാക്കാനാണ്. പക്ഷെ, അത് പോലെ എനിക്ക് ചൂണ്ടിക്കാണിക്കാൻ മറ്റൊരു ബ്രാൻഡ് ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല," കിംഗ് ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

വൈറലായി ഷാരൂഖിന്റെ വാക്കുകൾ

ഇന്ന്, സിതാരെ സമീൻ പർ എന്ന സിനിമയുടെ പ്രൊമോഷനുമായി ആമിർ ഖാൻ വാർത്തകളിൽ നിറയുമ്പോൾ, ഷാരൂഖ് ഖാന്റെ ഈ പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ്. എല്ലാ അഭിമുഖത്തിലും ഷാരൂഖിനെ കുറിച്ചു സംസാരിക്കുന്ന ആമിറിന്റെ ശീലം ഇന്നും മാറിയില്ല എന്നാണ് കിംഗ് ഖാന്റെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, സ്വയം ബോളിവുഡിന്റെ ഏറ്റവും വലിയ ബ്രാൻഡ് എന്ന് വിശേഷിപ്പിച്ച എസ്.ആർ.കെ, തന്റെ അഹങ്കാരമാണ് പരസ്യമാക്കിയത് എന്നാണ് ആമിർ ആരാധകരുടെ പക്ഷം.

Shah Rukh Khan and Aamir Khan
Photo Credit: YRF

എന്നാൽ, വളരെ വർഷങ്ങളായി ആമിർ ഖാൻ ഒളിഞ്ഞും തെളിഞ്ഞും തനിക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്കും, നൽകിയ അപമാനങ്ങൾക്കും, മറുപടി നൽകുക മാത്രമാണ് ഷാരൂഖ് ഖാൻ ചെയ്തതെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും, ഇരു സൂപ്പർ താരങ്ങളും തമ്മിലുള്ള പിണക്കവും മത്സരവും കാലക്രമേണ അലിഞ്ഞു ഇല്ലാതാവുകയും ചെയ്തു. ഇന്ന്, അടുത്ത സുഹൃത്തുക്കളല്ലെങ്കിൽ കൂടിയും, പരസ്പര ബഹുമാനമുള്ളോരു ഔപചാരികമായ ബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. അതിന് പ്രധാന കാരണമാവട്ടെ, മറ്റൊരു സൂപ്പർ താരമായ സൽമാൻ ഖാനും.

വർഷങ്ങളായുള്ള ശീതസമരം അവസാനിപ്പിച്ച ഷാരൂഖ് ഖാനും ആമിർ ഖാനും, കഴിഞ്ഞ ചില വർഷങ്ങളായി ഈദ്, ദീപാവലി തുടങ്ങിയ ആഘോഷ വേളകളിൽ സൽമാൻ ഖാന്റെ വസതിയിൽ ഒത്തു കൂടാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, സൽമാനും ഷാരൂഖുമായി ഇപ്പോൾ മത്സരമില്ലെന്നും, മറ്റു സൂപ്പർ താരങ്ങളുടെ വലിയ വിജയങ്ങൾ തനിക്ക് പ്രചോദനമാണെന്നും ആമിർ പറഞ്ഞിരുന്നു. ഒപ്പം തന്നെ, തനിക്കും, ഷാരൂഖിനും, സൽമാനും ഒന്നിച്ച് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആമിർ ഖാൻ വെളിപ്പെടുത്തി. ഇതിനായുള്ള ചർച്ചകൾ നടന്നു വരികയാണ്.

More from Filmibeat

Read more about: shah rukh khan aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X