For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത്തരം രം​ഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നു; അവരെ നേരിട്ട് കണ്ടപ്പോൾ പറഞ്ഞത്; ഷക്കീലയുടെ വാക്കുകൾ

  |

  കോഴിക്കോട് ഷക്കീലയെ വെച്ച് നടത്താനിരുന്നു പരിപാടി പിൻവലിക്കപ്പെട്ടത് വലിയ വിവാദമായിരിക്കുകയാണ്. ഷക്കീലയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് വരുന്നത്. ഇപ്പോഴിതാ ഷക്കീല മുമ്പൊരിക്കൽ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചെറുപ്പത്തിലുണ്ടായ ദുരനുഭവങ്ങളും പണത്തിന് വേണ്ടി ഒരു ഘട്ടത്തിൽ ശരീരം വിൽക്കേണ്ടി വന്നതിനെക്കുറിച്ച് ഷക്കീല സംസാരിച്ചു.

  'അത്രയും ദാരിദ്ര്യം വീട്ടിൽ ഉണ്ടായിരുന്നു. കഴിക്കാൻ ഭക്ഷണം പോലുമില്ലാത്ത സമയം. ആ സമയത്ത് അച്ഛൻ അറിയാതെ അമ്മ എന്നോട് പറഞ്ഞു, ഇങ്ങനെ ഒരാൾ ചോദിച്ചിട്ടുണ്ടെന്ന്. ഓക്കെ പൈസയ്ക്ക് വേണ്ടി ഞാൻ ചെയ്യാം. ഇതിന് ശേഷം എന്നെ കല്യാണം കഴിപ്പിക്കണം എന്ന് ഞാൻ പറഞ്ഞു. അന്ന് 15 വയസ്സ് ആയിരുന്നു. പഠിക്കുന്ന സമയത്ത് എന്താണ് ആ​ഗ്രഹമെന്ന് ചോദിക്കുമ്പോൾ ഞാൻ വീട്ടമ്മ ആവണമെന്നാണ് പറഞ്ഞിരുന്നത്'

  Also Read: ജയറാം പിന്മാറിയതോടെ നിർമ്മാതാവും ഒഴിവായി; മുകേഷിനെ നായകനാക്കി, പടം സൂപ്പർ ഹിറ്റ്: തുളസിദാസ്‌

  'അന്ന് ഞാൻ ത്യാ​ഗം ചെയ്യുകയായിരുന്നു. അത് മറ്റുള്ളവർക്ക് മോശം ആയി തോന്നാം. പക്ഷെ അന്ന് എന്റെ കുടുംബത്തിന് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു. അന്ന് കണ്ട ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നാണ് കരുതുന്നത്. അദ്ദേഹം നല്ല ആളായിരുന്നു. ഞാൻ പേടിച്ചു പോയപ്പോൾ കുഴപ്പമില്ല പിന്നെ കാണാം എന്ന് പറഞ്ഞു. പാവകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നവരായിരുന്നു അവർ. അദ്ദേഹം ഒരുപാട് പാവകൾ തന്നു. എന്റെ ചേച്ചിയുടെ മകൾക്ക് കൊടുത്തു'

  Also Read: മുന്നിലിരിക്കുന്ന വെള്ളം പോലും എടുത്ത് കുടിക്കാത്ത ആളായിരുന്നു, ആ രണ്ടു വർഷം കൊണ്ട് പൃഥ്വി ആകെ മാറി: മല്ലിക

  'പൈസയ്ക്ക് വേണ്ടി ശരീരം വിൽക്കേണ്ടി വന്നപ്പോഴെല്ലാം എനിക്ക് ഖേദം തോന്നിയിട്ടുണ്ട്. സിനിമകളിലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ബുദ്ധിമുട്ട് ആയിരുന്നു. ചെറുപ്പത്തിലുണ്ടായ ദുരനുഭവങ്ങൾ കാരണം ഇപ്പോൾ കുട്ടികളെ അച്ഛനുമമ്മയ്ക്കും ഒപ്പം മാത്രമേ നിർത്താവൂ എന്ന് ഞാൻ പറയും. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും. എന്റെ സുഹൃത്തുക്കളുടെ കുട്ടികളെ മറ്റുളളവർക്കൊപ്പം കണ്ടാൽ അവരുടെ മാതാപിതാക്കൾ ഇവിടെ ഇല്ല, ഇപ്പോൾ പൊയ്ക്കോ പിന്നീട് വന്നോ എന്ന് പറയും. ആ വിഷയത്തിൽ ഞാൻ ഒരു രാക്ഷസി ആണ്'

  സിനിമകളിൽ മേൽക്കുപ്പായം ഇല്ലാതെ അഭിനയിച്ചിട്ടില്ല. ഇത്തരം രം​ഗങ്ങളിൽ എനിക്ക് പകരം അഭിനയിച്ചത് ഡ്യൂപ്പ് ആയിരുന്നു. അനിത എന്ന ആ ഡ്യൂപ്പിനെ എനിക്ക് അറിയാം. ഒരു സിനിമയ്ക്കിടെ അവൾ തന്നെയാണ് പറഞ്ഞത്. നിങ്ങൾ കുളിക്കാൻ പോവും തിരിച്ചു വരും. ഉള്ളിൽ കുളിക്കുന്ന സീൻ എന്റെയാണെന്ന്.

  'ഞാൻ ഒരു ഷൂട്ടിം​ഗിന് പോയി. അതിനടുത്ത് ഒരു തിയറ്റർ ഉണ്ട്. അവിടെ എപ്പോഴും എന്റെ സിനിമയാണ് റിലീസ് ചെയ്യുക. അന്ന് ഞാൻ ഒരു സ്വാമിനിയുടെ വേഷം ചെയ്തിരുന്നു. ആ സിനിമ റിലീസ് ആയി. മേക്ക്അപ്പ് മാനോട് ആ സിനിമ എങ്ങനെയുണ്ടെന്ന് പോയി കണ്ടിട്ട് വാ എന്ന് പറഞ്ഞു'

  'സിനിമ കണ്ട് തിരിച്ചു വന്ന അവർ ഒന്നും മിണ്ടിയില്ല. അന്ന് രാത്രി അവർ എന്നോട് പറഞ്ഞു. മോളേ നീ വിചാരിച്ച ഒരു സീനും അതിലില്ലെന്ന്. നിന്റെ ബെഡ്റൂം സീനുകൾ മാത്രമേ ഉള്ളൂ'

  'പകുതി പെൺകുട്ടികളും അതിൽ ന​ഗ്നരാണ് എന്ന്. അന്ന് ഞാൻ ഇനി മലയാള സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. അന്ന് വേറെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 20 സിനിമകളുടെ സെൻസർഷിപ്പ് അനുമതി ലഭിച്ചിരുന്നില്ല. ഇനി 15 സിനിമകൾ കൂടി ചെയ്യാനുണ്ടായിരുന്നു. അത് റിലീസ് ആയില്ലെങ്കിൽ അവർക്കും പ്രശ്നങ്ങൾ ഉണ്ടാവില്ലേ'

  'ഞാൻ ഒരു കഥാപാത്രം കേട്ട് പോയി അഭിനയിക്കും. അഭിനയിച്ച് കഴിഞ്ഞ് കണ്ടാൽ ആ സീനുകൾ ഒന്നും ഉണ്ടാവില്ല. ബെഡ്റൂം സീനുകളും അത്രയേ ഉണ്ടാവു. അത് എന്റെ മിസ്റ്റേക്ക് അല്ലല്ലോ,' ഷക്കീല പറഞ്ഞതിങ്ങനെ. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

  Read more about: shakeela
  English summary
  When Shakeela Met Her Body Double In Films; Actress Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X