ആ പേര് എനിക്ക് കിട്ടുമെന്ന് കരുതി; ഇനി അത്തരം വസ്ത്രങ്ങളിട്ടാൽ വൾഗറാവും; ഷംന അന്ന് പറഞ്ഞത്
ഡാൻസറിൽ നിന്നും നായിക നിരയിലേക്ക് ഉയർന്ന നടിയാണ് ഷംന കാസിം. മലയാളിയായ ഷംനയെ മലയാള സിനിമകളേക്കാൾ സ്വീകരിച്ചത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. മലയാളത്തിൽ നിന്ന് നിന്ന് ശ്രദ്ധേയ വേഷങ്ങൾ അധികം നടിക്ക് ലഭിച്ചില്ല. പൂർണ എന്ന പേരിലാണ് മറ്റു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്. കൂടുതലും തെലുങ്ക് സിനിമകളിലാണ് ഷംന സജീവമായത്. കഴിവും നായികയ്ക്ക് വേണ്ട സ്ക്രീൻ പ്രസൻസുമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഷംനയ്ക്ക് മലയാളത്തിൽ നിന്ന് നല്ല അവസരങ്ങൾ ലഭിച്ചില്ലെന്ന ചോദ്യം വരാറുണ്ട്.
എന്നാൽ കേന്ദ്ര കഥാപാത്രമായെത്തി ഒരു സിനിമയിൽ നടി അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന സിനിമയിലായിരുന്നു ഇത്. 1974 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ സിനിമയുടെ റീമേക്കായിരുന്നു ഇത്. ഹേമന്ദ് മേനോനായിരുന്നു സിനിമയിലെ നായകൻ. ഈ സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് ഷംന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ അമൃത ടിവിയിയെ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു നടി.

ചട്ടക്കാരി ഞാൻ മുമ്പ് കണ്ടിരുന്നില്ല. ഗൂഗിൾ ചെയ്തപ്പോൾ വലിയ ഹിറ്റാണ്. കാണണമെന്ന് തോന്നി സിഡി വാങ്ങി. കുറച്ച് ഭാഗമേ കണ്ടിട്ടുള്ളൂ. പിന്നെ നിർത്തി. കണ്ട ശേഷം ഞാൻ ചെയ്യുമ്പോൾ അത് ഉള്ളിലേക്ക് വരും. അതിന്റെ സ്ക്രിപ്റ്റ് എനിക്ക് തന്നിരുന്നു. വായിച്ചപ്പോൾ ഞാൻ പറഞ്ഞു ചെയ്യാമെന്ന്. കുറച്ച് കൂടി ഗ്ലാമറസാണെന്ന് അവർ പറഞ്ഞു. കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. ഗ്ലാമറസാണെന്ന് എനിക്ക് തോന്നിയില്ല.
ആ സമയത്ത് ജൂലിയായി ചെയ്ത് ലക്ഷ്മി മാം വളരെ ഹിറ്റായി. ആ പേര് എനിക്ക് കിട്ടുമെന്ന് കരുതി ഞാൻ ചെയ്തു. എന്നാൽ സിനിമാ രംഗത്ത് വിജയിക്കാൻ കോംപ്രമൈസിന് തയ്യാറല്ലെന്നും ഷംന പറഞ്ഞു, തെലുങ്കിൽ വലിയ രണ്ട് ഹീറോകളുടെ സിനിമ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അവിടെ കുറച്ച് കൂടി ഗ്ലാമർ കൂടുതലാണ്. നമ്മൾ വിചാരിക്കുന്ന ഗ്ലാമറസല്ല അവിടെ.
'ഒരു സമയത്ത് ഞാൻ വളരെ ഫിറ്റും വെൽ ഷെയ്പ്പും ആയിരുന്നു. അത് ഞങ്ങളുടെ പ്രായത്തിന്റെ കൂടെയാണ്. ആ പ്രായം കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ മെച്വൂർഡ് ആവും. ഈ പ്രായത്തിൽ അത്തരമൊരു വേഷമിട്ടാൽ വൾഗറാവും. തെലുങ്കിൽ കോസ്റ്റ്യൂമിന്റെ കാര്യത്തിൽ ഇതുവരെ കോംപ്രമൈസ് ചെയ്തിട്ടില്ല. അത്തരം സിനിമകൾ ചെയ്താൽ ചിലപ്പോൾ അഞ്ച് സിനിമകൾ കൊണ്ട് അത് തീരും. അഞ്ച് സിനിമകൾ അവർ ആസ്വദിക്കും. പിന്നെ അവർ വെറുക്കും. '

മറുഭാഷകളിൽ പൂർണ എന്ന് പേരിൽ അറിയപ്പെടുന്നതിനെക്കുറിച്ചും ഷംന സംസാരിച്ചു. മുനിയാണ്ടി സിനിമ ചെയ്യുന്ന സമയത്ത് ഉച്ചരിക്കാൻ പറ്റാത്തത് മൂലം പലരും സാമന എന്നൊക്കെ വിളിച്ചു. പേര് മാറ്റുകയാണെങ്കിൽ കുഴപ്പമുണ്ടാവില്ലെന്ന് സംവിധായകൻ പറഞ്ഞു. ന്യൂമറോളജി നോക്കി പൂർണ എന്ന് പേരിട്ടെന്നും നടി വ്യക്തമാക്കി.
അമൃത ടിവിയിലെ റിയാലിറ്റി ഷോയിൽ ഫൈനലിൽ താൻ കരഞ്ഞ് കൊണ്ടാണ് ഡാൻസ് ചെയ്തതെന്ന് ഷംന കാസിം അന്ന് പറഞ്ഞു. വോട്ടിംഗായിരുന്നു. കയറുന്നത് വരെ ഞാൻ സെക്കന്റിലായിരുന്നു. കയറുന്നതിന് മുമ്പ് ഞാൻ വെറുതെ ഒന്ന് മോണിറ്റർ നോക്കിയപ്പോൾ ഞാൻ മൂന്നാമതാണ്. അപ്പോൾ കരഞ്ഞ് പോയെന്നും ഷംന ഓർത്തു. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിൽ ഷംനയ്ക്കിത് സന്തോഷങ്ങളുടെ കാലമാണ്. കഴിഞ്ഞ വർഷമാണ് ഷംന വിവാഹം കഴിച്ചത്. അടുത്തിടെ ഒരാൺകുഞ്ഞും നടിക്ക് പിറന്നു.


Click it and Unblock the Notifications