For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തേപ്പ് കൊടുത്തിട്ടുണ്ട്; നടന്നതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; ഷെയ്ൻ നി​ഗം പറഞ്ഞത്

  |

  മലയാള സിനിമയിൽ നിന്ന് യുവനിരയിൽ ശ്രദ്ധേയനാണ് നടൻ ഷെയ്ൻ നി​ഗം. മിമിക്രി കലാ രം​ഗത്ത് നിന്നും സിനിമയിലെത്തിയ നടൻ അബിയുടെ മകനാണ് ഷെയ്ൻ. അബിക്ക് കരിയറിൽ കിട്ടാതെ പോയ അം​ഗീകാരം ഷെയ്ൻ നി​ഗത്തിന് ലഭിക്കുന്നുണ്ടെന്ന് സിനിമാ ലോകം പറയുന്നു.

  ആദ്യ സിനിമ മുതൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഷെയ്ൻ നി​ഗത്തെ തേടി നിരവധി സിനിമകൾ എത്തി. കിസ്മത്ത്, ഭൂതകാലം, ഇഷ്ക്, കുമ്പളങ്ങി നൈറ്റ്സ്, ഈട തുടങ്ങിയ സിനിമകളിൽ ഷെയ്ൻ ശ്രദ്ധിക്കപ്പെട്ടു. കരിയറിലെ മികച്ച സമയത്ത് നിൽക്കവെ ആണ് വെയിൽ എന്ന സിനിമയുടെ നിർമാതാവുമായി ഷെയ്നിന് പ്രശ്നം ഉണ്ടാവുന്നത്.

  Also Read: മോഹൻലാലിനോടൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 പിന്നിട്ടു, ആഘോഷം'; ഗോസിപ്പിനെ കുറിച്ച് നടൻ പറഞ്ഞതിങ്ങനെ!

  പിന്നീടിങ്ങോട്ടുള്ള കരിയറിൽ ഈ പ്രശ്നം നടനെ ബാധിച്ചിരുന്നു, നടനെ വെച്ച് സിനിമകൾ ചെയ്യാൻ നിർമാതാക്കൾ മടിക്കുന്നെന്ന് വരെ അഭ്യൂഹം ഉണ്ടായിരുന്നു. ഭൂതകാലം എന്ന ഒറ്റ സിനിമ മാത്രമാണ് അടുത്തിടെ ഇറങ്ങിയതിൽ ഷെയ്നിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമ.

  Shane Nigam

  വിവാ​ദമായ വെയിൽ എന്ന സിനിമ പരാജയം ആയിരുന്നു. ഉല്ലാസം എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിൽ ഒരു ഹിറ്റ് ലഭിക്കാൻ കാത്തിരിക്കുകയാണ് ഷെയ്ൻ നിഗം. ‌ഷെയ്ൻ നി​ഗം മുമ്പൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയത്തെക്കുറിച്ചാണ് ഷെയ്ൻ സംസാരിച്ചത്.

  'സ്നേഹമാണ് അടിസ്ഥാനപരമായി മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കേണ്ട വികാരം. അത് റിയൽ ആയിട്ട് തോന്നണം. കാമുകീ കാമുകൻ മാത്രമല്ല, എല്ലാത്തിനോടും നമ്മൾ ജീവിക്കുന്ന അവസ്ഥയോട് തന്നെ സ്നേഹവും നമുക്ക് നമ്മളോട് തന്നെ കുറച്ച് സോഫ്റ്റ് കോർണറും ഉണ്ടെങ്കിൽ സിംപിൾ ആയി ഫ്ലോട്ട് ചെയ്ത് പോവാം. അല്ലെങ്കിൽ ആവശ്യമില്ലാത്ത ഡ്രാമയും പ്രശ്നങ്ങളും ഇല്ലാതെ സിംപിളായി പോവാം'

  Shane Nigam

  'ജീവിതത്തിൽ സംഭവിച്ചതിലൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല. തോന്നിയിട്ടുണ്ടെങ്കിൽ എനിക്ക് അപ്പോൾ തന്നെ ഒരു കാരണം കിട്ടിയിട്ടുണ്ട്. അതെല്ലാം സംഭവിക്കുന്നത് വേറെ വേറെ കാര്യങ്ങളെ കണക്ട് ചെയ്തിട്ടാണ്. നടക്കാൻ പാടില്ലാത്തത് നടന്നെന്ന് എനിക്ക് തോന്നുന്നില്ല' തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തേപ്പ് കൊടുക്കാറാണ് പതിവ് എന്നാണ് ഷെയ്ൻ നൽകിയ മറുപടി. തേപ്പ് കൊടുക്കേണ്ടി വന്ന് പോവുന്നതാണ്, മനപ്പൂർവം അല്ലെന്നും നടൻ കൂട്ടിച്ചേർത്തു.

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  അന്നയും റസൂലും എന്ന സിനിമയിൽ നെ​ഗറ്റീവ് വേഷം ചെയ്താണ് ഷെയ്ൻ നി​ഗം അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. രാജീവ് രവി ഒരുക്കിയ സിനിമയിലെ ഷെയ്നിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. 2016 ൽ രാജീവ് രവി നിർമ്മിച്ച കിസ്മത്ത് എന്ന സിനിമയിൽ നായക വേഷം ഷെയ്ൻ ചെയ്തു. ശ്രുതി മേനോൻ ആയിരുന്നു സിനിമയിലെ നായിക. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷെയ്നിന്റെ അഭിനയവും നിരൂപക പ്രശംസ നേടി.

  പിന്നീട് കെയർ ഓഫ് സൈറ ബാനു എന്ന സിനിമയിലും ശ്രദ്ധയ വേഷം ഷെയ്ൻ ചെയ്തു. മഞ്ജു വാര്യർ, അമല എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ് ഷൈനിന് വലിയ ജനസ്വീകാര്യത നൽകിയത്.

  2019 ലിറങ്ങിയ സിനിമ മധു സി നാരായണൻ ആണ് സംവിധാനം ചെയ്തത്. സൗബിൻ, അന്ന ബെൻ, ഫഹദ് ഫാസിൽ, ​ഗ്രേസ് ആന്റണി, ശ്രീനാഥ് ഭാസി തുടങ്ങി വൻ താര നിര സിനിമയിൽ അണി നിരന്നിരുന്നു.

  Read more about: shane nigam
  English summary
  When Shane Nigam Opened Up About His Views On Life And Love; Actors Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X