അക്ഷയ് കുമാർ എന്നെ വല്ലാതെ വേദനിപ്പിച്ചു, ക്ഷമ പോലും ചോദിച്ചില്ല; ചേച്ചിയെക്കുറിച്ച് അവർ എഴുതിയത്: ശാന്തിപ്രിയ
സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ശാന്തിപ്രിയ. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡ് സിനിമകളിലും ശാന്തിപ്രിയ അഭിനയിച്ചിട്ടുണ്ട്. നടി ഭാനുപ്രിയയുടെ ഇളയ സഹോദരിയാണ് ശാന്തിപ്രിയ. ഭാനുപ്രിയയെ പോലെ പ്രശസ്തി ലഭിച്ചില്ലെങ്കിലും ശാന്തിപ്രിയ തന്റേതായ രീതിയിൽ സിനിമാ രംഗത്ത് സ്ഥാനം നേടി. വിവാഹത്തോടെയാണ് നടി സിനിമാ രംഗത്ത് നിന്നും വിട്ടത്. വർഷങ്ങൾക്കിപ്പുറം തിരിച്ച് വരാൻ ശാന്തിപ്രിയക്ക് സാധിച്ചു. നടൻ അക്ഷയ് കുമാറിനൊപ്പം ശാന്തിപ്രിയ അഭിനയിച്ച ബോളിവുഡ് സിനിമയാണ് 'ഇക്കെ പെ ഇക്ക'.
ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അക്ഷയ് കുമാറിൽ നിന്നും തന്നെ വേദനിപ്പിച്ച ചില പരാമർശങ്ങളുണ്ടായെന്ന് ശാന്തിപ്രിയ തുറന്ന് പറഞ്ഞിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. എന്റെ കഥാപാത്രം മോഡേൺ ആയിരുന്നു. ഷോർട്ട് ഡ്രസ് ധരിക്കണം. തന്റെ മുട്ടുകളിലെ ഇരുണ്ട നിറം കണ്ട് അക്ഷയ് കുമാർ ആളുകളുടെ മുന്നിൽ വെച്ച് പരിഹസിച്ചു എന്നാണ് ശാന്തിപ്രിയ പറഞ്ഞത്.

അക്ഷയ് കുമാർ എന്നെ പരിഹസിച്ചത് ഓർക്കുന്നു. ശാന്തിപ്രിയയുടെ കാലുകളിൽ രക്തം കട്ടപിടിച്ചിരിക്കുന്നു എന്നാണ് അക്ഷയ് പറഞ്ഞത്. ഇത് പല തവണ ആവർത്തിച്ചു. എന്താണ് അർത്ഥമാക്കുന്നതെന്ന് ചോദിച്ചപ്പോൾ കാൽമുട്ടുകൾ ചൂണ്ടിക്കാട്ടി. ഞാൻ ഞെട്ടുകയും നാണം കെട്ടത് പോലെ തോന്നുകയും ചെയ്തു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.
ഞാൻ വല്ലാതെ അൺകൺഫർട്ടബിൾ ആയി. എങ്ങനെ എല്ലാവർക്കും മുമ്പിൽ അക്ഷയ്ക്ക് ഇങ്ങനെയൊരു തമാശ പറയാൻ തോന്നിയെന്ന് ചിന്തിച്ചു. ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അക്ഷയ് കുമാർ ക്ഷമ പറയാൻ പോലും തയ്യാറായില്ലെന്നും ശാന്തിപ്രിയ അന്ന് തുറന്ന് പറഞ്ഞു. ക്ഷമ പറഞ്ഞില്ല, പക്ഷെ ഞാൻ തമാശയായാണ് പറഞ്ഞതെന്ന് പറഞ്ഞു. ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന രീതിയിലല്ല അക്ഷയ് കുമാർ സംസാരിച്ചത്. ഒഴുക്കിൽ പറഞ്ഞതാണ്, തമാശയായിരുന്നു എന്ന് മാത്രമാണെന്നും ശാന്തിപ്രിയ തുറന്നടിച്ചു.

സിനിമാ രംഗത്ത് നിന്ന് തനിക്കുണ്ടായ ഇത്തരം അനുഭവങ്ങൾ തന്നെ ഡിപ്രഷനിലേക്ക് എത്തിച്ചെന്നും ഭാനുപ്രിയ തുറന്ന് പറഞ്ഞു. അക്കാലത്ത് തന്നെയും ചേച്ചി ഭാനുപ്രിയയെയും കുറിച്ച് മാഗസിനുകൾ പരിഹസിച്ച് എഴുതുമായിരുന്നു. ചേച്ചിയുടെ മുഖക്കുരുവിനെ പരിഹസിച്ചു. മുഖത്ത് എത്ര മുഖക്കുരുവുണ്ടോ അത്രയും പ്രതിഫലമാണ് ഭാനുപ്രിയ വാങ്ങുന്നതെന്ന് അവർ എഴുതി. ഇത്തരം പരാമർശങ്ങൾ ഏറെ ബാധിച്ചു. നിറത്തിന്റെ പേരിലുള്ള വിവേചനം വർഷങ്ങളോളം തുടർന്നെന്നും ഇന്ന് തന്റെ മക്കൾ അതേ പ്രശ്നം നേരിടുന്നെന്നും ശാന്തിപ്രിയ പറഞ്ഞു.
എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് താര റാണിയായിരുന്നു ഭാനുപ്രിയ. നൃത്തത്തിലെ മികവും അഭിനയ മികവും ശാന്തിപ്രിയയെ ഉയരങ്ങളിലെത്തിച്ചു. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാനുപ്രിയക്ക് തുടരെ വന്നു. മലയാളത്തിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ ഹിറ്റ് സിനിമകൾ ചെയ്തത്. അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ഭാനുപ്രിയ.
ചേച്ചിയെ ചില കഥാപാത്രങ്ങൾക്ക് വിളിച്ച് ഫിലിം മേക്കേർ പറഞ്ഞ് പറ്റിച്ചതിനാലാണ് ഈ തീരുമാനമെന്ന് ശാന്തിപ്രിയ പറഞ്ഞിട്ടുണ്ട്. പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് പറഞ്ഞാണ് വിളിക്കുക. എന്നാൽ ഷൂട്ടിനെത്തുമ്പോൾ പറഞ്ഞത് പോലുള്ള കഥാപാത്രമായിരിക്കില്ല. ചേച്ചിയെക്കുറിച്ച് അനാവശ്യ ഗോസിപ്പുകൾ പറഞ്ഞ് അവരെ വേദനിപ്പിക്കരുതെന്നും ശാന്തിപ്രിയ പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് ഒരു കുടുംബവും മകളുമുണ്ട്. അവർക്ക് എത്ര മാത്രം മനസ് വേദനിക്കും. ഞങ്ങൾ സിനിമാ രംഗത്തുള്ളവരായത് കൊണ്ട് ആ ഇമോഷൻ ഞങ്ങൾക്കില്ലെന്ന് കരുതരുതെന്നും ശാന്തിപ്രിയ പറഞ്ഞു.


Click it and Unblock the Notifications











