എന്ത് മണ്ടത്തരമാണ് കാണിച്ച് വെച്ചിരിക്കുന്നതെന്ന് ജയ; നിങ്ങളുടെ ഭർത്താവിന്റെ അത്രയും ഇല്ല; വായടപ്പിച്ച് ഷാരൂഖ്
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടൻ എന്ന ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരമാണ് ഷാരൂഖ് ഖാൻ എന്ന പേര്. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ആരാധക വൃന്ദം ഉള്ള ഷാരൂഖ് ഉണ്ടാക്കിയ അലയൊലികൾ ചെറുതല്ല. ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഷാരൂഖിന്റെ വളർച്ച അതിവേഗം ആയിരുന്നു.
റൊമാന്റിക് ഹീറോ ആയി തിളങ്ങിയ ഷാരൂഖ് പ്രേക്ഷകരുടെ ആരാധ്യ പുരുഷമായി. നടൻ എന്നതിനൊപ്പം താരമായി കൂടെ വളർന്നതാണ് ഷാരൂഖിനെ വ്യത്യസ്തനാക്കിയത്. സിനിമകളിലെ പോലെ തന്നെ ചാർമിംഗ് വ്യക്തിത്വം ആയിരുന്നു ഓഫ് സ്ക്രീനിലും ഷാരൂഖിന്.

ആരാധകരോട് കാണിക്കുന്ന സ്നേഹവും സൗഹൃദവും ഷാരൂഖിന്റെ പ്രശസ്തിക്ക് ഗുണം ചെയ്തു. നാല് വർഷത്തോളം സിനിമയിൽ നിന്ന് ഇടവേള എടുത്ത ഷാരൂഖ് ഇപ്പോൾ പഥാൻ എന്ന സിനിമയിലൂടെ തിരിച്ച് വരികയാണ്. ഏറെ പ്രതീക്ഷയോടെ ആണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.
സീറോ എന്ന സിനിമയുടെ കനത്ത പരാജയത്തോടെ ആണ് ഷാരൂഖ് സിനിമകളിൽ നിന്നും മാറി നിന്നത്. മികച്ച സിനിമകളുടെ കഥയ്ക്കായി കാത്തിരുന്ന ഷാരൂഖിന് ഈ വർഷം റിലീസുകളുടെ ഒരു നിര തന്നെയുണ്ട്. പഥാന് പുറമെ ജവാൻ, ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ വരാനിരിക്കുന്ന സിനിമകൾ.

സിനിമാ ലോകത്ത് ഷാരൂഖിനെതിരെ ഇടയ്ക്ക് വിമർശനങ്ങളും ഉയരാറുണ്ട്. പ്രായത്തെ അംഗീകരിക്കാതെ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നു എന്നാണ് ഷാരൂഖിനെതിരെ അടുത്ത കാലത്തുയർന്ന പ്രധാന വിമർശനം.
മുമ്പൊരിക്കൽ ഷാരൂഖിന്റെ സിനിമയ്ക്കെതിരെ ജയ ബച്ചൻ പരസ്യ വിമർശനം ഉന്നയിച്ചിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയർ എന്ന സിനിമയ്ക്കെതിരെ ആയിരുന്നു ഇത്.

'മുംബൈ ലിറ്ററേച്ചൻ ഫെസ്റ്റിവലിൽ സംസാരിക്കവെ ആണ് ജയ ബച്ചനെ സിനിമയെക്കുറിച്ച് പറഞ്ഞത്. ഹാപ്പി ന്യൂ ഇയർ ബുദ്ധിക്ക് നിരക്കാത്ത സിനിമ ആണ്. തന്റെ മകൻ അഭിഷേക് ബച്ചൻ അഭിനയിച്ചത് കൊണ്ടാണ് സിനിമ കണ്ടത്. നീ ഒരു നല്ല നടനാണ്. പക്ഷെ നിനക്കിങ്ങനെ മണ്ടനായും അഭിനയിക്കാൻ പറ്റുമെന്നാണ് ഞാൻ അവനോട് പറഞ്ഞത്'

ഇപ്പോഴത്തെ ഇത്തരം സിനിമകളിൽ അഭിനയിക്കാൻ എനിക്ക് പറ്റില്ല, പ്രൊഡ്യൂസറോടും അതിലെ പ്രധാന നടനോടും ( ഷാരൂഖ് ) ഇതു പോലത്തെ ഒരു മണ്ടൻ സിനിമ മുമ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞെന്നും ജയ ബച്ചൻ വ്യക്തമാക്കി. ഷാരൂഖ് തനിക്ക് നൽകിയ മറുപടിയും ജയ ബച്ചൻ പങ്കുവെച്ചു. ജയ ആന്റി അമർ അക്ബർ അന്തോണി എന്ന സിനിമയുടെ അത്രയും മോശമല്ല ഈ സിനിമ എന്നാണത്രെ ഷാരൂഖ് പറഞ്ഞത്.

ജയ ബച്ചന്റെ ഭർത്താവ് അമിതാഭ് ബച്ചൻ നായകനായെത്തിയ സിനിമ ആയിരുന്നു അമർ അക്ബർ അന്തോണി. 1977 ൽ ഇറങ്ങിയ സിനിമ ആയിരുന്നു ഇത്. അമിതാഭ് ബച്ചന് പുറമെ വിനോദ് ഖന്ന, റിഷി കപൂർ, നീതു സിംഗ്, ഷബാന അസ്മി, നിരുപ റോയ് തുടങ്ങിയവർ ആയിരുന്നു സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കാര്യങ്ങൾ മുഖത്തടിച്ച പോലെ സംസാരിക്കുന്ന ജയ ബച്ചൻ അടുത്തിടെ പാപ്പരാസികൾക്കെതിരെ സംസാരിച്ചതും വിവാദം ആയിരുന്നു.


Click it and Unblock the Notifications