ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
മലയാളികൾക്ക് പ്രിയപ്പെട്ട നടി ആണ് ഷീല. മലയാള സിനിമയിൽ ഷീലയ്ക്ക് ലഭിച്ച അത്രയും പ്രധാന റോളുകൾ പിന്നീട് വന്ന ഒരു നടിക്കും ലഭിച്ചിട്ടില്ല. പ്രശസ്തമായ നോവലുകൾ സിനിമ ആക്കിയപ്പോൾ അതിലെ നായിക ഷീല ആയിരുന്നു. അന്തരിച്ച നടിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ അടുത്ത സുഹൃത്ത് ആയിരുന്നു ഷീല. ജയലളിതയെക്കുറിച്ച് ഷീല മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

'എല്ലാവർക്കും ജയലളിത എന്നാൽ ഒരു ഇരുമ്പ് വനിത ആയിരുന്നു. പക്ഷെ അവർക്കുള്ളിൽ ഒരു സാധാരണ സ്ത്രീയുടെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ രണ്ട് പേരും ഏറെക്കുറെ ഒരേ സമയത്താണ് സിനിമാ ഫീൽഡിൽ വന്നത്. ഞാൻ മലയാളത്തിലേക്ക് പോയി'
'അവർ തമിഴിൽ അഭിനയിച്ചു. അവർ വളരെ ബിസി ആയിരുന്ന സമയത്ത് ഒരു സ്വർണക്കൂട്ടിൽ അടച്ചത് പോലെ ആയിരുന്നു. ആരോടെങ്കിലും സംസാരിക്കണം, ആളുകളെ കാണണം എന്നൊക്കെ ഉണ്ടായിരുന്നു'

'അപ്പോൾ ഞാനും അവരും ഇടയ്ക്കിടയ്ക്ക് വീടുകളിൽ വരും. ഞങ്ങൾ പർദ്ദ വാങ്ങി. അത് ധരിച്ച് നിരവധി സ്ഥലങ്ങളിൽ കറങ്ങി. രാത്രി രണ്ട് മണി വരെയും ഷൂട്ടിംഗ് ഉണ്ടാവും. എന്ന് ഞങ്ങൾ കാറിൽ പോയി ഫലൂദ വാങ്ങും'
'ഒരു ഫലൂദ വാങ്ങി രണ്ട് പേരും കൂടി കഴിക്കും. അവരുടെ സഹോദരൻ ജയകുമാറിന്റെ കല്യാണത്തിന് പെണ്ണ് കാണാൻ ഞാനും പോയിട്ടുണ്ട്. വളരെ സിംപിൾ ആയാണ് കല്യാണം സഹോദരന്റെ കല്യാണം നടന്നത്'

'രണ്ട് കുട്ടികളും പിറന്നു. അതിലെ പെൺകുഞ്ഞിനെ കൈയിലെടുത്ത് ജയലളിത നടക്കുന്നത് പലരും കണ്ടു. ഇതേ വേദനിലയത്തിൽ തന്നെ. അത് കണ്ട് എല്ലാവരും പറഞ്ഞു ജയലളിതയ്ക്ക് കുഞ്ഞ് ജനിച്ചു എന്ന്. പക്ഷെ അങ്ങനെ ഒന്നും ഇല്ലായിരുന്നു. കുഞ്ഞുണ്ടായിരുന്നെങ്കിൽ അത് മറച്ച് വെക്കേണ്ട ആവശ്യം അവർക്കില്ല'
'അതിനുള്ള ധൈര്യവും അവർക്കുണ്ട്. മലയാളം സിനിമകളിൽ എന്റെ കഥാപാത്രങ്ങളുടെ പേര് വെച്ച് നിരവധി സിനിമകൾ വരുന്നുണ്ടായിരുന്നു. ഞാനീ സിനിമകളുടെ കഥ ജയലളിതയോട് പറയും'

'അവർ ചെയ്യുന്ന സിനിമകളുടെ കഥ എന്നോടും. അപ്പോഴാണ് അവർ എന്നോട് ചോദിക്കുന്നത് ടൈറ്റിൽ റോളിലാണ് നീ വരുന്നത് പക്ഷെ എന്തിനാണ് ഹീറോയുടെ പേര് ആദ്യം കൊടുക്കുന്നത് നീ എന്ത് കൊണ്ട് അത് ചോദിക്കുന്നില്ല എന്ന്'
'എനിക്കപ്പോഴാണ് അത് മനസ്സിലായത്. ഞാൻ പ്രൊഡ്യൂസർമാരോട് സംസാരിച്ചു. കള്ളിച്ചെല്ലമ്മ എന്ന സിനിമയിൽ എന്റെ പേര് വെക്കണം എന്ന് പറഞ്ഞു. അങ്ങനെയാണ് നിങ്ങളുടെ ഇഷ്ട താരങ്ങൾ അഭിനയിക്കുന്ന എന്ന വാചകം വരുന്നത്'

'ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും കളറിലേക്ക് മാറി വരുന്ന സമയത്തും വെള്ള ബ്ലൗസ് ആയിരുന്നു ധരിച്ചത്. എന്ത് കൊണ്ട് ഇത് മാറ്റുന്നില്ല എന്ന് ജയലളിത ചോദിച്ചു. അവരുടെ കോസ്റ്റ്യൂമർ അവർ പറഞ്ഞത് പോലെ ഡിസൈൻ ചെയ്ത് തന്നു. ഞങ്ങൾ രണ്ട് പേരും ഒരേ സമയത്താണ് വീട് വെക്കുന്നത്'
'ആർക്കിടെക്ടിനോട് അവർ ആദ്യം പറഞ്ഞത് എനിക്ക് ഒരു വലിയ ലൈബ്രറി വേണം എന്നാണ്. ഞാൻ വീട്ടിൽ വെള്ളച്ചാട്ടവും മറ്റും വെച്ച് അലങ്കരിക്കുകയാണുണ്ടായത്'


Click it and Unblock the Notifications











