'ക്ഷീണിച്ചല്ലോ, എന്താ ഇങ്ങനെ ആയതെന്ന ചോദ്യം; നിങ്ങളുടെ മുപ്പത് വർഷം മുമ്പുള്ള ഫോട്ടോ കണ്ടിട്ടുണ്ടോയെന്ന് ഞാൻ'

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനമുള്ള രണ്ട് നടിമാരാണ് ശോഭനയും രേവതിയും. എൺപതുകളിലെ തിരക്കേറിയ നായിക നടിമാരായിരുന്ന ഇരുവരും നിരവധി അവിസ്മീരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ പോലെ തമിഴകത്തും രേവതിക്ക് ശ്രദ്ധേയ സിനിമകൾ ലഭിച്ചു. അതേസമയം ശോഭനയ്ക്ക് മലയാളത്തിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെടനായത്. രേവതി അഭിനയവും സംവിധാനവുമായി സിനിമാ രം​ഗത്ത് സജീവമാണ്. എന്നാൽ ശോഭന വല്ലപ്പോഴുമേ സാന്നിധ്യം അറിയിക്കാറുള്ളൂ.

ശോഭനയുടെയും രേവതിയുടെ സ്ക്രീൻ പ്രസൻസും അഭിനയ മികവും ഏവരും എടുത്ത് പറയാറുണ്ട്. പ്രായത്തിന്റേതായ മാറ്റങ്ങൾ മുഖത്ത് വന്നപ്പോൾ അത് അം​ഗീകരിക്കാനും ഇവർ മടിക്കുന്നില്ല. എന്നാൽ പലപ്പോഴും ജനങ്ങളുടെ ചോദ്യങ്ങൾ ഇവർക്ക് നേരെ വരാറുണ്ട്. പ്രായമായതിന്റെ പേരിൽ ആളുകൾ തങ്ങളോട് ചോദ്യങ്ങളെ വിമർശിച്ച് കൊണ്ട് മുമ്പൊരിക്കൽ ശോഭനയും രേവതിയും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് തടിച്ചു അല്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്.

Shobana  Revathi

അതെ, തടിച്ചു നിങ്ങൾക്കെന്താണ് പ്രശ്നം? എന്റെ കാലുകൾ എന്നെ എടുത്ത് കൊണ്ട് പോകുന്നുണ്ടല്ലോ എന്നാണ് തന്റെ മറുചോദ്യമെന്ന് രേവതി വ്യക്തമാക്കി. ഇതേക്കുറിച്ച് ശോഭനയും സംസാരിച്ചു. എനിക്ക് നേരെ തിരിച്ചാണ്. ക്ഷീണിച്ചല്ലേ, അയ്യോ എന്താ ഇങ്ങനെ ആയതെന്ന് ആളുകൾ ചോദിക്കും. മുപ്പത് വർഷത്തിന് മുമ്പുള്ള നിങ്ങളുടെ ഫോട്ടോ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിക്കും. എല്ലാവരും മാറും. അത് പറയാനും നിൽക്കാനുമുള്ള സമയമില്ലെങ്കിൽ അതൊരു പ്രശ്നമാകും.

ഓട്ടോ​ഗ്രാഫ് ചോദിക്കും. നമ്മൾ എഴുതി കൊടുക്കുമ്പോൾ അത് കീറിക്കളയുക. മിണ്ടാതെ പോയാൽ ആളുകൾ കരുതുന്നത് ഈ​ഗോ ആണെന്നാണ്. അല്ല, നമ്മൾ നമ്മുടെ കാര്യം നോക്കുകയാണ്. ഒരു ഘട്ടം കഴിയുമ്പോൾ അഭിനേതാക്കളെ ജനങ്ങൾ തെറ്റിദ്ധരിക്കുന്നുണ്ടെന്നും ശോഭന അഭിപ്രായപ്പെട്ടു. ആളുകൾ തന്നെ വേദനിപ്പിക്കാതിരിക്കാൻ ഒരു അകലം വെക്കുന്നത് നല്ലതാണ്.

Shobana  Revathi

എന്നാൽ ഇത് ഈ​ഗോയാണെന്ന് പലരും കരുതുന്നതായും ശോഭന ചൂണ്ടിക്കാ‌ട്ടി. കരിയറിൽ നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ചും ശോഭന സംസാരിച്ചു. കരിയറിലെ പീക്കിലായിരുന്നപ്പോൾ സിനിമകൾ മാത്രമായിരുന്നു. തിരിച്ച് വീട്ടിൽ വന്നുള്ള ജോലിയോ ക്ലാസിന്റെ ജോലിയോ ആളുകളുമായി ഇടപഴകലോ ഇല്ലായിരുന്നു.

ഇതെല്ലാം മതിയാക്കാമെന്ന് ഒരു ദിവസം തീരുമാനിച്ചു. ചെയ്യാൻ ആ​ഗ്രഹമുള്ള വേറെ കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. സിനിമ തന്നെ ചെയ്താൽ അത് നടക്കില്ല. ഡാൻസ് എന്നത് സിനിമയല്ലാം കഴിഞ്ഞ് റിട്ടയർമെന്റിന്റെ സമയത്ത് ബാക്കപ്പ് പോലെ ചെയ്യാൻ പറ്റില്ല. എല്ലാം നിർത്തി ഡാൻസിൽ ശ്രദ്ധ കൊടുക്കാൻ താൻ തീരുമാനിച്ചെന്നും ശോഭന വ്യക്തമാക്കി.

വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭനയെ ഒടുവിൽ പ്രേക്ഷകർ കണ്ട‌ത്. നടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. തരുൺ മൂർത്തിയാണ് സംവിധായകൻ. 20 വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

More from Filmibeat

Read more about: shobana revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X