'ഐശ്വര്യ ചെയ്തത് ത്യാ​ഗമാണെന്ന് പറയാം'; ശോഭനയായിരുന്നു മണിരത്നത്തിന്റെ മനസിൽ; ആ സിനിമയ്ക്ക് പിന്നിൽ

സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് ശോഭന. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭന മികച്ച നർത്തകിയുമാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. നാഗവല്ലിയായി നിറഞ്ഞാടിയ ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ നേടി. 90 കളുടെ അവസാനത്തോടെ സിനിമയിൽ നിന്ന് മാറി നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ ശോഭന തീരുമാനിക്കുകയായിരുന്നു.

നടിയെന്ന നിലയിൽ വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതും നൃത്തത്തോടുള്ള അഭിനിവേശവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ശോഭന പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ സിനിമാ രം​ഗത്ത് സജീവമാവുകയാണ് ശോഭന. നടിയുടെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേരത്തെ ചില സിനിമകളിൽ ശോഭന ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് രാവണൻ എന്ന തമിഴ് ചിത്രം. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ റായുടെ നൃത്ത രം​ഗമാണ് ശോഭന കൊറിയോ​ഗ്രാഫ് ചെയ്തത്.

Shobana  Aishwarya Rai

ഇതേക്കുറിച്ച് ശോഭനയും നടി സുഹാസിനിയും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മണി ആലോചിച്ച് നോക്കി. ഐശ്വര്യയുടെ ഡാൻസിന് എനിക്ക് ശോഭനയെയാണ് ഓർമ വരുന്നത് ആ റോൾ ശോഭന ചെയ്യുന്നില്ല, പക്ഷെ ആ ഡാൻസെങ്കിലും ശോഭന ചെയ്യണം എന്ന് പറഞ്ഞാണ് അദ്ദേഹം നിങ്ങളെ സിനിമയിലേക്ക് വിളിക്കുന്നതെന്ന് സുഹാസിനി ശോഭനയോടായി പറഞ്ഞു. ഇതേക്കുറിച്ച് ശോഭനയും സംസാരിച്ചു. ഐശ്വര്യ റായിയെ തനിക്ക് വളരെ ഇഷ്ടമാണെന്ന് ശോഭന പറഞ്ഞു.

അവരുടെ ട്രെഡീഷണൽ ലുക്ക് ഇഷ്ടമാണ്. തെന്നിന്ത്യയിൽ വന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ച് പോയ ചുരുക്കം നടിമാരിൽ ഒരാളാണ് ഐശ്വര്യ. ത്യാ​ഗമാണെന്ന് പറയാം. ഹിന്ദിയിൽ എത്രയോ ആർട്ടിസ്റ്റുകളുണ്ട്. അവരിൽ നിരവധി പേർ വർക്ക് ചെയ്യാൻ തെന്നിന്ത്യ തെരഞ്ഞെടുക്കില്ല. കാരണം ഇത് ചെറിയ മാർക്കറ്റാണ്. ഐശ്വര്യ അങ്ങനെയല്ല. ഇവിടെ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് ഐശ്വര്യ മനസിലാക്കി. ആ സുന്ദരിയോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ എക്സൈറ്റിം​ഗ് ആയിരുന്നെന്നും ശോഭന വ്യക്തമാക്കി.

Shobana  Aishwarya Rai

രാവണനിലെ 'കൾവരേ' എന്ന ​ഗാനത്തിനാണ് ശോഭന കൊറിയോ​ഗ്രാഫ് ചെയ്തത്. നായികയായി തിളങ്ങി നിന്ന കാലത്ത് മണിരത്നത്തിന്റെ ദളപതി എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. ഇന്നും ഈ സിനിമയിലൂടെയാണ് തമിഴ്നാട്ടിൽ പലരും തന്നെ അറിയുന്നതെന്നും ശോഭന അഭിമുഖത്തിൽ പറയുന്നുണ്ട്. തമിഴിനേക്കാളും മലയാളത്തിലായിരുന്നു ശോഭന കൂടുതൽ സജീവം.

മികച്ച കഥാപാത്രങ്ങൾ നടിയെ തേടി തുടരെ എത്തി. മണിരത്നത്തിന്റെയും സുഹാസിനിയുടെയും അടുത്ത സുഹൃത്താണ് ശോഭന. മണിരത്നത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ ശോഭനയെത്തിയിരുന്നു. ശോഭന വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X