ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞു, മഴ സീനിൽ വെള്ള സാരി തന്നു; ശോഭനയുടെ വാക്കുകൾ

മലയാള സിനിമയിൽ എത്ര നായിക നടിമാർ വന്നാലും പ്രേക്ഷക മനസിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ലഭിച്ച നടിയാണ് ശോഭന. എൺപതുകളിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ശോഭന വളരെ പെട്ടെന്ന് മുൻനിര നായിക നടിയായി. ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭനയെ തേടി തുടരെ വന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച നടിക്ക് ഇന്നും ഈ സിനിമയുടെ പേരിൽ പ്രശംസകൾ ലഭിക്കുന്നു. നാ​ഗവല്ലിയായി അവിസ്മരണീയ പ്രകടനം ശോഭന കാഴ്ച വെച്ചു.

എന്നും മലയാള സിനിമകളിലാണ് ശോഭന ശ്രദ്ധ നൽകിയത്. തമിഴിൽ നടി ഇന്നും അറിയപ്പെടുന്നത് ദളപതി എന്ന സിനിമയിലൂടെയാണ്. അഭിനയ പ്രാധാന്യമുള്ള സിനിമകൾ ശോഭനയെ തേടി തുടരെ വന്നു. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ശോഭന തയ്യാറായിരുന്നില്ല. തമിഴിലും തെലുങ്കിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ ശോഭനയ്ക്ക് സാധിച്ചിട്ടുണ്ട്. രജിനികാന്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ശോഭന നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Shobana

ശിവ എന്ന സിനിമയിലെ അനുഭവമാണ് ശോഭന പങ്കുവെച്ചത്. രജിനി സർ പക്കാ ജെന്റിൽമാനാണ്. സിനിമയിൽ ആദ്യം ഒരു ​മഴ സീനാണ് എടുത്തു. ട്രാൻസ്പരന്റായ വെള്ള സാരിയാണ്. ഉള്ളിൽ ധരിക്കാൻ ഒന്നുമില്ലേ എന്ന് ചോദിച്ചു. വീട്ടിൽ പോയി വരാനും സമയമില്ല. കുറച്ച് സമയത്തിനുള്ളിൽ സീൻ എടുക്കും. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകം പോലെ എനിക്ക് തോന്നി. എനിക്ക് ഒരു ഉത്തരവാദിത്വമുണ്ട്. കാരണം ഇത് വലിയ പ്രൊഡക്ഷനാണ്. നമ്മളെക്കൊണ്ട് ഷൂട്ട് വൈകരുത്. എന്തുചെയ്യുമെന്ന് ആലോചിച്ചു.

എവിഎം സ്റ്റുഡിയോയിൽ പ്ലാസ്റ്റിക്കിന്റെ ടേബിൾ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് ഞാൻ അടിപ്പാവാടയ്ക്ക് ഉള്ളിൽ ധരിച്ചു. പത്ത് മിനു‌ട്ടിനുള്ളിൽ റെഡിയായി. സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറഞ്ഞു. രജനി സർ എന്നെ കൈയിൽ എടുത്തു. എടുത്തപ്പോൾ പ്ലാസ്റ്റിക്കിന്റെ ശബ്ദം കേട്ടു. അദ്ദേഹത്തിന്റെ മുഖ ഭാ​ഗം ഇപ്പോഴും എനിക്കോർമയുണ്ട്. എനിക്ക് പേടിയായി. അദ്ദേഹം പോയി പറഞ്ഞാലോ. പക്ഷെ അദ്ദേഹം ആരോടും ഇത് പറഞ്ഞില്ലെന്നും ശോഭന ഓർത്തു.

Shobana

ഷോട്ടിൽ ഒപ്പമുള്ള അഭിനേതാക്കളെ കംഫർട്ടബിളാക്കാൻ രജിനികാന്ത് ശ്രദ്ധിക്കാറുണ്ടെന്നും ശോഭന അന്ന് വ്യക്തമാക്കി. തുടരെ സിനിമകൾ അഭിനയിച്ച് വന്നിരുന്ന ശോഭന 90 കളുടെ അവസാനത്തോടെയാണ് സിനിമാ രം​ഗത്ത് സജീവമല്ലാതായത്. നൃത്തത്തിലേക്ക് താരം പൂർണ ശ്രദ്ധ നൽകി. ഏറെക്കാലത്തിന് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ നടി അഭിനയിച്ചു.

സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് ശോഭന. മോഹൻലാലിനൊപ്പമുള്ള ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രത്തിലും ശോഭന അഭിനയിക്കുന്നെന്ന് റിപ്പോർട്ടുണ്ട്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X