ചോദ്യം ഇഷ്ടപ്പെട്ടില്ല, ശോഭന കസേര ചവിട്ടി തെറിപ്പിച്ചു; നടി ശരിക്കും നാ​ഗവല്ലിയായി; അന്നുണ്ടായത്

മാധ്യമപ്രവർത്തകരോട് എപ്പോഴും ഒരു പരിധി വെക്കുന്ന നടിയാണ് ശോഭന. അനാവശ്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ശോഭന തയ്യാറല്ല. തന്റെ ഫോട്ടോകൾ ഓൺലെെൻ മീഡിയകൾ അനുവാദ​മില്ലാതെ എടുക്കുന്നതിനെതിരെ അടുത്തിടെ ശോഭന സംസാരിക്കുകയുണ്ടായി. ഇന്റർവ്യൂവിലെ ചോദ്യങ്ങൾ സ്വകാര്യതയിലേക്ക് കടന്ന് വരാതിരിക്കാനും ശോഭന ശ്രദ്ധിക്കാറുണ്ട്. മണിച്ചിത്രത്താഴിന്റെ സെറ്റിൽ വെച്ച് ശോഭനയുടെ ഇന്റർവ്യൂ എടുത്തതതിനെക്കുറിച്ച് പത്രപ്രവർത്തകൻ സുകു പാൽക്കുളങ്ങര ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മാറിലെ ടാറ്റു അവര്‍ കാണിച്ചല്ലോ! ഞാനൊന്നിലും ഇടപെടാന്‍ പോയില്ല! മഞ്ജുവിനെ വിമര്‍ശിച്ച് രേണു
മാറിലെ ടാറ്റു അവര്‍ കാണിച്ചല്ലോ! ഞാനൊന്നിലും ഇടപെടാന്‍ പോയില്ല! മഞ്ജുവിനെ വിമര്‍ശിച്ച് രേണു

കത്തിചോദ്യങ്ങളിൽ നിന്നേ നമുക്ക് എഴുതാൻ എന്തെങ്കിലും കിട്ടൂ. കാരണം പത്രപ്രവർത്തകന് എഴുതാൻ എന്തെങ്കിലും വേണം. ശോഭനയെന്ന നടിയെ ഏപ്രിൽ 18 എന്ന സിനിമയിലൂടെ ബാലചന്ദ്രമനോൻ കൊണ്ട് വന്നു. അതിന് ശേഷം നിങ്ങൾ ശാലീനമായ കഥാപാത്രങ്ങൾ നിങ്ങൾ ചെയ്തു. പക്ഷെ ഈ അടുത്ത കാലത്ത് ടെലിവിഷനിലൂടെ നിങ്ങളുടെ ചില സിനിമകൾ ഞാൻ കണ്ടു. നിങ്ങൾ വളരെ മോ‍‍ഡേണായ വസ്ത്രങ്ങൾ ധരിച്ച് വളരെ മോശമായ, വൾ​ഗാരിറ്റി തോന്നിക്കുന്ന കഥാപാത്രങ്ങൾ നിങ്ങൾ ചെയ്തു. അത് ശരിയാണോ? മലയാളികൾ കണ്ടാൽ അത് അം​ഗീകരിക്കുമോ എന്നൊക്കെ ഞാൻ ചോദിച്ചു.

Shobana

വളരെ സ്നേഹത്തോ‌ടെ അവിടെയിരുന്ന ​ഗം​ഗ പെട്ടെന്ന് നാ​ഗവല്ലിയായി. അലൂമിനിയത്തിന്റെ കസേരയാണ്. ശോഭന കസേരയ്ക്ക് കാല് മടക്കി ഒറ്റയടി കൊടുത്തു. കസേര തെറിച്ച് പോയി. ദൂരെയിരുന്ന് ഫാസിലും പ്രിയദർശനും ഇത് കണ്ട് കൊണ്ടിരിക്കുകയാണ്. കുറേക്കഴിഞ്ഞ് അവരങ്ങ് കൂളായി. തട്ടിത്തെറിപ്പിച്ച കസേര അവർ തന്നെ എടുത്തിട്ടു. പിന്നെ വീണ്ടും ഇന്റർവ്യൂ മൂഡിലേക്ക് വന്നു.

മമ്മൂട്ടിക്ക് ദേഷ്യമാകാം, ആള് ശുദ്ധനാണെന്ന് ന്യായം; പക്ഷെ മീര ജാസ്മിനാണെങ്കിൽ ഒതുക്കും; ചർച്ചയായി താരങ്ങൾ
മമ്മൂട്ടിക്ക് ദേഷ്യമാകാം, ആള് ശുദ്ധനാണെന്ന് ന്യായം; പക്ഷെ മീര ജാസ്മിനാണെങ്കിൽ ഒതുക്കും; ചർച്ചയായി താരങ്ങൾ

വാസ്തവത്തിൽ ഞാനവരെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. എനിക്കൊരു വിഷയം വേണം. ഒരു നടിയാകുമ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യണം. ഞാൻ മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഹിന്ദി സിനിമയാണെന്റെ നോട്ടം. അവിടെ ഈ വസ്ത്രധാരണമായിരിക്കില്ല. കാശിന് മാത്രമല്ല, എന്റെ പ്രശസ്തിക്ക് കൂടി വേണ്ടിയാണ് അത്തരം വേഷങ്ങൾ ചെയ്തതെന്ന് ശോഭന പറഞ്ഞു. അങ്ങനെ ആ ഇന്റർവ്യൂ സമാധാനത്തിൽ അവസാനിച്ചെന്നും സുകു പാൽക്കുളങ്ങര അന്ന് പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ശോഭനയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്. അന്നും ഇന്നും ശോഭനയെന്നാൽ മലയാളികൾക്ക് ഒപ്പം വരുന്ന പേര് നാഗവല്ലിയെന്നാണ്. നാഗവല്ലിയുടെ ഭാവങ്ങൾ ഇന്നും ശോഭനയിൽ അവശേഷിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തുടരും എന്ന സിനിമയിലാണ് ശോഭനയെ അവസാനമായി പ്രേക്ഷകർ കണ്ടത്. രാമായണ എന്ന ബോളിവുഡ് ചിത്രമുൾപ്പെടെ ഇനി വരാനുണ്ട്.

More from Filmibeat

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X