'ഇല്ല ലാലൂ എന്ന് ഞാൻ പറഞ്ഞതാണ്; എപ്പോൾ കണ്ടാലും അദ്ദേഹം ചോദിക്കും; അന്ന് ഞങ്ങൾ ചെറുപ്പമാണ്'

മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു.

ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ശോഭന-മോഹൻലാൽ ​ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ശോഭനയ്ക്ക് ശേഷം മോഹൻലാലിന് ഇതേ പോലെ ഓൺസ്ക്രീൻ കെമിസ്ട്രി തോന്നിയ നടി മീനയാണ്. ശോഭന സിനിമാ രം​ഗത്ത് നിന്നും അകന്ന് തുടങ്ങിയ കാലത്താണ് മീന മലയാളത്തിലേക്ക് കടന്ന് വരുന്നത്. വർണപക്കിട്ട് എന്ന സിനിമയിൽ തുടങ്ങിയ മീന-മോഹൻലാൽ കൂട്ടുകെട്ട് ശോഭന-മോഹൻലാൽ താര ജോഡിയെ പോലെ തരം​ഗമായി.

Shobana, Mohanlal

മോഹൻലാലിനെക്കുറിച്ച് അടുത്തിടെ ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാലുമായി സൗഹൃദത്തിലായതിനെക്കുറിച്ചാണ് ശോഭന സംസാരിച്ചത്. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങൾ തമ്മിൽ വലിയ കംഫർട്ട് ലെവൽ ഇല്ല. 14 വയസും അവർക്ക് 20-22 വയസും. വ്യത്യസ്ത മനസുള്ള രണ്ട് ചെറുപ്പക്കാരായ രണ്ട് പേർ. പാവം പ്രൊഡക്ഷന് ഞങ്ങളെ രണ്ട് പേരെയും സഹിക്കേണ്ടി വന്നു. ഞാൻ മുഖം കനപ്പിച്ചിരിക്കും. അദ്ദേഹം എന്താണീ പെണ്ണിങ്ങനെ, എനിക്കെന്താണ് കുഴപ്പമെന്ന് ചിന്തിക്കും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഓക്കെയായെന്നും ശോഭന ഓർത്തു.

മോഹൻലാൽ തന്നെ കളിയാക്കിയതിനെക്കുറിച്ചും ശോഭന സംസാരിച്ചു. കെട്ടിപ്പിടിക്കുന്ന സീനിൽ മൂക്കിള തന്റെ ദേഹത്താക്കിയെന്ന് പറഞ്ഞ് മോഹൻലാൽ കളിയാക്കും. ഇല്ല, ലാലൂ ​ഗ്ലിസറിനാണെന്ന് താൻ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കും. എന്നാൽ മോഹൻലാൽ എപ്പോഴും തന്നെ ഇക്കാര്യം പറഞ്ഞ് കളിയാക്കുമെന്ന് ശോഭന ചിരിച്ച് കൊണ്ട് പറഞ്ഞു.

Shobana, Mohanlal

മമ്മൂട്ടിയെക്കുറിച്ചും അന്ന് ശോഭന സംസാരിച്ചു. അറുപതോളം സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. അടുത്തിടെ അദ്ദേഹത്തെ കണ്ടു. ഷൂട്ടിം​ഗിന് ഒരേയിടത്തായിരുന്നു. ഞാൻ അദ്ദേഹത്തെ ഫോൺ ചെയ്തു. ലഞ്ചിന് വരുമ്പോൾ വീട്ടിൽ നിന്ന് എന്താണ് കൊണ്ട് വരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അതെനിക്കൊരു അത്ഭുതമായിരുന്നു. പത്തിരിയും മീൻ കറിയുമാണ് ഞാൻ ചോദിച്ചത്. പാവം, എന്റെ ഷൂട്ട് വൈകി. അതുവരെയും അദ്ദേഹം കാത്തിരുന്നു. മൂന്ന് മണിയായി. ഏറെക്കാലത്തിന് ശേഷം തങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചെന്നും ശോഭന ഓർത്തു.

യാത്രകളോടുള്ള സ്നേഹത്തെക്കുറിച്ചും ശോഭന അന്ന് സംസാരിച്ചു. ഇപ്പോഴാണ് യാത്ര ചെയ്യാൻ തുടങ്ങിയത്. നേരത്തെ ജോലി മാത്രമായിരുന്നെന്നും ശോഭന വ്യക്തമാക്കി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. നൃത്തത്തിലേക്കാണ് ശോഭന ഇന്ന് കൂടുതൽ ശ്രദ്ധ നേടുന്നത്. പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ ശോഭന ഇന്ന് തയ്യാറല്ല. കഥാപാത്രങ്ങളിൽ ആവർത്തന വിരസത തോന്നിയതോടെയാണ് ശോഭന അഭിനയ രം​ഗത്ത് നിന്നും മാറി നിന്നത്.

More from Filmibeat

Read more about: shobana mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X